നൈറ്റി ധരിച്ചാല്‍ 500 രൂപ പിഴ
സ്ത്രീകളുടെ വസ്ത്രധാരണത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഒരു മഹിളാ സംഘടന രംഗത്ത്. നവി മുംബൈയിലെ ഗോഥിവലി ഗ്രാമത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ നിശാവസ്ത്രമായ നൈറ്റി (മാക്സി) ധരിച്ച് റോഡില്‍ ഇറങ്ങിക്കൂടാ, ഇറങ്ങിയാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന ഉഗ്രശാസനയുമായി ഗ്രാമത്തിലെ മഹിളാ സംഘടനയായ ഇന്ദ്രായണി മഹിളാമണ്ഡലാണ് രംഗത്തുവന്നിരിക്കുന്നത്.
ബലാത്സംഗമുള്‍പ്പെടെ സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് ഇത്തരമൊരു നടപടിയെന്നാണ് സംഘടന പറയുന്നത്. നൈറ്റി പോലെയുളള വസ്ത്രങ്ങള്‍ വീടിനു വെളിയില്‍ ധരിക്കുന്നതാണ് സ്ത്രീകള്‍ക്കെതിരെയുളള എല്ലാ അതിക്രമങ്ങള്‍ക്കും കാരണമാവുന്നയെന്ന് സംഘടനാ പ്രതിനിധി ലക്ഷ്മി പാട്ടീല്‍ പറഞ്ഞു.
ഗ്രാമത്തിലെ സ്ത്രീകള്‍ നൈറ്റി ധരിച്ച് വീടിനു വെളിയില്‍ ഇറങ്ങുകയോ റോഡിലൂടെ നടക്കുകയോ ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് കാണിച്ചുളള ഒരു ബോര്‍ഡും മഹിളാമണ്ഡല്‍ സ്ഥാപിച്ചു. എന്നാല്‍, ഗ്രാമത്തിലെ സ്ത്രീകള്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസും ഇടപെട്ടു. മഹിളാമണ്ഡലിന് ഇത്തരത്തിലുളള നിയന്ത്രണമേര്‍പ്പെടുത്താനുളള അധികാരമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha