പെണ്ണിന് ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ മാറ്റാനും മാറ്റിച്ചിന്തിപ്പിക്കാനും കഴിയണം എന്ന തോന്നലില്‍ നിന്നാണ് പുസ്തകമെഴുതാനുള്ള ചിന്ത ഉടലെടുത്തത് എന്ന് നളിനി ജമീല
ലൈംഗികത്തൊഴിലാളിയാണെന്ന് സമൂഹത്തോട് തുറന്നുപറയാനുള്ള കാരണം വ്യക്തമാക്കുന്നു ലൈംഗികതൊഴിലാളി ആയ നളിനി ജമീല. ചെയ്യുന്നത് തെറ്റാണെന്നായിരുന്നു ആദ്യകാലത്ത് ധാരണ. എന്നാല്‍ സ്ത്രീകള്‍ മാത്രം ലൈംഗികതയെപ്പറ്റി പറയരുത്, പുരുഷന്മാര്ക്ക് എന്തുമാകാം എന്ന അവസ്ഥയാണ്. അത് ശരിയല്ലല്ലോ എന്ന ബോധ്യത്തില്‍ നിന്നാണ് ആ തീരുമാനം എടുത്തത്.
''ലൈംഗികത്തൊഴിലാളിയായ ദിവസം തന്നെ ഞാനൊരു സെക്സ് വര്‍ക്കര്‍ ആണെന്ന് സമൂഹം തിരിച്ചറിഞ്ഞു. അത് ഞാന്‍ പറഞ്ഞതുകൊണ്ടല്ല. ഒരു പൊലീസുകാരന് ഒറ്റി, പൊലീസ് സ്റ്റേഷനിലെത്തിയ പ്രത്യേക സാഹചര്യത്തിലാണ് അത് സംഭവിച്ചത്. പിന്നീട് കുറച്ചുകാലം ഞാന്‍ ഒളിച്ചുതാമസിച്ചു. എന്നെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടായിരുന്നു. ഇന്നത്തെ അത്ര സദാചാര പൊലീസിങ് ഇല്ലായിരുന്നു. എങ്കിലും ചില ഭാഗങ്ങളില്‍ നിന്ന് പ്രശ്നങ്ങളുണ്ടായിരുന്നു'.
''എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നത് തെറ്റാണ്. സമൂഹത്തിനും സ്ത്രീക്കും വിരോധമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നൊക്കെയായിരുന്നു അന്ന് ധരിച്ചുവെച്ചിരുന്നത്.
'' സ്ത്രീകള്‍ , ഞാന്‍ കന്യകയാണ്, എനിക്ക് ലൈംഗികത ഇല്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം. അതവരുടെ ഉത്തരവാദിത്തമാണ്.പക്ഷേ ആണുങ്ങള് നാലുപേര്‍ കൂടുന്നിടത്ത് സ്ത്രീകള്‍ക്കൊപ്പം പോയ കാര്യങ്ങളും ലൈംഗികതയുമെല്ലാം ഒരു മടിയുമില്ലാതെ സംസാരിക്കും. എന്നാല്‍ സ്ത്രീയാകട്ടെ ലൈംഗികത എന്ന വാക്കോ, ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും പറയില്ല. പിന്നീട് എനിക്കുതോന്നി, ഇത്രയധികം ആണുങ്ങള് ഇതൊക്കെ ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ലൈംഗികത്തൊഴിലാളികളെങ്കിലും ഇതൊക്കെ തുറന്നുപറയണ്ടേ?''-നളിനി ചോദിക്കുന്നു.
''ഉള്ളിലിത്തരം കാര്യങ്ങളൊക്കെയുണ്ടെന്ന് തുറന്നുപറയുന്നതില്‍ എന്താണ് പ്രശ്നം? എനിക്കറിയില്ല, ഞാന്‍ കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള സമൂഹത്തിന്റെ കള്ളംപറച്ചിലുകളെ പൊളിച്ചെഴുതണമെന്ന് തീരുമാനിച്ചത് അങ്ങനെയാണ്. പെണ്ണിന് ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ മാറ്റാനും മാറ്റിച്ചിന്തിപ്പിക്കാനും കഴിയുമെന്ന തോന്നലില്‍ നിന്നാണ് പുസ്തകമെഴുതാനുള്ള ചിന്ത വരുന്നത്.
''നിരന്തരം ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സുഹൃത്തുക്കളാണ് ആത്മകഥയെഴുതാന്‍ നിര്‍ദേശിച്ചത്''-നളിനി പറഞ്ഞു.
https://www.facebook.com/Malayalivartha