അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയും പ്രഭുദേവയെ കടത്തിവെട്ടി മെട്രോ ജീവനക്കാരൻ... സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ യുവാവിന് അഭിനന്ദന പ്രവാഹം
തൊഴില്‍ സമയത്തെ ചെറിയ ഇടവേള ആന്ദകരമാക്കിയ ഒരു തൊഴിലാളിയുടെ വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനായാസമായി ഡാന്‍സ് ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോയാണിത്. കൂടെ യുവാവിന് പ്രോത്സാഹനവുമായി മറ്റ് തൊഴിലാളികളുമുണ്ട്. അമ്ബരപ്പിക്കുന്ന തരത്തിലാണ് ഈ കലാകാരന്റെ പ്രകടനം.മെട്രോ ജോലിക്കിടെയുള്ള ഈ തൊഴിലാളിയുടെ ഡാന്‍സ് പ്രഭു ദേവയുടെ പ്രകടനത്തിനും മേലെയാണെന്നാണ് പലരുടെയും കമന്റുകള്‍.
അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് താരത്തിന്റെ ഡാന്‍സ്. ഒരു മിനിറ്റില്‍ കുറവ് മാത്രമാണ് ദൈര്‍ഘ്യമെങ്കിലും ഈ വീഡിയോയ്ക്ക് ഇപ്പോള്‍ ആരാധകര്‍ നിരവധിയാണ്.
https://www.facebook.com/Malayalivartha