Widgets Magazine
23
May / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോത്രദാമിന് തീ പിടിക്കുമ്പോൾ...

17 APRIL 2019 04:08 PM IST
മലയാളി വാര്‍ത്ത

ഞാന്‍ ഒട്ടും ദൈവവിശ്വാസി അല്ലെങ്കിലും പാരിസില്‍ ആരുടെ കൂടെ പോയാലും അവരെ നിര്‍ബന്ധമായി കൊണ്ടുപോകാറുള്ള സ്ഥലമാണ് നോത്രദാം കത്തീഡ്രല്‍.  ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള, നെപ്പോളിയന്റെ കിരീടധാരണം ഉള്‍പ്പടെയുള്ള ചരിത്ര സംഭവങ്ങള്‍ നടിന്നുള്ള സ്ഥലമാണ്. വിക്ടര്‍ ഹ്യൂഗോയുടെ വിശ്വപ്രസിദ്ധമായ 'നോത്രദാമിലെ കൂനന്‍' എന്ന നോവലിലെ പല സംഭവങ്ങളും നടക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് നോത്രദാമില്‍ അഭയം പ്രാപിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നൊരു നിയമം നിലവിലുണ്ടായിരുന്നു.

ചരിത്രത്തിന്റെ മാത്രമല്ല - പഴയതും മനോഹരവും വിലപിടിപ്പുള്ളതുമായ കലാവസ്തുക്കളുടെ പ്രദര്‍ശന സ്ഥലം കൂടിയായിരുന്നു ഇത്. കൂടാതെ നോത്രദാമിലെ നിധികളെ പേരില്‍ ഒരു നിലവറ തന്നെ അവിടെയുണ്ടായിരുന്നു. കാശ് കൊടുത്താല്‍ അത് കാണാനുള്ള സൗകര്യവുമുണ്ടായിരുന്നു.

ഇനിയിപ്പോള്‍ അവിടെ എന്തൊക്കെ ബാക്കിയുണ്ടെന്നറിയില്ല. പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ എഴുന്നൂറ് കോടി രൂപ കൊടുക്കാമെന്ന് ഇപ്പോള്‍ തന്നെ ഒരാള്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞു. വേറെയും ആളുകള്‍ അതിനു തയ്യാറാവും. പക്ഷെ നൂറ്റാണ്ടുകളെടുത്ത് നിര്‍മ്മിച്ച പള്ളി ഒറിജിനല്‍ മരത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള കരവിരുതുള്ള ആളുകള്‍ ഉണ്ടാകുമോ? ഒരു പതിറ്റാണ്ടേക്കെങ്കിലും ഇനി നോത്രദാം പുറമേ നിന്നുള്ള കാഴ്ച മാത്രമാകാനാണ് വഴി.

പാഠങ്ങള്‍ നമുക്കും ഉണ്ട്. അഗ്‌നിബാധ നമ്മുടെ പുരാതന കെട്ടിടങ്ങളിലും ഉണ്ടാകാം. എന്തൊക്കെ അഗ്‌നിശമന സംവിധാനങ്ങളാണ് അവിടെയുള്ളത്?
സാന്‍ ഫ്രാന്‌സിസ്‌കോയിലെ വരാനിരിക്കുന്ന ഭൂമികുലുക്കത്തിന് നഗരത്തെ തയ്യാറാക്കാന്‍ ഉപദേശം നല്‍കിയ എന്റെ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. പഴയതും ചരിത്ര പ്രസിദ്ധവുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുക സാധ്യമല്ലെങ്കിലും അവക്കകത്തുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ ആധുനികമായ സജ്ജീകരണങ്ങളുള്ള സ്ഥലത്തേക്ക് മാറ്റാമല്ലോ. ഉദാഹരണത്തിന് വളരെ പഴയ മ്യൂസിയം കെട്ടിടത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കലാവസ്തുക്കള്‍ സൂക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അതിനാല്‍ അപകടമുണ്ടായാലും നഷ്ടപ്പെട്ടാലും സാമ്ബത്തികമോ, ചരിത്രപരമോ ആയ നാശങ്ങള്‍ ഉണ്ടാകാത്ത വസ്തുക്കള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുക. പഴയതും പ്രധാനമായതും പുതിയ കെട്ടിടത്തിലും.

കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു ഈ സുഹൃത്ത്. 'ഇതേ തത്വ ശാസ്ത്രം അനുസരിച്ചാണ് ഞാന്‍ എന്റെ യൂണിവേഴ്‌സിറ്റിയെയും ഭൂകമ്ബത്തിന് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി, പ്രസിഡന്റിനെയും അഡ്മിനിസ്‌ട്രേഷനെയും ഒക്കെ പഴയ കെട്ടിടത്തിലും' അവര്‍ തമാശ പറഞ്ഞതാണോ എന്നറിയില്ല. എന്തായാലും പഴയ കെട്ടിടങ്ങളും അതില്‍ നിധികളും നിലവറകളും ഉള്ളവര്‍ക്ക് ചിന്തിച്ചാല്‍ ദൃഷ്ടാന്തമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സിക്ക് പിന്നാലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളും ഈ വര്‍ഷം മുതല്‍ ഡിജി ലോക്കര്‍ സംവിധാനത്തിലേക്ക്  (48 minutes ago)

കേരളത്തിൽ മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ.പി.ജയരാജൻ  (52 minutes ago)

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി  (1 hour ago)

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍  (1 hour ago)

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ഇനി വെറും ഓട്ടക്കാലണ  (1 hour ago)

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി നേപ്പാളിൽ റിമി ടോമി... ചിത്രങ്ങൾ വൈറൽ  (2 hours ago)

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും ന  (2 hours ago)

ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു  (2 hours ago)

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്  (3 hours ago)

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു  (3 hours ago)

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...  (3 hours ago)

രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി  (3 hours ago)

മാല പിടിച്ചു പറിക്കാൻ ശ്രമിക്കല്ലേ മക്കളെ... അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് ഇനി രക്ഷപെടാൻ ആവില്ല! മാലപൊട്ടിച്ചാല്‍ ഇനി പത്ത് വര്‍ഷം ശിക്ഷ  (3 hours ago)

തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ  (3 hours ago)

Malayali Vartha Recommends