Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പ്രണയം, മനസ്സിന്റെ സൗന്ദര്യത്തോടാണെന്ന് ജിനിലും ഏയ്ഞ്ചലും ഒരേ സ്വരത്തില്‍ പറയുന്നു!

14 JUNE 2019 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ ശ്രദ്ധ നേടിയതാണ്, ആറടിപൊക്കമുള്ള കല്യാണച്ചെറുക്കന്‍ മൂന്നടിപ്പൊക്കമുള്ള വധുവിനോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം. അതു കണ്ടവര്‍ക്കെല്ലാം തീര്‍ച്ചയായിരുന്നു, ആ ചിത്രത്തിന് പറയാനുള്ളത് മനോഹരമായ ഒരു കഥ ആയിരിയ്ക്കുമെന്ന്! ആ ധാരണ തെറ്റിയില്ല.

ബാഹ്യസൗന്ദര്യത്തെക്കാള്‍ മനസ്സിന്റെ ഇഴയടുപ്പമാണ് പ്രണയത്തെ ഉൗട്ടിയുറപ്പിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഈ ചിത്രം. വൈകല്യങ്ങളെ മറന്ന് പുതുജിവിതത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് തൃശൂരുകാരന്‍ ജിനിലും കൊല്ലം സ്വദേശിയായ എയ്ഞ്ചല്‍ മേരിയും.

അച്ഛന്‍ ചെറുപ്പത്തിലെ മരിച്ച എയ്ഞ്ചലിന് ആകെയുള്ളത് അമ്മയും ചേട്ടനുമാണ്. കുടുംബം പുലര്‍ത്താന്‍ രണ്ട് പേരും ജോലിക്ക് പോകും. മൂന്നടിപ്പൊക്കം മാത്രമുള്ള എയ്ഞ്ചല്‍ വീട്ടില്‍ തനിച്ചായിരുന്നു. ആ ഏകാന്തതയില്‍, തന്റെ കുറവുകള്‍ക്കിടയിലും അവള്‍ ഒരു ജീവിതം കൊതിച്ചു. തനിയ്ക്ക് ഇണയും തുണയുമായി ഒരാള്‍ വേണമെന്ന് അവള്‍ ആഗ്രഹിച്ചു.

അങ്ങനെ മാട്രിമോണി സൈറ്റില്‍ അവള്‍ പ്രൊഫൈല്‍ പങ്കുവച്ചു. ഇത് കണ്ട് ചില ആലോചനകള്‍ വന്നുവെങ്കിലും എല്ലാം ദൂരെ നിന്നും ഉള്ളവയായിരുന്നു. കൂടാതെ സ്വത്തും പണവുമൊക്കെ സ്ത്രീധനമായി ആവശ്യപ്പെടുന്നവയുമായിരുന്നു.

ഇല്ലായ്മകള്‍ക്ക് നടുവില്‍ ജീവിക്കുന്ന എയ്ഞ്ചലിന് അത് വഹിക്കാനാവുമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് തൃശൂരില്‍ നിന്നും ജിനില്‍ എന്ന ചെറുപ്പക്കാരന്റെ ആലോചന വന്നത്. പ്രൊഫൈലില്‍ നല്‍കിയ വിവരങ്ങളെല്ലാം കണ്ട് ജിനില്‍ എയ്ഞ്ചലിനെ വിളിക്കുകയായിരുന്നു.

താല്‍പര്യമുണ്ടെന്നും പണമോ സ്വത്തോ ഒന്നും വേണ്ടെന്നും തിരിച്ചും താല്‍പര്യമുണ്ടെങ്കില്‍ നമുക്ക് സ്‌നേഹിക്കാം എന്നായിരുന്നു ജിനിലിന്റെ വാക്കുകള്‍. ഇത്രയും കേട്ട ആ പെണ്‍കുട്ടി അയാളെ കാണുക പോലും ചെയ്യാതെ തിരിച്ചും സ്‌നേഹിക്കാം എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ അവര്‍ക്കിടയില്‍ ദൃഢമായ ഹൃദയബന്ധം വളരുകയായിരുന്നു.

എയ്ഞ്ചലിനെ പോലെ സമൂഹത്തില്‍ ഒരുപാട് കുട്ടികളുണ്ട്. അംഗവൈകല്യം ബാധിച്ചവരും മറ്റ് കുറവുകളുള്ളവരും. അവരെയെല്ലാം സമൂഹം കൗതുകത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. ദൈവം അവരെ അങ്ങനെ സൃഷ്ടിച്ചുപോയി. ഇവരെ കാണുമ്പോള്‍ കൗതുകമോ സഹതാപമോ അല്ല വേണ്ടത് എന്ന് തനിക്ക് തോന്നിയെന്ന് ജിനില്‍ പറയുന്നു. അവര്‍ക്കും നമ്മളെ പോലെ ജീവിക്കാന്‍ കഴിയണം എന്ന തോന്നലില്‍ നിന്നും ഉണ്ടായതാണ് തന്റെ ജീവിതത്തിലേക്ക് ഇങ്ങനെയൊരു പെണ്‍കുട്ടി വരണമെന്ന തീരുമാനം.

ടയര്‍ വര്‍ക്കറായ ജിനില്‍ ബോംബെ, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലും പോകാത്ത സ്ഥലങ്ങളില്ല. പല ജീവിതങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. സൗന്ദര്യമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തിട്ടും ജീവിതം തകര്‍ന്നു പോയവരുണ്ടല്ലോ? അപ്പോള്‍ അതിലൊന്നുമല്ല കാര്യം എന്ന് മനസ്സിലായി. ഒരു വധുവിനായി അന്വേഷണം തുടങ്ങിയപ്പോള്‍ ഇതൊക്കെയായിരുന്നു ജിനിലിന്റെ മനസ്സിലെ ചിന്തകള്‍. ഒടുവില്‍ എയ്ഞ്ചലിനെ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായി കുട്ടിയെ ഇഷ്ടപ്പെട്ടു. അങ്ങനെ വിവാഹം ആലോചിക്കുകയായിരുന്നു എന്നു പറയുന്നു ജിനില്‍.

രണ്ട് വീട്ടുകാര്‍ക്കും ആദ്യം ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എയ്ഞ്ചലിന്റെ വീട്ടില്‍ തൃശ്ശൂരും കൊല്ലവും തമ്മിലുള്ള ദൂരമായിരുന്നു പ്രശ്‌നം. ജിനിലിന്റെ വീട്ടില്‍ എയ്ഞ്ചലിന്റെ ഉയരക്കുറവ് തന്നെയായിരുന്നു പ്രശ്‌നം. പക്ഷേ ജിനില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഇങ്ങനെയൊരു മകളോ മകനോ നമ്മുടെ കുടുംബത്തിലുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒരു ജീവിതം ഉണ്ടാകണേ എന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ എന്ന ജിനിലിന്റെ ചോദ്യം വീട്ടുകാരുടെ മനസ്സില്‍കൊണ്ടു. പിന്നെ അവര്‍ എതിര്‍ത്തില്ല. അങ്ങനെ ഇരു വീട്ടുകാരും സമ്മതിച്ചതോടെ മാര്‍ച്ച് 17-ാം തീയതി വിവാഹ നിശ്ചയം നടത്തി. മെയ് 25-ന് മനസമ്മതവും 8-ന് വിവാഹവും ഗംഭീരമായി തന്നെ നടന്നു.

കൊല്ലം വെള്ളിമണ്‍ ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ വച്ചായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ജിനില്‍ എയ്ഞ്ചലിനെ മിന്നുകെട്ടിയത്. ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്നാണ് രണ്ടുപേരും പറയുന്നത്. ദൈവം എന്തു തരുന്നോ അതനുസരിച്ച് പോകും. അമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും എയ്ഞ്ചലിനോട് വലിയ സ്‌നേഹമാണെന്ന് ജീനില്‍ പറയുന്നു. ചെയ്യുന്ന ജോലി തന്നെ തുടര്‍ന്ന് ചെയ്ത് എയ്ഞ്ചലിനെ പൊന്നുപോലെ നോക്കുമെന്ന് ജിനിലും പിഎസ്‌സി പരീക്ഷയെഴുതി നല്ല ഒരു ജോലി സ്വന്തമാക്കി ജിനിലിന് കൂട്ടായി കഴിയുമെന്ന് എയ്ഞ്ചലും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends