Widgets Magazine
09
Dec / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും ഒരു വണ്ടി വന്നിടിച്ചിട്ടു ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്തു പറയും? ഞാന്‍ കള്ളുകുടിച്ച്‌ ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ... ആര്‍ക്കു നഷ്ടം? വീട്ടുകാര്‍ക്കു പോകും. വേറാര്‍ക്കു പോകും? ആരുമുണ്ടാകില്ല പറയാനും പിടിക്കാനുമൊന്നും. ഇപ്പോ ഈ പറഞ്ഞവരും ഉണ്ടാകില്ല; തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം


ബിഗ്‌ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി, ബിഗ്‌ബോസ് വീട്ടില്‍ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു.... അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ അടിയുണ്ടായത് ആയ ഒരു ഒറ്റകാര്യത്തിനാണ്!! നടി അര്‍ച്ചന പറയുന്നു


ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; ദ്യൂബയ്ക്ക് അര്‍ധ സെഞ്ചുറി; അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി


ജഡ്ജിയും വക്കീലും... നിരന്തരം വിമര്‍ശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലും വിരോധമില്ലെന്ന് അഡ്വ. ജയശങ്കര്‍


ഒമാനില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത, എല്ലാവരും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍... തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍

നാലാം വയസ്സില്‍ കാന്‍സര്‍, മുടി പോയി, രോഗം പകരുമെന്ന് പറഞ്ഞ് പരിഹസിച്ച് കൂട്ടുകാര്‍ മാറിനടന്നു...ഇന്ന് അമേരിക്കന്‍ പ്രതിഭ എന്ന അംഗീകാരം!

17 JUNE 2019 10:07 AM IST
മലയാളി വാര്‍ത്ത

അമേരിക്കാസ് ഗോട്ട് ടാലന്‍ഡ് എന്ന ടെലിവിഷന്‍ പരിപാടി ലോകമാകമാനം പ്രേക്ഷകര്‍ ഉള്ള ഒരു ജനപ്രിയ ഷോ ആണ്. അതില്‍ പങ്കെടുത്ത്് വയലിനില്‍ വിസ്മയം തീര്‍ത്ത് കാണികളെയും വിധികര്‍ത്താക്കളെയും അമ്പരിപ്പിച്ചു കളഞ്ഞു ടൈലര്‍ ബട്ലര്‍ ഫിഗ്യൂറ എന്ന ബാലന്‍.

വയലിന്‍ വാദനത്തിനായി സ്റ്റേജിലേയ്ക്ക് എത്തിയ ടൈലറിനോട്് വയലിന്‍ പഠനം തുടങ്ങിയിട്ട് എത്ര നാളായി എന്ന് വിധികര്‍ത്താക്കളിലൊരാള്‍ ചോദിച്ചതിന്, തന്റെ ഏഴര വയസ്സു മുതല്‍ വയലിന്‍ പഠിക്കയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു. എന്താണ് നിനക്ക് വയലിന്‍ പഠിക്കണമെന്ന ആഗ്രഹം ഉണ്ടാകാന്‍ കാരണം എന്ന ചോദ്യത്തിന് അവന്‍ നല്‍കിയ മറുപടി കേട്ട് എല്ലാവരും നടുങ്ങി. അവന്‍ പറഞ്ഞതിങ്ങനെ ആയിരുന്നു;

എന്റെ സ്‌കൂളില്‍ എല്ലാവരും എന്നെ എപ്പോഴും പരിഹസിയ്ക്കുമായിരുന്നു, അത് മറക്കാനാണ് ഞാന്‍ വയലിന്‍ പഠനത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചത്. തന്റെ അവിശ്വസനീയത അടക്കിവച്ചുകൊണ്ട് ആ ജഡ്ജ് വീണ്ടും അവനോട് ചോദിച്ചു, എന്തു കാര്യത്തിനാണ് നിന്നെ അവര്‍ പരിഹസിച്ചിരുന്നതെന്ന് നിനക്കറിയാമോ? എനിക്ക് കാന്‍സര്‍ ആയിരുന്നു. ഞാന്‍ മരിച്ചുകൊണ്ടിരിക്കയായിരുന്നു എന്നതായിരുന്നു അവരുടെ കളിയാക്കലിനു കാരണമെന്ന് അവന്‍ പറഞ്ഞത് കേട്ട സദസ്യര്‍ ഒന്നടങ്കം ഞെട്ടിപ്പോയി!

''നാലാം വയസ്സിലാണ് എനിക്ക് രക്താര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. കാന്‍സര്‍ ആണെന്നതിന്റെ പേരില്‍ എന്റെ സഹപാഠികള്‍ എന്നെ കളിയാക്കി. കീമോതെറാപ്പിയെത്തുടര്‍ന്ന് മുടി കൊഴിഞ്ഞു. ഇതോടെ പരിഹാസങ്ങള്‍ കൂടി. എന്റെ അസുഖം പകരുമെന്നും എന്റടുത്ത് നിന്ന് മാറിനടക്കണമെന്നും സ്‌കൂളിലെ എല്ലാവരോടും അവര്‍ പറഞ്ഞുനടന്നു. എന്റെ രൂപത്തെ കളിയാക്കി. സ്‌കൂളില്‍ പോകാന്‍ ഇഷ്ടമല്ലായിരുന്നു എനിക്ക്. ''- കണ്ണുനനഞ്ഞ് ടൈയ്ലര്‍ പറയുമ്പോള്‍ വിധികര്‍ത്താക്കള്‍ക്കും കാണികള്‍ക്കും കരയാതിരിക്കാനായില്ല.

''അന്ന് കാന്‍സറുള്ള കുട്ടി എന്നാണ് സ്‌കൂളില്‍ ഞാന്‍ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് നന്നായി വയലിന്‍ വായിക്കുന്ന കുട്ടി എന്നാണ് എല്ലാവരും എന്നെ വിശേഷിപ്പിക്കുന്നത് ''എന്ന് ടെയ്ലര്‍ പറഞ്ഞുനിര്‍ത്തി.

ആദ്യമായി മകന്‍ വയലിന്‍ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ താനത്ര കാര്യമാക്കിയില്ലെന്ന് ടൈയ്ലറിന്റെ അമ്മ പറഞ്ഞു. ''ഇന്ന് അവന്‍ വയലിന്‍ വായിക്കുമ്പോള്‍ സന്തോഷവാനാണ്, എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു'' എന്നാണ് ടെയ്ലറിന്റെ അമ്മ ഇപ്പോള്‍ പറയുന്നത്.

വ്യക്തിപരമായ ഈ കാര്യങ്ങള്‍ സ്റ്റേജില്‍ നിന്നുകൊണ്ട് വെളിപ്പെടുത്തിയതിനു ശേഷമായിരുന്നു അവന്റെ വയലിനിലെ പ്രകടനം.

 'വാട് ഡസന്റ് കില്‍ യു മേക്ക് യു സ്‌ട്രോംഗര്‍' അഥവാ നിങ്ങളുടെ ജീവന്‍ ഇല്ലാതാക്കാന്‍ കഴിയാത്തവ എല്ലാം നിങ്ങളെ കൂടുതല്‍ കരുത്തരാക്കും എന്ന കെല്ലി ക്ലാര്‍ക്‌സന്റെ ഹിറ്റ് ആല്‍ബത്തിലെ ഗാനത്തിനൊത്ത് വയലിന്‍ വായിച്ച് ടൈയ്ലര്‍ സദസ്സിനെയും വിധികര്‍ത്താക്കളെയും അമ്പരപ്പിച്ചു. പ്രകടനത്തിന് ശേഷം, അവനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് കൂടി പറഞ്ഞുകൊണ്ട് ഗോള്‍ഡന്‍ ബസര്‍ നല്‍കിയാണ് ടൈയ്ലറിനെ വിധികര്‍ത്താക്കള്‍ ആദരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും ഒരു വണ്ടി വന്നിടിച്ചിട്ടു ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്തു പറയും? ഞാന്‍ കള്ളുകുടിച്ച്‌ ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ... ആര്‍ക്കു ന  (6 minutes ago)

കര്‍ണാടകയിലെ 15 നിയമമണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു... ആദ്യ ലീഡ് ബിജെപിക്ക്, നാല് സീറ്റില്‍ ബിജെപി മുന്നില്‍, ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു, 11 കേന്ദ്രങ്  (13 minutes ago)

ബിഗ്‌ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി, ബിഗ്‌ബോസ് വീട്ടില്‍ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു.... അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ അടിയുണ്ടായത് ആയ ഒരു ഒറ്റകാര്യത്തി  (19 minutes ago)

അച്ഛന് ലഭിക്കാത്ത ഭാഗ്യം... ഒരു നായകന് വേണ്ട എല്ലാം അച്ഛനായ അബിക്കുണ്ടായിരുന്നെങ്കിലും ഭാഗ്യം മാത്രം ഒപ്പം നിന്നില്ല; ദിലീപിനെപ്പോലെ അതികായര്‍ ഉണ്ടായിരുന്നിട്ടും രക്ഷപ്പെട്ടില്ല; അച്ഛന് ലഭിക്കാത്ത ഭാഗ  (21 minutes ago)

ഓച്ചിറയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കവര്‍ച്ചാശ്രമം.....ബാങ്ക് കെട്ടിടത്തിന്റെ ജനല്‍പ്പാളിയുടെ കമ്പി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്, സിസിടിവി തകര്‍ക്  (38 minutes ago)

ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരിലേറെയും ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികള്‍... നിരവധി പേരെ കാണാതായി, മരണസംഖ്യ കൂടുമെന്ന് ആശങ്ക  (56 minutes ago)

ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നത് വനം വകുപ്പ് വിലക്കി  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20യില്‍ വിന്‍ഡീസിന് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.... കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ കോഹ്‌ലിയുടെയും സംഘത്തിന്റെയും ആദ്യ തോല്‍വി  (1 hour ago)

നിരവധി ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ലോംഗ് മാര്‍ച്ച്  (1 hour ago)

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.... 11 കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും, ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാം, 67.91 ശതമാനമായിരുന്നു പോളിങ്  (1 hour ago)

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; ദ്യൂബയ്ക്ക് അര്‍ധ സെഞ്ചുറി; അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി  (11 hours ago)

ജഡ്ജിയും വക്കീലും... നിരന്തരം വിമര്‍ശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലും വിരോധമില്ലെന്ന് അഡ്വ. ജയശങ്കര്‍  (11 hours ago)

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍... മുടങ്ങിയ സിനിമകളുമായി സഹകരിക്കുമെന്ന് ഷെയ്ന്‍  (11 hours ago)

പന്ത്രണ്ടുവയസുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച അന്‍പതുകാരന്‍ ആലുവയില്‍ അറസ്റ്റില്‍  (12 hours ago)

ഡല്‍ഹി റാണി ഝാന്‍സിയിലെ ബാഗ് നിര്‍മാണ ഫാക്ടറി തീപ്പിടിത്തത്തിനെ തുടര്‍ന്ന് കെട്ടിടം ഉടമ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends