Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുങ്ങുന്നു

18 JUNE 2019 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണ് തുറക്കും മുമ്പ് പെരുവഴിയിലായ ജീവനുകള്‍ക്ക് തുണയായി പൊതുപ്രവര്‍ത്തകന്‍; സംരക്ഷണം നല്‍കി വളര്‍ത്താന്‍ തയാറായി നിരവധി മൃഗസ്‌നേഹികള്‍

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്

പതിനേഴാം വയസ്സിൽ വിവാഹം!! ആദ്യം അയാളെന്റെ മുഖത്ത് വെട്ടി; അതുകൊണ്ടും തീർന്നില്ല ഉറങ്ങിക്കിടന്ന സമയത്ത് അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മക്കള്‍ അടുത്തുവരാന്‍ ഭയന്നു; വീട്ടുകാർപോലും തിരിഞ്ഞു നോക്കിയില്ല; ജീവിതത്തിലേക്കുള്ള അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞു യുവതി

എഴുപത് വര്‍ഷങ്ങള്‍ ഒന്നിച്ചായിരുന്നു അവര്‍, ദമ്പതികള്‍ മരണത്തിലും ഒന്നായി!

സര്‍ക്കാര്‍ സ്‌കൂള്‍, മലയാളം മീഡിയം...പിന്നെ പാരിസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡിയ്ക്ക് പ്രവേശനം! ഇതൊന്നും അസാദ്ധ്യമല്ലെന്ന് തേജസ്വിനി!

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി. അതുവഴി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുങ്ങുകയാണ്.

അമൂല്യ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കെ.ബി. ഗണേശ് കുമാറിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീം കോടതി പരിഗണനയിലാണ്. അതുകൊണ്ട് സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങള്‍ ആലോചിക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം വിദേശികള്‍ക്കും സ്വദേശികള്‍ക്കും കാണാനുള്ള അവസരമുണ്ടാക്കാന്‍ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേശ്കുമാറിന്റെ നിര്‍ദ്ദേശം. ടിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിന്റെ നവീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഗണേശ്കുമാര്‍ നിര്‍ദ്ദേശിച്ചു. ടൈം മാഗസിനില്‍ വന്നിട്ടുള്ള ഒരു ലേഖനത്തില്‍ ലോകത്തെ ഏറ്റവും സമ്ബന്നനായ ഈശ്വരനെന്നാണ് ശ്രീപദ്മനാഭനെ കുറിച്ച്‌ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പ്രസിദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത നാളുകളില്‍ തലസ്ഥാന നഗരിയെ ലോക ശ്രദ്ധയില്‍ കൊണ്ട് വന്ന ഒരു സംഭവമാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അളവറ്റ സമ്പത്തിന്‍റെ വ്യാപ്തിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. ക്ഷേത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടുമുതല്‍ വന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ നിന്നു വ്യക്തമാണ്. കാലാകാലങ്ങളില്‍ പിഴയായും സംഭാവനയായും ധാരാളം ആഭരണങ്ങളും ആനകളും വസ്തുവകകളും ക്ഷേത്രത്തിന് കിട്ടിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ത്താണ്ഡവര്‍മ കൊച്ചിയുടെ അതിര്‍ത്തിവരെയുള്ള രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ അവിടത്തെ സ്വത്തുക്കള്‍ അദ്ദേഹം ശ്രീപദ്മനാഭസ്വാമിക്കാണ് സമര്‍പ്പിച്ചത്. അന്ന് ഡച്ചുകാരും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ചെമ്പകശ്ശേരി തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സമ്പത്ത് ഉണ്ടായിരുന്നു. അറബിക്കഥക്കളെ വെല്ലുന്ന ദൃശ്യങ്ങളാണ് ക്ഷേത്രത്തിലെ രഹസ്യനിലവറകള്‍ പരിശോധിയ്ക്കാനെത്തിയവര്‍ക്ക് കാണാനായത്. ടണ്‍കണക്കിന് സ്വര്‍ണവും ചാക്കുകളില്‍ സൂക്ഷിച്ച രത്‌നശേഖരവുമെല്ലാം വ്യാഴാഴ്ചത്തെ പരിശോധനയില്‍ കണ്ടെത്തി. സമയക്കുറവ് മൂലം വ്യാഴാഴ്ച കണ്ടെത്തിയ നിധി ശേഖരത്തിന്റെ 30 ശതമാനം മാത്രമാണ് പരിശോധിച്ചത്.

നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ തെക്കെ മൂലയിലുള്ള ശ്രീപണ്ടാരവക നിലവറയിലെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് വിലമതിയ്ക്കനാവാത്ത നിധി കണ്ടെത്തിയത്. നൂറ് കണക്കിന് സ്വര്‍ണമാലകള്‍, ഒരു ടണ്ണോളം വരുന്ന സ്വര്‍ണക്കതിര്‍, സ്വര്‍ണ ദണ്ഡുകള്‍, രത്‌നങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ശരപ്പൊളി മാലകളില്‍ ഒന്നിന് പത്തര കിലോ ഭാരവും 18 അടി നീളവുമുണ്ട്.

സ്വര്‍ണക്കിരീടം, സ്വര്‍ണവിഗ്രഹങ്ങള്‍, കോടികള്‍ വിലമതിയ്ക്കുന്ന രത്‌നങ്ങള്‍, മരതകവും മാണിക്യവും പതിച്ച മാലകള്‍, കിലോക്കണക്കിന് ഭാരമുള്ള സ്വര്‍ണ അരപ്പട്ടകളും പരിശോധനയില്‍ ലഭിച്ചു. ലഭിച്ചതില്‍ ഒരു വജ്രത്തിന് മാത്രം 50 കോടിയോളം വിലവരുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 18 വലിയ വജ്രങ്ങളും 45 ചെറിയ വജ്രങ്ങളും പതിച്ചതാണ് ഡച്ച് കാശിമാല. ഒരു ലക്ഷത്തോളം വരുന്ന സ്വര്‍ണം, വെള്ളിനാണയങ്ങള്‍, വജ്രങ്ങള്‍ പതിച്ച വീരശൃംഖല, അരപ്പട്ട, സ്വര്‍ണരാശി, വെള്ളി രാശി, ശ്രീപത്മനാഭന്റെ സ്വര്‍ണ വിഗ്രഹം എന്നിവയും വ്യാഴാഴ്ച ലഭിച്ചവയില്‍പെടുന്നു. കണ്ടെത്തിയ നിധി ശേഖരം സൂക്ഷിയ്ക്കാന്‍ അറുപത്തിയഞ്ച് ചാക്കുകളും മൂന്ന് വലിയ ഇരുമ്പ് പെട്ടികളും വേണ്ടിവന്നുവവെന്ന് അറിയുമ്പോള്‍ തന്നെ നിധിശേഖരം എത്രയുണ്ടെന്ന് വ്യക്തമാവും. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജൂണ്‍ 27ന് നിലവറകള്‍ തുറന്ന് പരിശോധിയ്ക്കാന്‍ ആരംഭിച്ചത്. ഇതുവരെ നാല് അറകള്‍ തുറന്നു. ഇനി ഒന്ന് കൂടി തുറക്കാനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകളെ ബഹുമാനിക്കാത്ത ആണ്‍ അഹന്തയുടെ ചിത്രങ്ങള്‍ ചെയ്യുന്ന അയാൾക്കൊപ്പം ഇനി വേണ്ടന്ന് ആരാധകര്‍!! ദീപികയോട് കട്ടയ്ക്ക് ആരാധകർ  (15 minutes ago)

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു  (20 minutes ago)

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ  (30 minutes ago)

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (1 hour ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (1 hour ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (1 hour ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (2 hours ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (2 hours ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (11 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (11 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (11 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (11 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (12 hours ago)

Malayali Vartha Recommends