എഴുപത് വര്‍ഷങ്ങള്‍ ഒന്നിച്ചായിരുന്നു അവര്‍, ദമ്പതികള്‍ മരണത്തിലും ഒന്നായി!
പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ദമ്പതികള്‍ മരണത്തിലും ഒന്നായി. ജോര്‍ജിയന്‍ സ്വദേശികളായ 94 വയസുകാരന് ഹെര്‍ബെര്‍ട്ടും 88 വയസുകാരിയായ മേരിലിനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്. 71 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും വിവാഹിതരായത്.
അമേരിക്കന്‍ ആര്‍മിയില്‍ നിന്നും മാസ്റ്റര്‍ സെര്‍ജന്റായി വിരമിച്ചയാളാണ് ഹെര്‍ബര്‍ട്ട്. മേരിലിന് സ്വന്തമായി നഴ്സറി സ്കൂള്‍ നടത്തി വരികയായിരുന്നു. ഇരുവര്‍ക്കും ആറ് മക്കളും 16 കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കള്‍ക്ക് 25 മക്കളുമുണ്ട്.
ഹെര്‍ബര്‍ട്ടിന് 22-ഉം മേരിലിന് 16-ഉം വയസായിരുന്ന സമയത്താണ് ഇരുവരും ആദ്യമായി കണ്ടത്. ഹെര്ബട്ടിന്റെ കുടുംബത്തിന്റെ സ്വന്തം കഫേയായ വൈറ്റ് വേ കഫേയില്‍ ജീവനക്കാരിയായിരുന്നു മരിലിന്. അതിനാല്‍ മുഴുവന്‍ സമയവും അവളെ നോക്കിക്കൊണ്ടിരിക്കലായിരുന്നു തനിയ്ക്ക് പണിയെന്ന് ഹെര്‍ബട്ട് ഒരു ടിവി ചാനലിനോട് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ 70-ാം വിവാഹവാര്‍ഷികവേളയില്‍ അഭിമുഖത്തിനെത്തിയതായിരുന്നു ഒരു പ്രാദേശിക ചാനല്‍. അങ്ങനെ കണ്ട് കണ്ടിരിക്കേ ഒരു ദിവസം ധൈര്യം സംഭരിച്ച് തന്നോടൊപ്പം ഒരു സനിമയ്ക്ക് പോരുന്നുണ്ടോ എന്ന് ചോദിക്കയായിരുന്നു. അവളതിന് സമ്മതം മൂളി. ആ ആദ്യഡേറ്റ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് എന്നെ ഭര്‍ത്താവായി സ്വീകരിക്കുമോ എന്ന് ഹെര്‍ബട്ട് അവളോട് ചോദിച്ചത്. പിന്നെന്താ, തീര്‍ച്ചയായും എന്നായിരുന്നു അവളുടെ മറുപടി.
71 വര്‍ഷത്തെ വൈവാഹിക ജീവിതത്തിനു ശേഷം വെള്ളിയാഴ്ച വെളുപ്പിന് 2:20-ന് ഹെര്ബട്ടും അന്ന് ഉച്ചയ്ക്ക് 2:20-ന് മേരിലിനും ഈ ലോകംവിട്ട് ഒരുമിച്ച് യാത്രയായി.
https://www.facebook.com/Malayalivartha