മാനിന്റെ ഈ ചിത്രങ്ങള്‍ ആരിലും വേദനയുണര്‍ത്തും!
ശരീരമാസകലം മുഴകള്‍ നിറഞ്ഞ് ദുരിതമനുഭവിക്കുന്ന ഒരു മാനിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വേദനയുണര്‍ത്തുന്നു. അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് മിനസോട്ടയിലെ നഴ്സും ഫോട്ടോഗ്രാഫറുമായ ജൂലി കരോവാണ്.
മനുഷ്യരില്‍ കാണുന്ന എച്ച്പിവി എന്ന രോഗത്തിന് സമാനമാണിതെന്നാണ് ജൂലി കാരോവ് വ്യക്തമാക്കുന്നത്. മുഴകള്‍ വന്ന് കണ്ണുകള്‍ മൂടുന്ന നിലയിലാണുള്ളത്.
തൊലിപ്പുറത്തു വരുന്ന ഫൈബ്രോമാറ്റോസസ് എന്ന അവസ്ഥയാണ് ഇതെന്നാണ് വിദഗ്ദര്‍ നല്കുന്ന വിശദീകരണം.
ഈ രോഗത്തിന് ചികിത്സയുണ്ടോ എന്ന് ആരാഞ്ഞാണ് ജൂലി ഫേസ്ബുക്കില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha