Widgets Magazine
14
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവൾ മരിക്കുമെന്ന് കരുതിയിരുന്നില്ല, പെട്ടന്നുണ്ടായ ദേഷ്യത്തിൽ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നു; ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നു!! അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച്‌ ആലോചിക്കുന്നതിനിടെ കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി... വൈശാഖ് ബൈജുവിന്റെ മൊഴി ഇങ്ങനെ...


‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും....ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജന്‍


ബെ​ഡി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം... ക​ഴു​ത്തി​ല്‍ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു... അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ നിലയിൽ, വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യയെ!! നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സംഭവത്തിൽ അ​ന്വേ​ഷ​ണം തുടങ്ങി


കാവ്യാ മാധവൻ വീണ്ടുംസിനിമയിലേക്ക്....?സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് താ​ൻ വി​ല​ക്കി​യി​ട്ടി​ല്ല​ന്ന്ദി​ലീ​പ്


കാതോര്‍ത്ത വിധി... കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി; അയോധ്യയില്‍ ശ്രീരാമ ചന്ദ്രന് പിന്നാലെ ശബരിമലയില്‍ അയ്യപ്പനും നീതി കിട്ടുന്നു; ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി; കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിന് തുടങ്ങിയ ആശങ്കകള്‍ക്ക് വിട

ദുരന്തമുഖത്ത് എത്തുന്ന മെഡിക്കല്‍ സംഘങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മാനസികാവസ്ഥ വിവരിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആരുടേയും ഉള്ളുലയ്ക്കും! മൃതദേഹങ്ങളും കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തുചെയ്യും...!

12 AUGUST 2019 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്

'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടായി; ആ പാട്ട് സീൻ ചിത്രീകരിച്ചത് അവളുടെ നാട്ടിലായിരുന്നു: ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി വർഷങ്ങൾക്ക് ശേഷം ബന്ധങ്ങളുടെ വേര് തേടുന്നു

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

എന്റെ കാലിനടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചു പോയിരുന്നു ! കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി; ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യയുടെ വൈറലായ കുറിപ്പ് ഇങ്ങനെ

മനുഷ്യന്റേത് പോലെയുള്ള കണ്ണുകളും മൂക്കും വായും; സോഷ്യൽ മീഡിയയിൽ വൈറലായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍

കവളപ്പാറയിലും മേപ്പാടിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതക്കയത്തില്‍ നീറുകയാണ് ജനങ്ങള്‍. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയവരെല്ലാം ഒറ്റനിമിഷം കൊണ്ട് അപ്രത്യക്ഷമായ അവസ്ഥ. അങ്ങനെ എല്ലാം നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് താല്‍ക്കാലികാശ്വാസമെങ്കിലും എത്തിയ്ക്കാന്‍ എത്തുന്ന മെഡിക്കല്‍ സംഘങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ മാനസികാവസ്ഥ വിവരിക്കുകയാണ് ഡോ. അശ്വതി സോമന്‍.


ഡോകട്‌റുടെ കുറിപ്പ് വായിക്കാം.

മിഷന്‍ നിലമ്പൂര്‍ ആണ്.

രണ്ടു ദിവസം നിലമ്പൂരില്‍ പോകാന്‍ പോലും, എന്തിന് മഞ്ചേരി ജംഗ്ഷന്‍ കടക്കാനോ, എടവണ്ണ എത്താനോ പോലും കഴിയാതെ വീട്ടില്‍ ആയിരുന്നു. അതു കൊണ്ട് തന്നെ വീടിന്റെ തൊട്ടപ്പുറത്ത് ഉള്ള ഹാസിര്‍ ഇന്നലെ ഉച്ചക്ക് മമ്പാട് ക്യാമ്പില്‍ പോകാം എന്നു പറഞ്ഞപ്പോള്‍ തന്നെ അവിടെ എത്തി. എല്ലായിടത്തും ഡോക്ടര്‍മാരും, നഴ്സ്മാരും, അനുബന്ധ ആള്‍ക്കാരും കുറവ് തന്നെ. ഹോളിഡേ ആയതുകൊണ്ടു മാത്രമല്ല , അവിടങ്ങളില്‍ ജോലിയെടുക്കുന്നവരുടെ വീടുകളില്‍ വരെ വെള്ളം കയറി, അത് വൃത്തിയാക്കല്‍ വരെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്. പിന്നെ അവര്‍ എങ്ങനെ ക്യാമ്പുകളില്‍ വരും.

കെ.ജി.എം.ഒ.എ യും, ഐ.എം.എ യും സംഘടിതമായി രംഗത്തെത്തി. ഇന്നലെ രാത്രി 9 മണിക്ക് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ തുടങ്ങിയ യോഗത്തിനൊടുവില്‍ 2 വണ്ടി നിറയെ ഡോക്ടര്‍മാരും, മരുന്നുകളും എല്ലാവരും, ഇന്ന് രാവിലെ 8 മണിക്ക് തന്നെ നിലമ്പൂരില്‍ എത്താന്‍ റെഡി.
ഒടുവില്‍ രാവിലെ 8.30-യോട് കൂടി നിലമ്പൂരില്‍ എത്തി. ബേസ് ക്യാമ്പ് ഒരുക്കിയത് പി.എച്.സി പോത്തുകല്ലില്‍. രാവിലെ ബ്രീഫിങ് കഴിഞ്ഞു അവിടുന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീമുകള്‍ മരുന്നുകളും, പറ്റുന്ന മറ്റു വസ്തുക്കളും ആയി പല ഭാഗങ്ങളിലേക്ക് തിരിച്ചു.

പോകുന്ന വഴികള്‍ മുഴുവന്‍ നദിയുടെ സംഹാര താണ്ഡവം വിളിച്ചറിയിച്ചിരുന്നു. കുത്തിയൊലിച്ചു വന്ന നദി കൊണ്ടുവന്ന മാലിന്യങ്ങള്‍ കെട്ടിടങ്ങളുടെ ജനലിലൂടെ പുറത്തേക്കു തെറിച്ചു നില്‍ക്കുന്നു. പാഴ് വസ്തുക്കള്‍ നിറഞ്ഞിരിക്കുന്ന തുണിക്കടകളും, പലചരക്കുകടകളും. കടപുഴകി ഒലിച്ചു വന്ന മരങ്ങളും, വേരുകളും കൊണ്ട് ചില വഴികള്‍ മുഴുവന്‍ അടഞ്ഞു പോയിരിക്കുന്നു. ജെസിബി കൊണ്ട് അതിന് നടുവിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന ഒരു വഴി ഒരുക്കിയിരിക്കുന്നു.

നിലമ്പൂര്‍ മുണ്ടേരിയില്‍ ഭംഗിയുള്ള ഫാം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോള്‍ കുറച്ചു മണല് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അവിടെ 5 കോളനികളിലായി കുറേ പേര്‍ ഭക്ഷണവും, വെള്ളവും ഇല്ലാതെ കുടുങ്ങി കിടക്കുന്നുവെന്നും. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്. ഭക്ഷണം നല്‍കാന്‍ ഹെലികോപ്റ്റര്‍ സേവനം തുടങ്ങിയിട്ടുണ്ട്. അവരെ അവിടെ നിന്നു രക്ഷിച്ചു കൊണ്ടു വരുമ്പോഴേയ്ക്കും ഇക്കരെ ഞങ്ങളും എത്തിയിരുന്നു. കളക്ടറും, അസിസ്റ്റന്റ കളക്ടറും , ഡിഎംഒ മാഡവും, ഐ.റ്റി.ഡി.പി ഓഫീസറും, നാട്ടുകാരും, ആര്‍മിയും ഒക്കെ അവിടെ ഉണ്ടായിരുന്നു.

ഒഴുക്കില്‍പ്പെട്ട് ആടിഉലഞ്ഞു പോകുന്ന ബോട്ടില്‍ കയറു കെട്ടി അപ്പുറത്തുള്ളവരെ ഇങ്ങോട്ടു എത്തിച്ചു. അവര്‍ ഇപ്പുറം എത്തിയതും ഒതുക്കി വെച്ച കണ്ണുനീര്‍ അവര്‍ അറിയാതെ ഒഴുകുന്നുണ്ടായിരുന്നു. അത്രക്ക് ഭീതി അനുഭവിച്ചിരുന്നു അവര്‍ എന്നു നമുക്ക് മനസ്സിലാകും. ചുണ്ടുകള്‍ വിതുമ്പി ഒന്നും പറയാനാകാതെ കുടുംബത്തെ ഒന്നടങ്കം കെട്ടിപ്പിടിച്ചു കൊണ്ടുള്ള അവരുടെ ആ ഇരുപ്പ്... ആ കാഴ്ച എത്ര നാള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്നു മായുമെന്ന് തോന്നുന്നില്ല.

പറ്റുന്ന മുറക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും, വെള്ളവും ഇട്ടു കൊടുക്കുന്നു. വലിയ ഉരുളന്‍ പാറക്കഷ്ണങ്ങളില്‍ തട്ടിപലതും പൊട്ടിപോയിട്ടും ഒരിറ്റു വെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, നമ്മള്‍ നശിപ്പിച്ചു കളയുന്ന സൗഭാഗ്യങ്ങളെ കുറിച്ചു ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെ ഇടപെടലുകള്‍ കാരണം കൊണ്ട് തന്നെ ഒരുപാട് പേര്‍ ഇന്ന് സുരക്ഷിതരായി ക്യാമ്പുകളില്‍ ഉണ്ട്.'ചുണ്ണാമ്പ് തേച്ചിരിക്കുന്ന'വരെന്ന് കളിയാക്കപ്പെടുന്ന ന്യൂ ജന്‍ പിള്ളേര്‍ തന്നെയാണ് പലരെയും തക്ക സമയത്ത് രക്ഷപെടുത്തി എത്തിച്ചത്.

സാധാരണ നടത്തുന്ന ക്യാമ്പുകള്‍ പോലെ,ക്യാമ്പുകളെ ആക്കിയെടുക്കാന്‍ പറ്റുന്ന പോലെ ശ്രമിച്ചു. പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ബ്ലീച്ചിങ്, ക്ലോറിനേഷന്‍, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയവയെ കുറിച്ചു സംസാരിച്ചു. പക്ഷേ മനസ്സില്‍ വല്ലാത്ത ഒരു ഭാരം. എല്ലാം കഴിഞ്ഞു ഉച്ചക്ക് ഇരുട്ടുകുത്തിയില്‍ വീണ്ടും പോയി ആര്‍മി ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു, മറ്റു 2 ക്യാമ്പുകളും ഇന്നത്തെ റിപ്പോര്‍ട്ടുമായി 5 മണിക്ക് പൊതുകല്ലില്‍ തിരിച്ചെത്തി. അവിടുന്നു 2 മണിക്കൂര്‍ കൂടി മതി വീട്ടില്‍ എത്താന്‍.

പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ കവളപ്പാറയില്‍ കൂടി ക്യാമ്പിന് പോകട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു...

എന്തിനാ അശ്വതി... പലതും കണ്ടിട്ടുണ്ട് ഈ കാലത്തിനിടയ്ക്ക്, കഴിഞ്ഞ പ്രളയത്തിലും ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ കുഴിച്ചെടുക്കുമ്പോള്‍ കിട്ടുന്ന കയ്യും, കാലും, തലയും കൊണ്ട് തരുമ്പോള്‍ നമ്മള്‍ എന്താ ചെയ്ക. അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യില്‍ പിടിച്ചു ഒത്തു നോക്കും?എങ്ങനെ പോസ്റ്റ് മോര്‍ട്ടം ചെയ്യും? ഞങ്ങളും മനുഷ്യരല്ലേ ? രാത്രി 2 മണിവരെ, ഒറ്റക്ക് ഇതു കാണാന്‍ പറ്റാത്തതുകൊണ്ട്, കൂടെ ഒരാളെ കൂടി ഡ്യൂട്ടിക്ക് കയറ്റി, പോരാതെ ഞങ്ങള്‍ മാറി മാറിയാ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇത്ര കാലത്തെ സര്‍വീസിനിടയില്‍ പല കുറി പല തരത്തില്‍ ഉള്ള മൃതദേഹങ്ങള്‍ കണ്ടിട്ടു പോലും നിലമ്പൂരില്‍ കഴിഞ്ഞ ദിവസം കണ്ടതുകണ്ട് തളര്‍ന്നു ഇരിക്കാനെ കഴിഞ്ഞുള്ളു ഞങ്ങള്‍ക്ക്. ശരീരം ജിഗ്സോ പസില്‍ പോലെ വെച്ചു നോക്കേണ്ട അവസ്ഥ. അത്രക്ക് മനക്കട്ടിയൊന്നും നിനക്ക് ഇല്ല മോളേ. അതോണ്ട് അവിടേക്ക് നീ ഇപ്പോള്‍ പോണ്ട, നാളെ നിനക്കവിടെ ക്യാമ്പ് ഇട്ടാല്‍ മാത്രം പോയാല്‍ മതി!

കേട്ടറിയുന്നതിനേക്കാള്‍ പതിന്മടങ്ങ് വലുതാണ് ഈ അനുഭവം എന്നു പറയുന്ന സത്യം. അതു അനുഭവിച്ചു തന്നെ അറിയണം.ഘനീഭവിച്ച മനസ്സോടെ അവിടുന്നു ഇറങ്ങുമ്പോള്‍ മാനത്ത് മഴക്കാറുകള്‍ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു.

മണ്ണെടുക്കുന്ന ക്വാറികളും, മണലെടുക്കുന്നവരും, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവരും, വെള്ളം ദുരുപയോഗം ചെയ്യുന്നവരും എല്ലാവരും ഒന്നു ചിന്തിക്കുക. പ്രകൃതിയുടെ ഈ മാറ്റത്തിന് എല്ലാവരും ഉത്തരവാദികള്‍ ആണെന്ന്. ഈ വീഴുന്ന ഓരോ കണ്ണുനീരിനും ഒരു ചെറുഉത്തരവാദിത്വം നമുക്കും ഉണ്ടെന്ന്...!

ശ്രീ അബ്ദുള്‍ കലാമിന്റെ '2070-ല്‍ നിന്നുള്ള ഒരു കത്ത്' എന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്ന പോലെ.. We are the last generation who can make a change...ഒരു മാറ്റം വരുത്താന്‍ കഴിയുന്ന അവസാന തലമുറയാണ് നമ്മള്‍ എന്നു എത്ര പേര്‍ മനസ്സിലാക്കുന്നു....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തർക്കൊപ്പം മൂന്ന് ജഡ്ജിമാർ, ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍; ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല; ശ​ബ​രി​മ​ല​യി​ല്‍ യുവതി ​പ്  (1 minute ago)

ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തീരുമാനം.... ശബരിമല സ്തീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര്  (1 minute ago)

അവൾ മരിക്കുമെന്ന് കരുതിയിരുന്നില്ല, പെട്ടന്നുണ്ടായ ദേഷ്യത്തിൽ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നു; ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നു!! അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച്‌ ആലോ  (9 minutes ago)

‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി !  (11 minutes ago)

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപിച്ച ഹര്‍ജികള്‍ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീംകോടതി തള്ളി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്  (17 minutes ago)

അറിഞ്ഞോ ? സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 ഒഴിവുകള്‍; ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം  (23 minutes ago)

ഹ​ര്‍​ജി​ക​ള്‍ വി​ശാ​ല ബെ​ഞ്ചി​ന്; ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും; . സ്ത്രീ​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം  (24 minutes ago)

ബെ​ഡി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം... ക​ഴു​ത്തി​ല്‍ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു... അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ നിലയിൽ, വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ട  (30 minutes ago)

വിധിക്ക് പിന്നാലെ തൃപ്തി ദേശായി മലചവിട്ടും; വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി. വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി  (40 minutes ago)

കാവ്യാ മാധവൻ വീണ്ടുംസിനിമയിലേക്ക് ..?  (43 minutes ago)

കാതോര്‍ത്ത വിധി... കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി; അയോധ്യയില്‍ ശ്രീരാമ ചന്ദ്രന് പിന്നാലെ ശബരിമലയില്‍ അയ്യപ്പനും നീതി കിട്ടുന്നു; ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി; കഴിഞ്ഞ ചിത്ത  (45 minutes ago)

ആൾ കൂട്ടത്തെ ഭയക്കുന്നില്ല; തുല്യ നീതിക്ക് വേണ്ടിയുള്ള പൊരാട്ടമാണിതെന്ന് മഞ്ജു: ഔദ്യോഗികമായും അല്ലാതെയും കഴിഞ്ഞ ഒരുവര്‍ഷമായി പീഡനം അനുഭവിക്കേണ്ടി വന്നെന്ന് രഹ്ന ഫാത്തിമ  (46 minutes ago)

കാതോര്‍ത്ത വിധി... കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി; അയോധ്യയില്‍ ശ്രീരാമ ചന്ദ്രന് പിന്നാലെ ശബരിമലയില്‍ അയ്യപ്പനും നീതി കിട്ടുന്നു; ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി; കഴിഞ്ഞ ചിത്ത  (59 minutes ago)

ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധിക്ക് പിന്നാലെ ചങ്കിടിപ്പ് കൂട്ടി ശബരിമലയിലെത്തിയ സ്ത്രീകൾ...  (1 hour ago)

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നിരീക്ഷണം, അക്രമണത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി; യുവതി പ്രവേശന വിധിക്കുശേഷം ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസിന്റെ പ്രത്യേക ജാഗ്രത നിര്‍ദേശം  (1 hour ago)

Malayali Vartha Recommends