Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞു പോയത് സമുദ്ര താപനില ഏറ്റവും കാഠിന്യമേറിയതായിരുന്ന വർഷം; സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും പരിസ്ഥിതിയുടെയും നിലനിൽപ് തന്നെ മുൾമുനയിൽ; മാനവ കുലത്തെ കാത്തിരിക്കുന്നത് എന്ത്; ഞെട്ടിക്കുന്ന പഠന വിവരങ്ങൾ പുറത്ത്

28 JANUARY 2020 01:51 PM IST
മലയാളി വാര്‍ത്ത

മനുഷ്യരുടെ നില നിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. എങ്ങനെ എന്നല്ലേ ? സമുദ്ര ആവാസ വ്യവസ്ഥയെയും മാനവ കുലത്തിന് തന്നെയും കടുത്ത ഭീഷണി ഉയര്‍ത്തി കടലിലെ താപനില ഉയരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഈ കഴിഞ്ഞ പോയ വര്‍ഷത്തെ സമുദ്ര താപനില മനുഷ്യചരിത്രത്തിലെ ഏറ്റവും കാഠിന്യമേറിയതായിരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുകയാണ്. 

അഡ്വാൻസെസ് ഇൻ അറ്റ്മോസ്‌ഫെറിക് സയന്‍സസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലിജിങ് ചെങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് മനുഷ്യ കുലത്തെ നടുക്കുന്ന ഈ വിവരം പുറത്തു വന്നത്. 2019-ലെ സമുദ്ര താപനില 1981-2010 വരെയുള്ള താപനിലയുടെ ശരാശരിയേക്കാള്‍ 0.075 ഡിഗ്രി സെല്‍ഷ്യസ് അധികമാണെന്ന് പഠനത്തിൽ പറയുന്നു.  1980-2010 കാലയളവിലെ ശരാശരി താപനിലയേക്കാള്‍ ഏകദേശം 228 സെക്‌സ്റ്റില്യണ്‍ ജൂള്‍സ് ചൂട് 2019 -ല്‍ അധികമായി സമുദ്രം ആഗിരണം ചെയ്തത് കൊണ്ടാകണം ഈ അവസ്ഥവരാൻ കാരണമെന്നും പറയുന്നു . 2018 -മായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ സമുദ്രം ഏകദേശം 25 സെക്‌സ്റ്റില്യണ്‍ ജൂള്‍സ് താപം കൂടുതല്‍ ആഗിരണം ചെയ്തിട്ടുണ്ട്.

എന്നുവച്ചാൽ , കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലോക സമുദ്രങ്ങളില്‍ കൂടിയ താപത്തിന്റെ അളവ്, 3.6 ബില്യണ്‍ ഹിരോഷിമ ആറ്റം-ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുല്യം. ഈ പഠനം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിലെ പ്രൊഫസര്‍ ലിജിങ് ചെങ് പറയുന്നത് ഇങ്ങനെയാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സമുദ്രത്തിന്റെ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചരിത്രം പരിശോധിക്കുമ്പോൽ , കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായിരുന്നു കടലിന് ഏറ്റവും ചൂടുകൂടിയ കാലഘട്ടം . കഴിഞ്ഞ പതിറ്റാണ്ടിലായിരുന്നു റെക്കോര്‍ഡിലെ ഏറ്റവും സമുദ്ര താപനിലയേറിയ വര്‍ഷങ്ങള്‍.

ആഗോളതാപനം എന്ന വലിയ ആപത്തിലേക്കാണ് ഈ പഠനനങ്ങൾ സൂചിപ്പിക്കുന്നത് . കാലാവസ്ഥാ പ്രതിസന്ധിയെകാര്യമാക്കാതെ ഹരിതഗൃഹ വാതകങ്ങൾ ഇപ്പോഴും പുറംതള്ളപ്പെടുകയാണ്. ഈ ഹരിതഗൃഹ വാതകങ്ങളാകട്ടെ ഭൂമിയില്‍ നിന്നും തിരിച്ച് പോകുന്ന റേഡിയേഷനെ പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല എന്ന് മാത്രമല്ല ഭൂമിയുടെ ചൂടുകൂട്ടുകായും ചെയുന്നുണ്ട്. താപം കൂടുതല്‍ ആഗിരണം ചെയ്യുന്നത് വെള്ളമാണ് . ഭൗമോപരിതലത്തില്‍ 71 ശതമാനവുംവെള്ളമാണ് . അതുകൊണ്ട് തന്നെ ഈ വര്‍ധിച്ചുവരുന്ന താപനിലയുടെ കൂടിയ പങ്കും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുകയും സമുദ്രത്തിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു എന്ന് പറയാതെ വയ്യ .

സമുദ്രത്തിലെ താപനില ഇങ്ങനെ കൂടുകയാണെങ്കിൽ സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും പരിസ്ഥിതിയേയും വലിയ തോതില്‍ ആ കാര്യം ബാധിക്കുക തന്നെ ചെയ്യും. . അനഗ്നെ കൂടി വരുന്ന താപനില പവിഴപുറ്റുകള്‍ നശിക്കുന്നതിനും മല്‍സ്യങ്ങളുടെയും സസ്തനികളുടെയും മറ്റും പ്രജനന കേന്ദ്രങ്ങള്‍ നശിക്കാനും കാരണമാകുന്നുണ്ട്. മാനവ കുലത്തിന് വളരെ ദോഷകരമായ സാഹചര്യമാണ് സമുദ്രതാപനിലക്കൂടുന്തോറും ഉണ്ടാകുന്നത് . മാത്രമായി ഇത് ഭക്ഷ്യസുരക്ഷയെ കാര്യമായിട്ട് തന്നെ ബാധിക്കുകയും ചെയ്യും. കൂടുതല്‍ രോഗങ്ങള്‍ പടരാൻ കാരണമാകും. താപനില വര്‍ധിക്കുമ്പോള്‍ ജലം വികസിക്കുന്നത് സമുദ്രോപരിതലം ഉയരാന്‍ കാരണമാകുകയും ചെയ്യുന്നു.ഇതിന് പിന്നാലെ തീരദേശ സംരക്ഷണം നഷ്ടമാകുന്നു, ചുഴലിക്കാറ്റ് പോലുള്ള ജീവനും സ്വത്തിനും ഭീഷണിയുള്ള അന്തരീക്ഷാവസ്ഥ പ്രതിഭാസങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends