പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചു.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചു!! കഞ്ചാവുമായി പിടിയിലായ ബിനോയിയെ കോടതി വിസ്തരിക്കുന്നതിനിടയിൽ ജഡ്ജിയ്ക്ക് മുൻപിൽ തുറന്ന് പറച്ചിൽ!! നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... പിന്നെ സംഭവിച്ചത്...
കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യലഹരിയില്‍ ആടിക്കുഴഞ്ഞു നിന്ന കഞ്ചാവ് കേസിലെ പ്രതിയെ ജഡ്ജിയുടെ നിര്‍ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മുടവൂര്‍ ആനകുത്തിയില്‍ ബിനോയി (35) ആണ് അറസ്റ്റിലായത്. രാവിലെയുള്ള വിസ്താരം കഴിഞ്ഞ് കോടതി പിരിഞ്ഞ ശേഷം വീണ്ടും കോടതിയില്‍ വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു മദ്യപിച്ചെത്തിയത്. ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ബിനോയിക്കെതിരെ മൂവാറ്റുപുഴ എക്സൈസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടക്കുമ്ബോഴാണ് സംഭവം. ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ആടിക്കുഴഞ്ഞ് പിറുപിറുത്തു നിന്ന ബിനോയി മദ്യപിച്ചിട്ടുണ്ടോ എന്നു ജഡ്ജി ചോദിച്ചു. രാവിലത്തെ വിസ്താരം കഴിഞ്ഞ് പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചുവെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചെന്നുമായിരുന്നു ഇയാളുടെ മറുപടി. ഇയാളെ കോടതി മുറിയില്‍ നിന്നു മാറ്റിയ ശേഷം പൊലീസിനെ വിളിച്ചു വരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതായി പ്രിന്‍സിപ്പല്‍ എസ്ഐ ടി.എന്‍.സൂഫി പറഞ്ഞു.
https://www.facebook.com/Malayalivartha