പ്രസവമെടുക്കാനും ഇനി സ്മാര്‍ട്ട്ഫോണ്‍, ആശുപത്രിയില്‍ പ്രസവവേദനയുമായി യുവതി എത്തിച്ചേര്‍ന്നപ്പോള്‍ സ്ഥലത്ത് ഡോക്ടറില്ല
സാങ്കേതിക വിദ്യയുടെ ലോകത്താണല്ലോ നമ്മള് ജീവിക്കുന്നത്. സാങ്കേതിക വിദ്യയുടെ വരവ് ആരോഗ്യരംഗത്ത് പോലും സഹായകമായിട്ടെയുള്ളൂ. സാങ്കേതിക വിദ്യകളില്‍ ഒന്നാണല്ലോ സ്മാര്‍ട്ട് ഫോണും. പ്രസവം എടുക്കാനും വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ പ്രസവം എടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.
ന്യൂജഴ്സിയിലെ ന്യൂവാക്ക് സ്വദേശിനിയായ കെയന്ന റിവെറ എന്ന യുവതിക്കാണ് പ്രസവ സമയത്ത് ഐ ഫോണ്‍ ഉപയോഗിച്ച് പ്രസവം എളുപ്പമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന വന്ന സമയം ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. അടുത്ത ആശുപത്രിയിലേയ്ക്കു പോകാനുള്ള ആരോഗ്യവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, പ്രസവവേദന ഉണ്ടായ സമയത്ത് ഡോക്ടറെ ലഭിക്കാതെ വന്നപ്പോള്‍, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് യുവതി പ്രസവിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഐഫോണിലെ \'ഫേസ്ടൈം\' എന്ന വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പ്രസവവും.
പ്രസവ സമയത്ത് ഒരു നഴ്സ് മാത്രമാണ് റിവെറയോടൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ക്കാകട്ടെ പ്രസവ വാര്‍ഡില്‍ ജോലി ചെയ്ത് പരിചയവുമില്ലായിരുന്നു. ഐ ഫോണിന്റെ സഹായത്തോടെ ജനിച്ച കുട്ടിക്ക് റാഫേല്‍ എന്നാണ് മാതാപിതാക്കള്‍ നല്കിയ പേര്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha