Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

മീശപിരിച്ച് ഋഷിരാജ് സിംഗ്, മലയാളിയുടെ അഭിമാനമായി പി വിജയന്‍, നിസാമിനെ പൂട്ടിയ നിശാന്തിനി,രാഷ്ടീയക്കാരെ വിറപ്പിച്ച യതീഷ് ചന്ദ്ര, സൗന്ദര്യത്തിലൂടെ മനം കവര്‍ന്ന മെറിന്‍ ജോസഫ്, ഇവരാണ് സോഷ്യല്‍ മീഡിയയിലെ ഹീറോസ്

20 MARCH 2015 12:08 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കേരളക്കരയില്‍ ഇവര്‍ അഭിമാനമായി. ധീരമായ തീരുമാനങ്ങളും ആരെയും കൂസാത്ത ചുവട്‌വയ്പ്പുകളുമായി സധൈര്യം തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോവുകയാണ് ഇവര്‍. സാമൂഹിക സേവനം മുന്നില്‍ കണ്ട് കഠിന പ്രയത്‌നത്തിലൂടെ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചവരാണിവര്‍. ഇവര്‍ കാണുന്നത് ജനങ്ങളുടെ നന്‍മയാണ്. രാഷ്ടീയക്കാരുടെ ഇംഗിതത്തിനോ ഗുണ്ടകളുടെ പേടിപ്പെടുത്തലിനോ ഇവര്‍ നിന്ന് കൊടുക്കില്ല. ധീരമായ തീരുമാനങ്ങളിലൂടെ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥര്‍. നവമാധ്യമങ്ങളില്‍ ഇവര്‍ക്ക് കിട്ടുന്ന പിന്തുണ വളരെ വലുതാണ്.
മലയാളികളുടെ ഇഷ്ടപ്പെട്ട പൊലീസ് ഓഫീസറായ ഋഷിരാജ് സിംഗിലൂടെയാണ് ഇത്തരമൊരു കാക്കി പ്രേമത്തിന് സോഷ്യല്‍ മീഡിയ തുടക്കമിട്ടത്. ഇപ്പോള്‍ ഒടുവില്‍, അത്  എത്തിനില്‍ക്കുന്നത് ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര ഐപിഎസിലാണ്. മൂന്നാര്‍ ഓപ്പറേഷന്റെ സമയത്ത് ഫേസ്ബുക്ക് പോലുള്ള മാദ്ധ്യമങ്ങള്‍ അത്രയ്ക്ക് സജീവമായിരുന്നില്ല. അന്ന് ചാനലുകളുടെ കാലമായതിനാല്‍ മീശ പിരിച്ചെത്തിയ ഹരിയാനക്കാരനായ ഋഷിരാജ് സിംഗിനെ താരമാക്കിയത് ഈ ചാനലുകളായിരുന്നു. പിന്നീട് ഫേസ്ബുക്ക് സജീവമായതോടെ കേരളത്തില്‍ തിരികെ എത്തിയ സിംഗിനെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട \'സിങ്ക\'മാക്കി.
രാഷ്ട്രീയക്കാരെ വകവെക്കാതെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ധൈര്യസമേതം ചെയ്യുന്ന ഋഷിരാജ് അങ്ങനെ സൈബര്‍ ലോകത്തിന്റെ ഇഷ്ടതാരമായി മാറി. മോട്ടോര്‍ വാഹന വകുപ്പിന്റെ മേധാവിയായി നിയോഗിക്കപ്പെട്ട വേളയിലാണ് അദ്ദേഹം ശരിക്കും താരമായത്. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് വേണമെന്ന സിംഗിന്റെ നിര്‍ദ്ദേശം കൈയടികളോടെ സൈബര്‍ലോകവും സ്വീകരിച്ചു. ഈ സമയത്താണ് മോഹന്‍ലാല്‍ സിംഗിനെ പ്രശംസിച്ച് ബ്ലോഗ് പോലും എഴുതിയത്. ഇപ്പോള്‍ കെഎസ്ഇബിയുടെ വൈദ്യുതി മോഷണം തടയുന്ന സംഘത്തിന്റെ മേധാവിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാസം തോറം സംസ്ഥാന ഖജനാവിലെത്തുന്നത് കോടികളാണ്.
സോഷ്യല്‍ മീഡിയ താരമാക്കിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുണ്ട്. സിഎന്‍എന്‍ ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പോപ്പുലര്‍ ചോയിസ് പുരസ്‌ക്കാരം നേടിയ പി വിജയനും ആലുവ റൂറല്‍ എസ്പി ജി എച്ച് യതീഷ് ചന്ദ്രയുമാണ് ഇവര്‍. ദേശീയ ചാനലിന്റെ അവാര്‍ഡ് നിര്‍ണ്ണയ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് പി വിജയന്‍ ഐപിഎസിനു വേണ്ടി സോഷ്യല്‍ മീഡിയ ആവേശത്തോടെ പ്രവര്‍ത്തിച്ചത്. ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളോട് പടവെട്ടി ഐപിഎസ് നേടിയ വിജയനെ ചാനല്‍ താരമാക്കാന്‍ മലയാളികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. മറ്റാര്‍ക്കും കിട്ടാത്ത അത്രയും വോട്ടുകള്‍ നേടി പുരസ്‌ക്കാരം വിജയന്‍ കേരളത്തിലെത്തിച്ചു.
ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര ഐപിഎസിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് ഹര്‍ത്താല്‍ ദിനത്തില്‍ അങ്കമാലിയില്‍ നടത്തിയ ലാത്തിചാര്‍ജ്ജിലൂടെയായിരുന്നു. വഴിയാത്രക്കാരനായ വയോധികനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കര്‍ണ്ണാടക സ്വദേശിയായ ഈ യുവ ഐപിഎസ് ഓഫീസര്‍ കടുത്ത വിമര്‍ശനം ഫേസ്ബുക്കിലൂടെ നേരിട്ടു. ഇടതു നേതാക്കള്‍ ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തിയപ്പോള്‍ പിന്തുണയുമായി മറ്റൊരു വിഭാഗവും എത്തുകയായിരുന്നു. സിപിഎമ്മുകാര്‍ക്കിട്ട് രണ്ട് പൊട്ടിച്ച ഐപിഎസുകാരന്‍ എന്ന നിലയില്‍ ഒന്നിലേറെ സപ്പോര്‍ട്ട് ഫേസ്ബുക്ക് പേജുകളാണ് യതീഷിന് വേണ്ടി മലയാളികള്‍ ഒരുക്കിയത്.
കൊച്ചിയില്‍ എസിപിയായി ചാര്‍ജ്ജെടുത്ത പി നിശാന്തിനി ഐപിഎസാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു താരം. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതാണ് നിശാന്തിനിയെ താരമാക്കിയത്. ആഡംബര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറി പോലും അവര്‍ റെയ്ഡ് നടത്താന്‍ എത്തി. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനോടൊപ്പം ഫേസ്ബുക്കില്‍ നിശാന്തിനിയെ വാഴ്ത്തിക്കൊണ്ടും രംഗത്തെത്തി ചിലര്‍. ഒടുവില്‍, കൊക്കെയ്ന്‍ കേസിന്റെ അന്വേഷണത്തിനിടെ ഇവരെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയതോടെ നിശാന്തിനിയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ക്കിടയാക്കി . അവസാനം തൃശൂരില്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കാപ്പ ചുമത്തി അകത്തിട്ടത് നിശാന്തിനിയുടെ നേതൃത്വത്തിലാണ്.
ഐപിഎസ് ട്രെയിനി ആയിരിക്കെ തന്നെ സോഷ്യല്‍മീഡിയ താരമാക്കിയത് മെറിന്‍ ജോസഫ് ഐപിഎസ് എന്ന കോട്ടയത്തുകാരിയെ ആയിരുന്നു. ഇതിന്റെ കാരണമാകട്ടെ മെറിന്‍ ജോസഫ് ഐപിഎസ് നല്ല സുന്ദരിയായിരുന്നു എന്നത് മാത്രമായിരുന്നു. മെറിന്റെ സൗന്ദര്യം കണ്ട് അവര്‍ കൊച്ചി നഗരത്തില്‍ എസിപിയായി ചാര്‍ജ്ജെടുക്കാന്‍ പോകുന്നു എന്ന ഗോസിപ്പും പ്രചരിച്ചു. ഇതോടെ എന്നെ അറസ്റ്റു ചെയ്യൂ എന്ന വിധത്തിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിറയുകയും ചെയ്തു. ഒടുവില്‍ മെറിന്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്തായാലും സോഷ്യല്‍ മീഡിയയുടെ ആഘോഷത്തിന്റെ ബാക്കിപത്രമെന്നോണം എറണാകുളം ജില്ലയില്‍ തന്നെ മെറിന് ആദ്യ പോസ്റ്റിംഗും ലഭിച്ചു. ഇതും നവമാദ്ധ്യമങ്ങളിലൂടെ ഏറെ ആഘോഷിക്കപ്പെട്ടു. ഒടുവില്‍ മെറിന്റെ വിവാഹം പോലും മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (43 seconds ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (6 minutes ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (24 minutes ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (31 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (42 minutes ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (43 minutes ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (51 minutes ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (54 minutes ago)

തന്നെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശപര്യടനത്തിനു പോയ കാര്യം ഗവർണർ രാഷ്ട്രപതി അറിയിക്കും; എല്ലാ മാസവും രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കും; മുഖ്യമന്ത്രി രാജ്യത്ത് ഇല്ലെന്ന കാര  (58 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കി; ഭർത്താവിനെ അവസാനമായി കാണാനാകാതെ യുവതി  (1 hour ago)

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടത് ഭയാനകം!!!! ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി  (1 hour ago)

ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത സൗമ്യൻ:- ശിക്ഷയിൽ ഇളവ് ലഭിക്കാൻ ശ്യാംജിത്തിന്റെ പുതിയ നീക്കം...  (1 hour ago)

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...  (2 hours ago)

മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...  (2 hours ago)

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...  (2 hours ago)

Malayali Vartha Recommends