പൂവാലന്മാരെ അകറ്റാന്‍ ബ്രസീലിയന്‍ പെണ്‍കൊടി ആവിഷ്ക്കരിച്ച മാര്‍ഗം നെറ്റില്‍ ഹിറ്റ്
ഈ പ്രപഞ്ചത്തില്‍ സ്ത്രീകളേയും പുരുഷന്മാരെയും സൃഷ്ടിച്ച നാള് മുതല്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പൂവാലശല്യം. ദൈവം സൃഷ്ടിച്ച മുഴുവന്‍ പുരുഷന്മാരും ഇത്തരക്കാര്‍ അല്ലാത്തത് സ്ത്രീകളുടെ ഭാഗ്യമാണെന്നു സമ്മതിക്കേണ്ടി വരും. അല്ലായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് നിരത്തിലിറങ്ങി ഒരു കാര്യവും ചെയ്യാനാകുമായിരുന്നില്ല എന്നത് പരമയാഥാര്‍ത്ഥ്യമാണ്. അത്രയ്ക്കാണ് സ്ത്രീകള്‍ കടന്നു പോകുമ്പോള്‍ നോട്ടം കൊണ്ടും, വാക്കു കൊണ്ടും സ്ത്രീകളെ മാനഭംഗം ചെയ്യുന്ന പുരുഷന്മാരെക്കൊണ്ടുള്ള ശല്യം.
ബ്രസീലിലെ ഡെബോറ അഡോമോ എന്ന യുവതിയും പൂവാലശല്യം കൊണ്ട് പൊറുതി മുട്ടിയവരില്പ്പെടുന്നയാളാണ്. ബ്രസീലില്‍ ബലാല്‍സംഗത്തിന്റെ നിരക്ക് ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. 2009 നും 2012 നും ഇടയ്ക്ക് 157% വര്‍ദ്ധനയാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഓരോ ദിവസവും 16 ബലാല്‍സംഗക്കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ചുരുക്കത്തില്‍ ലൈംഗിക താല്പര്യത്തോടെ നോക്കുകയും കമന്റടിക്കുകയും ചെയ്യുന്ന പുരുഷന്മാര്ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്ന വിഷയത്തോട് തനിക്ക് താത്പര്യമില്ലെന്നു കാണിയ്ക്കാന്‍, സ്ത്രീകള്‍ സാധാരണ പ്രതികരിക്കുന്ന രീതിയിലാണ് ഡെബോറയും പ്രതികരിച്ചിരുന്നത്. ദേഷ്യഭാവത്തോടെ മറ്റെങ്ങോട്ടെങ്കിലും ദൃഷ്ടി പതിപ്പിച്ച് അതിവേഗത്തില്‍ നടന്ന് ആ ആളിനെ കടന്നു പോകാന്‍ ശ്രമിക്കാറായിരുന്നു പതിവ്.
എന്നാല്‍ അതുകൊണ്ടൊന്നും ഒരു വ്യത്യാസവും വന്നില്ല. അതു കൂടാതെ ആള്‍ത്തിരക്കുള്ള തെരുവീഥികളില്‍ അത്ര വേഗത്തില്‍ കടന്നു പോകാനും കഴിയുമായിരുന്നില്ല. നിരത്തിലിറങ്ങിയാല്‍ ഇത്തരം അനുഭവങ്ങള്‍ കൊണ്ട് ശ്വാസം മുട്ടുമായിരുന്നു ഡെബോറയ്ക്കെന്നാണ് അവള് പറയുന്നത്.
ഒരു ദിവസം തികച്ചും യാദൃച്ഛികമായി, തന്നെ കമന്റടിച്ചവനു നേര്‍ക്ക് തിരിഞ്ഞ് അവള് ഒരു ഗോഷ്ടി കാണിച്ചു. അതോടെ അവന് പിന്തിരിഞ്ഞു. അപ്പോള്‍ ഇങ്ങനെ ചെയ്താല്‍ ഇത്തരക്കാരെ അകറ്റി നിര്‍ത്താനാവുമോ എന്നവള്‍ ചിന്തിച്ചു തുടങ്ങി. തന്റെ മേല്‍ചുണ്ട് പല്ലുകള്‍ക്ക് മുകളിലേയ്ക്ക് ചുരുട്ടിയുയര്‍ത്തി പല്ലു കാട്ടി ഇളിക്കുക മാത്രമാണ് അവള് ചെയ്തത്. അതോടെ അവളോട് അന്ന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച എല്ലാവരോടും അവള് ഇതു തന്നെ ചെയ്തു. ഡബോറയ്ക്ക് അത്ഭുതം അടക്കാനായില്ല. എല്ലാവരും അതോടെ അവളെ വിട്ട് പിന്തിരിയുകയാണ് ചെയ്തത്.
തുടര്‍ന്ന് ഗോഷ്ടി കാണിക്കുന്ന രൂപത്തിലുള്ള തന്റെ സെല്‍ഫിയെടുത്ത് ഈ വിവരം വിശദമാക്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പതിനായിരക്കണക്കിന് സ്ത്രീകളാണ് അത് ഷെയര്‍ ചെയ്തത്. അവരും ഈ മാര്‍ഗ്ഗം അനുകരിക്കുകയാണ് ഇപ്പോള്‍ എന്നറിയിച്ചു കൊണ്ട് അവരുടെ സെല്‍ഫികളും പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഈ രൂപത്തിലുള്ള പുരുഷന്മാരുടെ സെല്‍ഫികളും വന്നു തുടങ്ങിയിട്ടുണ്ട്. ഏതായാലും ഇതൊരു പ്രസ്ഥാനമായെന്നു പറഞ്ഞാല്‍ മതിയല്ലോ!
നമ്മുടെ നാട്ടിലും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ ഈ നിസ്സാരകാര്യം!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha