അന്യം നിന്ന തൊപ്പിക്കുട സമുഹമാധ്യമങ്ങള്ക്ക് കൗതുകം ചൂടിച്ചു, ചുടപ്പം പോലെ വിറ്റുതീര്‍ന്നു!
15 വര്‍ഷം മുന്‍പ് തൊപ്പിക്കുടകള്‍ നിര്‍മിച്ചിരുന്നു മലപ്പുറത്തെ കരുവാരകുണ്ട് ചുള്ളിയോട് മനഴി ചിന്നുട്ടന്‍ (52). കാര്‍ഷികവൃത്തി നാടുനീങ്ങിയതോടെ തൊപ്പിക്കുടകള്‍ക്ക് ആവശ്യക്കാരില്ലാതായി. ഇതോടെ ചിന്നുട്ടന്‍ മറ്റു തൊഴില്‍ തേടിയിറങ്ങി.
വാഴയില മുറിച്ചു കോഴിക്കോട്, മഞ്ചേരി ഭാഗങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്ന പണിയായിരുന്നു പിന്നീട്. ലോക്ഡൗണില്‍ എല്ലാം നിലച്ചതോടെ പഴയ തൊഴില്‍ ഒന്നുകൂടി പരീക്ഷിച്ചുനോക്കി. ഒരു മാസം കൊണ്ട് 15 കുടകള്‍ നിര്‍മിച്ചു. ഇത് സുഹൃത്തുക്കള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ മുഴുവന്‍ കുടകള്‍ക്കും ആവശ്യക്കാരായി.
എല്ലാം വിറ്റുപോയി. അര, മുക്കാല്‍, വലിയ കുടകള്‍ എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലുള്ള കുടകളാണ് നിര്‍മിക്കുന്നത്. പലരും കൗതുകത്തിനു വേണ്ടിയാണ് കുടകള്‍ വാങ്ങിയതെന്ന് ചിന്നുട്ടന്‍ പറഞ്ഞു. 200 മുതല്‍ 400 രൂപ വരെയാണ് വില. കുടപ്പനയോലയും മുളയും നാട്ടില്‍ കിട്ടാനില്ലാത്തത് തൊപ്പിക്കുട നിര്‍മാണത്തിന് പ്രതിസന്ധിയാണെന്ന് ചിന്നുട്ടന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha