ജോലി പോയെങ്കിലും നന്മ ചെയ്യാനുള്ള അവസരം പാഴാക്കിയില്ല!
ഓട്ടോ ഓടിച്ചു ദിവസവും 1,000 രൂപവരെ വരുമാനം കണ്ടെത്തിയിരുന്ന കളമശേരിയിലെ നിഖിലിന് ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഞെട്ടലാണ് ഉണ്ടാക്കിയത്.
പെട്ടെന്ന് തൊഴില്‍രഹിതനാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തപ്പോള്‍ ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ എങ്ങനെ നിലനിര്‍ത്തുമെന്ന ആശങ്കയായി. പക്ഷേ, റേഷന്‍കട വഴി സര്‍ക്കാര്‍ നല്കിയ അരിയും ഭക്ഷ്യവസ്തുക്കളും ലഭിച്ചതിനാല്‍ പട്ടിണിയെ അഭിമുഖീകരിക്കേണ്ടി വന്നില്ല.
അപ്പോഴാണ് ഭക്ഷണത്തിനു ഗതിയില്ലാതെയും നാട്ടിലേക്ക് മടങ്ങിപ്പോകാനാവാതെയും ബുദ്ധിമുട്ടുന്ന അതിഥിത്തൊഴിലാളികളുടെയും ഒറ്റപ്പെട്ടു കഴിയുന്നവരുടെയും ദുരിതം മനസ്സിലേക്ക് ഓടിയെത്തിയത്. പിന്നെ മടിച്ചു നില്‍ക്കാതെ കളമശേരി നഗരസഭയിലെ സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ച് അവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.
സുഹൃത്തുക്കളായ കെ.എ. ഷമീര്‍, വിഷ്ണുമുരളി, പി.ആര്. ശ്രീജിത്ത്, എം. പ്രഭാകരന് എന്നിവരെയും കൂടെ കൂട്ടി. വീടിനു സമീപത്തെ 4 വാര്‍ഡുകളില്‍ 110 പേര്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha