ബെല്ലി ഡാന്‍സും 250 ലിറ്റര്‍ മദ്യവും; പുതുപ്പണം കാട്ടി നാട്ടുകാരെ ഞെട്ടിക്കാനിറങ്ങിയ തണ്ണിക്കോട്ട് റോയി കുടുങ്ങി

കോവിഡ് കാലത്ത് ബെല്ലി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച പുതുപ്പണക്കാരന്റെ ആഭാസത്തിനെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി ശാന്തന്‍പാറയ്ക്കു സമീപം രാജപാറയിലുള്ള സ്വകാര്യ റിസോര്‍ട്ടാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പുതുപ്പണക്കാരനും തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ റോയി കുര്യനെന്ന തണ്ണിക്കോട്ട് റോയി നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്.
തണ്ണിക്കോട് മെറ്റല്‍ ആന്റ് ഗ്രനൈറ്റിസ് എന്ന പേരില്‍ ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ പേരില്‍ ആരംഭിച്ച പുതിയ ക്വാറിയുടെ ഉദ്ഘാടനം വെബ് കാസ്റ്റിങ്ങിലുടെ ഉദ്ഘാടനം ചെയ്തത് വൈദ്യുതി മന്ത്രി എം.എം മണിയായിരുന്നു. കൂടാതെ മതമേലക്ഷ്യന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളും അടക്കം നിരവധി പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. തണ്ണിക്കോട് റോയിയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം എത്രമാതം വലുതാണെന്നതിന് തെളിവായിരുന്നു നിശാ പാര്‍ട്ടി. ഏകദേശം മൂന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന് ലഭിച്ച പ്രഥമിക വിവരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്‍പതു പേരിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണമുള്ളപ്പോഴാണ് സാമൂഹിക അകലം പോലും പാലിക്കാതെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിക്കപ്പെട്ടത്. ബെല്ലി ഡാന്‍സിനെത്തിയ യുവതികള്‍ക്ക് ദിവസം അഞ്ചു ലക്ഷം രൂപ വീതമാണ് പ്രതിഫലം നല്‍കിയത്. നാലു ദിവസത്തേക്കാണ് ഇവരെ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിച്ചത്. പാര്‍ട്ടിയില്‍ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടര്‍ന്ന് എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ബാക്കിയുള്ളവര്‍ക്കെതിരെയും കേസെടുക്കനാണ് തീരുമാനം. സംഭവം നടന്ന അന്നു തന്നെ പോലീസ് റിസോര്‍ട്ടിലെത്തിയിരുന്നുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഇടപ്പെട്ടതോടെ കേസെടുക്കാതെ മടങ്ങുകയായിരുന്നു. അനധികൃതമായിയാണ് 250 ലീറ്റര്‍ മദ്യം റിസോര്‍ട്ടിലെത്തിയത്. ഇത് സംബന്ധിച്ച് റിസോര്‍ട്ടി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ച ശേഷമുണ്ടാകും. സംഭവം വിവാദമായത്തോടെ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തു.
ഒരു ക്വാറിയുടെ ഉദ്ഘാടനത്തിന് ഒരു സംസ്ഥാനമന്ത്രി പങ്കെടുക്കുമ്പോള്‍ തന്നെ തണ്ണിക്കോട്ട് റോയിയെന്ന മുതലാളിയുടെ സ്വാധീനം എത്രമാത്രമാണെന്നത് വ്യക്തമാണ്. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും പാറകള്‍ എത്തിച്ച് ക്വാറി പ്രവര്‍ത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ അനധികൃത ഖനനം നടത്താനായിരുന്നു ലക്ഷ്യമെന്ന് ആക്ഷേപവുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരുദാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് ഇയാള്‍ സംഭാവനയായി നല്‍കിട്ടുള്ളത്. കൂടാതെ ഭരണ പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ശക്തമായ ബന്ധവും ഇയാള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതിനാല്‍ ഈ ബന്ധങ്ങള്‍ എത്രമാത്രം സഹായിക്കുമെന്ന് കണ്ടിരുന്നു കാണണം. ആര്‍ഭാട ജീവിതമാണ് ഇയാളുടെ മുഖമുദ്ര. ആഡബര കാറുകളോടുള്ള ഇയാളുടെ താല്‍പര്യവും പ്രശസ്തമാണ്. കുറഞ്ഞ കാലം കൊണ്ടാണ് കോതമംഗലം കാരനായ ഇയാള്‍ പണക്കാരാനയത്. ഇതിന് പിന്നില്‍ ക്വാറികള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ സ്വന്ത് സംഭാവന മാര്‍ഗങ്ങളുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha