Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണയില്‍ കൂടുതലെന്ന് പ്രവചനം


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...

കോടീശ്വരനായിരുന്ന സത്യം കംപ്യൂട്ടര്‍ സ്ഥാപകന്‍ രാമലിംഗ രാജുവിന് ഇപ്പോള്‍ ഒരു ദിവസത്തെ വരുമാനം വെറും 50 രുപ

13 APRIL 2015 09:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കോടീശ്വരനായിരുന്ന സത്യം കംപ്യൂട്ടര്‍ സ്ഥാപകന്‍ രാമലിംഗ രാജുവിന് ഇപ്പോള്‍ ഒരു ദിവസത്തെ വരുമാനം വെറും 50 രുപ. \'സത്യം കമ്പ്യൂട്ടേഴ്‌സ് എന്ന 40,000 പേണിയെടുത്തിരുന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ രാജുവിന്റെ തട്ടിപ്പുകള്‍ വെളിപ്പെടുത്തിയതോടെയാണ് ആഡംബര ജീവിതം തകന്നത്. തട്ടിപ്പ് സമ്മതിച്ച് ജയിലിലായ രാമലിംഗരാജുവിന് ഇപ്പോള്‍ 50 രൂപയാണ് ദിവസ വരുമാനം. തനിക്ക് ലഭിക്കുന്ന 50 രൂപ പോലും രാജുവിന് ഇപ്പോള്‍ വിനിയോഗിക്കാന്‍ സാധിക്കുന്നില്ല. കോടതി നിയമപ്രകാരം ദിവസവരുമാനത്തിന്റെ പകുതിയേ രാജുവിന് ഉപയോഗിക്കാന്‍ സാധിക്കൂ. ജയില്‍ കാന്റീനില്‍ നിന്നും സോപ്പും ടൂത്ത് പേസ്റ്റും ബിസ്‌ക്കറ്റുമാണ് രാജു 25 രൂപയ്ക്ക് വാങ്ങുന്നത്
ശതകോടീശ്വരനുമായിരുന്ന രാമലിംഗ രാജു ഇവിടെ ചെരപള്ളി സെന്‍ട്രല്‍ ജയിലില്‍ \'4148\' എന്ന നമ്പറിലാണ് അറിയപ്പെടുന്നത്. വേഷം നീലവരയുള്ള വെള്ള ഉടുപ്പും നിക്കറും. കട്ടിലോ മെത്തയോ ഒന്നുമില്ല, കിടക്കാന്‍. ഒരു പുതപ്പ് നല്‍കിയിട്ടുണ്ട്. തടവറയിലെ നിലത്ത് അത് വിരിച്ചുകിടക്കണം. ചൂടിനോ കൊതുകിനോ ഒരു കുറവുമില്ല. മണിമാളികയില എസി റൂമിലെ ജീവിതത്തില്‍ നിന്ന് വ്യത്യസ്ഥമായ പരുക്കന്‍ സാഹചര്യങ്ങള്‍.
എന്നാല്‍ വിചാരണ തടവുകാരനായി ചഞ്ചല്‍ഗുഡ ജയിലില്‍ രാജു കഴിഞ്ഞിരുന്നപ്പോള്‍ സ്വന്തം പാചകക്കാരനെ അനുവദിച്ചിരുന്നു. കഴിച്ചിരുന്നത് ഇഷ്ടഭക്ഷണം. എന്നാല്‍, ഇപ്പോള്‍ ജയിലിലെ സാദാ ഭക്ഷണമേയുള്ളൂ. ചപ്പാത്തിയോ ചോറോ ആണ് പതിവ്. പുറമേ പരിപ്പും ഒരു ഒഴിച്ചുകറിയും.
ജയിലില്‍ ഒരുദിവസം പണിയെടുത്താല്‍ 50 രൂപ കിട്ടും. ആയിരങ്ങളോ പതിനായിരങ്ങളോ ദിവസവും ചെലവഴിച്ച് ആര്‍ഭാടത്തോടെ ജീവിച്ച് ശീലിച്ച രാജുവിന് ഈ തുച്ഛമായ തുക പോലും മൊത്തം ചെലവഴിക്കാനാവില്ല. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് കൂലിയായി കിട്ടുന്നതിന്റെ പകുതി നിക്ഷേപമായി സൂക്ഷിക്കണം. പകുതിയേ ചെലവഴിക്കാനാവൂ. ജയില്‍ കാന്റീനില്‍ ലഭിക്കുന്ന സോപ്പോ ടൂത്ത് പേസ്‌റ്റോ ബിസ്‌കറ്റോ ഒക്കെ ഇത് ഉപയോഗിച്ച് വാങ്ങാനാവും.
രാജുവിന് എന്ത് ജോലിയാണ് നല്‍കേണ്ടതെന്ന് ജയില്‍ അധികൃതര്‍ ഇനിയും തീരുമാനിച്ചിട്ടില്ല. കഠിനജോലികള്‍ വശമില്ലാത്ത \'വി.ഐ.പി\' തടവുകാരെ ജയില്‍ വായനശാലയില്‍ സഹായിയായോ വയോജന വിദ്യാഭ്യാസ പരിപാടിക്ക് അദ്ധ്യാപകനായോ നിയോഗിക്കുകയാണ് പതിവ്. ജയിലില്‍ തടവുപുള്ളികള്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. രാജുവിനെ ഈ കോഴ്‌സിന്റെ ഇന്‍സ്ട്രക്ടറായി നിയോഗിക്കാനാണ് ജയില്‍ അധികൃതര്‍ ആലോചിക്കുന്നത്.
രാജു ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സ്വഭാവം എങ്ങനെയെന്ന് മനസിലാക്കാന്‍ ജയിലില്‍ പതിവുള്ളതാണ് 15 ദിവസത്തെ നിരീക്ഷണം. അസ്വസ്ഥതയുടെയോ വിഷാദരോഗത്തിന്റെയോ ലക്ഷണം രാജു കാണിക്കുന്നില്ല. മുമ്പ് തടവില്‍ കഴിഞ്ഞ പരിചയം മൂലമാകാം ഇത്. അഞ്ച് കോടി രൂപ പിഴയ്ക്ക് പുറമേ ഏഴു വര്‍ഷത്തെ തടവാണ് രാജുവിന് വിധിച്ചത്. അപ്പീല്‍ നല്‍കിയാലും രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണ്. കാരണം, 2009 ജനുവരിയില്‍ രാജു കുറ്റം സമ്മതിച്ചിരുന്നു. ബാലന്‍സ് ഷീറ്റില്‍ 5,040 കോടി രൂപ പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു കുറ്റസമ്മതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള  (20 minutes ago)

ദുര്‍ബലമെങ്കിലും പണി പാളി... കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയെന്ന പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്; മേയറും എംഎല്‍എയും ഉള്‍പ്പെടെ അ  (26 minutes ago)

ബെംഗളുരു വീരന്മാരായി... പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ 4 വിക്കറ്റ് വിജയം നേടി ബെംഗളൂരു; ബെംഗളൂരു 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം  (34 minutes ago)

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (37 minutes ago)

ആദ്യ സര്‍വീസില്‍ തന്നെ ഹൗസ് ഫുള്‍....നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങി...ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതില്‍  (50 minutes ago)

വീട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു...  (1 hour ago)

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ...  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കാം  (1 hour ago)

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്... പരീക്ഷയെഴുതുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികള്‍  (1 hour ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (2 hours ago)

ജസ്‌ന തിരോധാന കേസില്‍ കേസ് ഡയറി ഹാജരാക്കി : 8 ന് പരിഗണിക്കും,പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു :സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാനാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടത  (2 hours ago)

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍.... സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്  (2 hours ago)

തിരുവനന്തപുരത്ത് കടലാക്രമണം.... കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് ശക്തമായ തിരമാല റോഡിലേക്ക് കയറി, മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു,കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു  (2 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു...  (2 hours ago)

Malayali Vartha Recommends