Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ചൈനീസ് ശവപ്പെട്ടിയില്‍ അവസാനത്തെ ആണി; നാറ്റോ മാതൃകയില്‍ ഏഷ്യന്‍ യുദ്ധ സഖ്യത്തിനു അമേരിക്ക; പരിഭ്രാന്തരായി ചൈനീസ് സര്‍ക്കാരും മാധ്യമങ്ങളും ; സഖ്യത്തില്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, സൗത്ത് കൊറിയ, ന്യൂസിലാന്‍ഡ്

05 SEPTEMBER 2020 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങള്‍ക്കു അടുത്ത സൈനിക ബന്ധമുള്ള രാഷ്ട്രങ്ങളുമായുള്ള സൈനിക സാമ്പത്തിക സഹവര്‍ത്തിത്വം ഔപചാരിക, ഔദ്യോഗിക തലത്തിലേക്ക് ഉയര്‍ത്താന്‍ മുന്‍കൈ എടുത്തു അമേരിക്ക. അമേരിക്കയുടെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മയുമായി നടത്തിയ വീഡിയോ കോണ്‍ഫെറന്‍സിനിടയില്‍ അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് സ്റ്റീഫന്‍ ബേയ്ഗനാണ് മേഖലയിലെ അമേരിക്കന്‍ താല്‍പര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. നാറ്റോ മാതൃകയില്‍ ഒരു സൈനിക സഖ്യത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇന്തോ പസിഫിക് മേഖലയിലെ തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളായ ഇന്ത്യ, ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കൂട്ടി ചേര്‍ത്ത് നാറ്റോ മാതൃകയില്‍ ഒരു സൈനിക സഖ്യം രൂപീകരിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത്. മേഖലയിലെ ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കുക, മേഖലയില്‍ കൂടുതല്‍ കെട്ടുറപ്പും സുരക്ഷിതത്വവും, ഘടനയും അംഗ രാജ്യങ്ങള്‍ക്കു ഉറപ്പു വരുത്തുക എന്നീ ഉദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണിത്.

നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) 1949 ല്‍ സ്ഥാപിതമായതാണ്. യൂറോപ്പില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള 30 രാജ്യങ്ങളുടെ ഒരു കൂട്ടയ്മയാണ് ഇത്. കൂട്ടായ പ്രതിരോധ തത്വത്തിലാണ് സഖ്യം സ്ഥാപിതമായത്, അതായത് ഒരു നാറ്റോ സഖ്യത്തെ ആക്രമിച്ചാല്‍ എല്ലാ നാറ്റോ സഖ്യകക്ഷികളും ആക്രമിക്കപ്പെടുന്നത് പോലെയാണ്. ഇതറിഞ്ഞു പരിഭ്രാന്തരായിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. അത് വ്യക്തമാകുന്നത് അവരുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ പ്രതികരണത്തിലൂടെയാണ് .'ഈ നീക്കം നടക്കാന്‍ സാധ്യത ഇല്ല, മറ്റു രാജ്യങ്ങള്‍ ഒന്നും അമേരിക്കയുടെ കൂടെ കൂടില്ല, അമേരിക്കയോട് അധികം അടുക്കാന്‍ നോക്കാതെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതായിരിക്കും ഇന്ത്യക്കു നല്ലതു എന്നും മറ്റും ആണ് ചൈനീസ് മാധ്യമം ആക്രോശിക്കുന്നത്.

അമേരിക്കന്‍ ഡെപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍ ഇങ്ങനെ

നിലവില്‍ നാല് രാജ്യങ്ങളുടെ ഒരു സഖ്യമുണ്ടാക്കുക എന്നാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. അതിനു ശേഷം മേഖലയിലെ മറ്റു രാജ്യങ്ങളെയും ഉള്‍പ്പെടുത്താം എന്നും. മേഖലയില്‍ ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഏതു ആക്രമണത്തെയും പ്രതിരോധിക്കുവാന്‍ വേണ്ടി ഒരു പ്രതിരോധ മതില്‍, എന്നതാണ് ഈ സഖ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അത് കൂടാതെ പൊതു മൂല്യങ്ങളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക. അതില്‍ ഇന്‍ഡോ പസിഫിക് രാജ്യങ്ങള്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും രാജ്യങ്ങള്‍ക്കു പങ്കാളിയാകാവുന്നതാണ്. അതോടു കൂടി മേഖലയിലെ അസംഘടിതാവസ്ഥ മാറുകയും കൂടുതല്‍ സംഘടിതമാവുകയും, ഏതു പ്രതിസന്ധിയെയും നേരിടാന്‍ സജ്ജമാവുകയും ചെയ്യും.

ഇന്‍ഡോ പസിഫിക് മേഖലയില്‍ ശക്തമായ ബഹു രാഷ്ട്ര സംഘടനാ സംവിധാനത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. യൂറോപ്പ്യന്‍ യൂണിയനെ സംരക്ഷിച്ചു നിര്‍ത്തുന്ന നാറ്റോ പോലുള്ള ഒരു സഖ്യത്തിന്റെ അഭാവം ഇവിടെ തീര്‍ച്ചയായുമുണ്ട്. ഏഷ്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. നാറ്റോ ആണെങ്കില്‍ കൂടെ തുടങ്ങിയത് വളരെ ലഘുവായ പ്രതീക്ഷകളോട് കൂടിയാണ് ഭൂരിഭാഗം രാജ്യങ്ങളും തുടക്കത്തില്‍ നാറ്റോ അംഗത്വത്തെക്കാള്‍ നിഷ്പക്ഷതയ്ക്കായിരിന്നു പ്രാധാന്യം കൊടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് പോലെ തന്നെ ഏഷ്യ മേഖലയില്‍ തികച്ചും ലഘുവായ പ്രതീക്ഷകളോട് കൂടി ഒരു സൈനിക സഖ്യം ആകാവുന്നതേ ഉള്ളുവെന്നും അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി വ്യക്തമാക്കി.

ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ നാലു രാജ്യങ്ങളുടെ പ്രതിനിധികളുടെ കൂടിച്ചേരല്‍ ഈ വരുന്ന സെപ്റ്റംബര്‍,ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തില്‍ ഇത്തവണ ഓസ്‌ട്രേലിയ കൂടി ഉള്‍പെടാനുള്ള സാഹചര്യങ്ങളും കാണുന്നുണ്ട്. 1992 മുതല്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തി വരുന്ന ഈ നാവികാഭ്യാസത്തില്‍ 2015 ല്‍ ജപ്പാനും സ്ഥിര അംഗമായി. അതെ സമയം 2007 ല്‍ ഓസ്‌ട്രേലിയ ഒരു തവണ ഉള്‍പെട്ടിരിന്നുവെങ്കിലും ചൈനയുടെ സമ്മര്‍ദ്ദ ഫലമായി ചൈനയെ ശത്രു ഭാഗത്തേക്ക് വയ്ക്കാന്‍ താല്‍പര്യമില്ലാത്ത കൊണ്ട് അടുത്ത തവണ ഓസ്‌ട്രേലിയയെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയ അങ്ങേയറ്റം തല്‍പരരാണെന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബുദ്ധി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ചൈനയോടുള്ള ബന്ധത്തിന് അത്ര വലിയ പ്രാധാന്യം ഒന്നും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഇതവണയുള്ള നാവിക അഭ്യാസത്തിനു ഓസ്‌ട്രേലിയയും ക്ഷണിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. വിയറ്റ്‌നാം, സൗത്ത് കൊറിയ , പിന്നെ ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഈ സഖ്യത്തിന്റെ ഭാഗം ആകണം എന്നാണ് അമേരിക്ക താല്‍പര്യപ്പെടുന്നത്.

ചൈനയുടെ ഭീഷണി എതിര്‍ക്കുക എന്നത് പ്രാഥമിക ലക്ഷ്യമാണെങ്കില്‍ കൂടെ അതില്‍ നിന്നുമൊക്കെ ഉപരിയായി വളരെ വിപുലമായ സാമ്പത്തിക ലക്ഷ്യമായിരിക്കാം അമേരിക്ക മുന്നില്‍ കാണുന്നത്. കൂടാതെ ചൈനയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ അമേരിക്കയെ വെല്ലുന്ന ഒരു സാമ്പത്തിക സൈനിക വെല്ലുവിളി ഇനി ഉയര്‍ന്നു വരരുത് എന്നും അമേരിക്ക ആഗ്രഹിക്കുന്നുണ്ടാകും. തീര്‍ച്ചയായും അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും ജപ്പാനും എല്ലാം മറ്റു സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായേക്കാം. ചിലതൊക്കെ ഇന്ത്യന്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വിരുദ്ധവുമായേക്കാം. എന്നാല്‍ നിലവിലെ ഇന്ത്യയുടെ മുഖ്യ പ്രശ്‌നം ചൈന ആണ്. ചൈനയുടെ അധിനിവേശ സാമ്രാജ്യത്വ നയങ്ങളാണ്. ഇത് ഇന്ത്യയുടെ മാത്രമല്ല മേഖലയിലെ മറ്റു പല രാജ്യങ്ങളുടെയും പ്രശ്‌നമാണ്. അതിനാല്‍ തന്നെ ചൈനയുടെ ശക്തി മേഖലയില്‍ ക്ഷയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു ചാലക ശക്തിയായി നില്‍ക്കുന്ന തരത്തില്‍ നാറ്റോ മാതൃകയില്‍ ഒരു കൂട്ടായ്മ വരുന്നതില്‍ ഒരു തെറ്റുമില്ല. മാത്രമല്ല ചൈനയെ ഒഴിവാക്കി കൊണ്ട് ചൈനക്കെതിരെ ഒരു സഖ്യം വരുമ്പോള്‍ ഇന്ത്യയുടെ മേഖലയിലെ സ്വാധീനം വര്‍ധിക്കാന്‍ മാത്രമാണ് ഇത് സഹായിക്കുക. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (16 minutes ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (19 minutes ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (31 minutes ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (48 minutes ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (1 hour ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (1 hour ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (1 hour ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ മന്ത്രി...ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ്  (1 hour ago)

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (1 hour ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (1 hour ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (2 hours ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (2 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (3 hours ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends