Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ഉപതെരഞ്ഞെടുപ്പ് വെല്ലുവിളി ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള സെമി ഫൈനല്‍; സര്‍ക്കാരിനെതിരെയുള്ള ജനമധ്യത്തിലേക്ക്; സിറ്റിംഗ് സീറ്റുകളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍.ഡി.എഫിന് നോട്ടമില്ല

06 SEPTEMBER 2020 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പട്ടികയില്‍ ചവറയും കുട്ടനാടും ഉള്‍പ്പെട്ടതോടെ ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യം ഇന്ന് ഉറപ്പായിട്ടുണ്ട്. ഇന്നലെ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി. ഇനി ഒരു ഉപതെരഞ്ഞെടുപ്പുണ്ടാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഇരു മുന്നണികളും. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ സജീവമായി നില്‍ക്കുന്നതിനാല്‍ പ്രതിപക്ഷത്തെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് നല്ല സൂചനയാണ്. പക്ഷേ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ജോസ് പക്ഷത്തിന്റെ നിലപാടാണ്. പാര്‍ട്ടി ചിഹ്നം സ്വന്തമായതോടെ ജോസ് വിഭാഗത്തിന് പുതിയ ശക്തി കൈവന്നിരിക്കുകയാണ്. കടുത്ത തീരുമാനമെടുക്കുമെന്ന് പറഞ്ഞ യു.ഡി.എഫ് പോലും നിലപാട് മയപ്പെടുത്തി. എല്‍.ഡി.എഫ് വ്യക്തമായി തന്നെ ജോസ് വിഭാഗത്തെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉടക്കി നിന്ന സി.പി.ഐ പോലും സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ജോസ് വിഭാഗത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. ഇതോടെ ജോസ് വിഭാഗത്തിന് യു.ഡി.എഫ് വേണോ എല്‍.ഡി.എഫ് വേണോ എന്ന് അവര്‍ക്കു തന്നെ നിലപാട് സ്വീകരിക്കാനുള്ള അവസരം കൈവരുകയും ചെയ്തു. അതെ സമയം പ്രതിസന്ധയിലായത് പി.ജെ ജോസഫ് വിഭാഗമാണ്. കുട്ടനാട് മണ്ഡലത്തില്‍ അവര്‍ മത്സരിക്കുമെന്നാണ് പി.ജെ. ജോസഫ് പറയുന്നത്. ഇതിനോട് യു.ഡി.എഫ് നേതൃത്വം ഇതുവരെ പ്രതികരിച്ചില്ല. യു.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജോസ്-ജോസഫ് പ്രശ്‌നം തന്നെയാണ്.

അതെ സമയം എല്‍.ഡി.എഫ് നേരിടുന്ന ഇതുവരെ ഇല്ലാത്ത കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരമാണ്. സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് പങ്ക് എങ്കില്‍ ലഹരി കടത്ത് കേസില്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് പങ്ക്. ഇതിന് പുറമേ സ്പിഗഌ, പമ്പ മണല്‍ കടത്ത്, പി.എസ്.സി നിയമനം, കരാര്‍ നിയമം, കണ്‍സെള്‍ട്ടന്‍സി കരാറുകള്‍, കണ്‍സെള്‍ട്ടെന്‍സി നിയമനങ്ങള്‍, കിഫ്ബിയുടെ ഓഡിറ്റിംഗ്, മുഖ്യമന്ത്രി ഒപ്പ് വിവാദം, ഓണക്കിറ്റ് വിതരണത്തിലെ തട്ടിപ്പ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത നിരവധി ആരോപണങ്ങളാണ് പിണറായി സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രിലോ മെയ്യിലോ നടക്കാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തിന്റെ സെമിഫൈലായിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അങ്ങനെയെങ്കില്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ഈ ആരോപണങ്ങള്‍ക്ക് ജനങ്ങളോട് കൃത്യമായി മറുപടി പറയേണ്ടി വരും. ഇത് എല്‍.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ചവറ നിയോജക മണ്ഡലത്തെ സംബന്ധിച്ച് അത് വലിയ പ്രശ്‌നമല്ല. യു.ഡി.എഫ് ആര്‍.എസ്.പിക്കാണ് ഈ സീറ്റ്. ഷിബു ബേബി ജോണ്‍ തന്നെ ചവറയില്‍ സ്ഥാനാര്‍ഥിയാകും. അതെ സമയം എല്‍.ഡി.എഫിനെ സംബന്ധിച്ച് സി.എം.പിയുടെ സീറ്റാണ് ചവറ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.എം.പി, സി.പി.എമ്മില്‍ ലയിച്ചതോടെയാണ് എന്‍.വിജയന്‍പിള്ളക്ക് സി.പി.എം സീറ്റു നല്‍കിയത്. ഈ സീറ്റു നിലനിര്‍ത്താന്‍ വിജയന്‍പിള്ളയുടെ രണ്ടു മക്കളില്‍ ഒരാള്‍ക്ക് സീറ്റു നല്‍കാനാകും സി.പി.എം തീരുമാനിച്ചിരിക്കുകയാണ്. അതെ സമയം ആര്‍.എസ്.പിക്ക് നല്ലവേരോട്ടമുള്ള ചവറ മണ്ഡലം അനുകൂല സാഹചര്യത്തില്‍ തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഷിബു ബേബി ജോണിന്റെ വാക്കുകളില്‍ വ്യക്തമാണ്.

എല്‍.ഡി.എഫിനെ സംബന്ധിച്ച് നിലവില്‍ കുട്ടനാട് സീറ്റില്‍ പ്രശ്‌നങ്ങളില്ല. തോമസ് ചാണ്ടിയുടെ സഹോദരനെ ഇതിനോടകം തന്നെ എന്‍.സി.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജോസ് വിഭാഗം ഉപതെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫില്‍ വന്നാല്‍ മാത്രമേ ഇതില്‍ എന്തെങ്കിലും പ്രതിസന്ധിക്ക് സാധ്യതയുള്ളു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ച് കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം കീറമുട്ടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം പി.ജെ ജോസഫ് ഇതിനോടകം തന്നെ തന്റെ പക്ഷത്തെ ആള്‍ കുട്ടനാട് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. യു.ഡി.എഫിനെ സംബന്ധിച്ച് ഇരു മണ്ഡലങ്ങളിലും വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കാനാണ് സാധ്യത. മുമ്പ് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ വന്നപ്പോള്‍ ഇതെ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിയപ്പോള്‍ ചര്‍ച്ചകളും അവസാനിപ്പിച്ചു. എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും യു.ഡി.എഫ് ഈ മണ്ഡലത്തിലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ അനുനയമാണോ അടിച്ചമര്‍ത്തലാണോ ജോസഫ് വിഭാഗത്തിനോട് യു.ഡി.എഫ് സ്വീകരിക്കുകയെന്ന് ഉടന്‍ കണ്ടറിയാം.

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ യു.ഡി.എഫിനുള്ളിലെ ചേരി പോര് തന്നെയാണ് എല്‍.ഡി.എഫിന് ഏറ്റവും പ്രതീക്ഷ നല്‍കുന്നത്. ചവറയും കുട്ടനാടും സിറ്റിംഗ് സീറ്റായതുകൊണ്ടു തന്നെ ഇവിടെ എല്‍.ഡി.എഫിന് വിജയക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. ഒപ്പം പിണറായി വിജയന്റെ നേതൃത്വത്തെ തന്നെ ഇത് ബാധിക്കും. അങ്ങനെയെങ്കില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി തന്നെ സി.പി.എമ്മില്‍ വലിയ പൊളിച്ചെഴുത്തലുകള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (3 minutes ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (6 minutes ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (18 minutes ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (35 minutes ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (49 minutes ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (56 minutes ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (1 hour ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ മന്ത്രി...ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ്  (1 hour ago)

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (1 hour ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (1 hour ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (2 hours ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (2 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (2 hours ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends