Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ഫിംഗര്‍ 4 ല്‍ ഇന്ത്യന്‍ മേധാവിത്വം; പൊങ്ങൊങ് സൊ മേഖലയില്‍; ഇനി ചൈനീസ് നീക്കങ്ങള്‍ ഇന്ത്യക്കു താഴെ; ചൈന മറക്കുന്നു, ടിബറ്റ് അല്ല ഇന്ത്യ; ചൈനയെ പേടിച്ചു ഒന്നും ചെയ്യാതിരുന്ന കാലം കഴിഞ്ഞു

11 SEPTEMBER 2020 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പങ്ങൊങ് സൊ തടാകത്തില്‍ ഫിംഗര്‍ 4 മേഖലയിലെ തന്ത്രപ്രധാനമായ ഉയര്‍ന്ന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതോടു കൂടി മേഖലയില്‍ ഇന്ത്യന്‍ സേനക്ക് ചൈനയേക്കാള്‍ മേധാവിത്വം വന്നിരിക്കുകയാണ്. ഫിംഗര്‍ 4 ലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പൊ തന്നെ ചൈന ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും നിലവില്‍ അവരെക്കാളും ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇന്ത്യന്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. അതായതു നിലവില്‍ അവര്‍ നമ്മുടെ താഴെയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാവുന്ന മേഖലയില്‍ ആണ് നമ്മള്‍ ഇപ്പോള്‍,നില്‍കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഒരു സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ ഇപ്പോള്‍ തന്ത്രപരമായ മേധാവിത്വം നമുക്ക് ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ നീക്കം ഇന്ത്യ കഴിഞ്ഞ മാസം അവസാനത്തോട് കൂടി തന്നെ നടപ്പിലാക്കി കഴിഞ്ഞതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്റ്റ് മാസം അവസാനത്തോട് കൂടി പങ്ങൊങ് സൊ മലനിരകള്‍ പിടിച്ചെടുക്കാന്‍ വേണ്ടി ചൈന നടത്തിയ നീക്കത്തെ ഇന്ത്യന്‍ സേന എതിര്‍ത്ത് തോല്‍പിച്ചിരിന്നു ഇതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സേന ഫിംഗര്‍ 4 ലുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ കീഴടക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ഫിംഗര്‍ ഏരിയ, ഗാല്‍വാന്‍ വാലി, ഹോട്ട് സ്പ്രിംഗ്‌സ്, കോങ്‌റംഗ് നള എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍-മെയ് മുതല്‍ ഏറ്റുമുട്ടലിലാണ്. ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളായിയിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ തന്നെ ചൈനീസ് സൈന്യം ഫിംഗര്‍ 4 കയ്യടക്കി വെച്ചിട്ടുണ്ടായിരുന്നു . എന്നാല്‍ ഇന്ത്യന്‍ സേനയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കു ശേഷവും ചൈനീസ് സൈന്യം പിന്മാറാന്‍ തയ്യാറാവുന്നില്ലായിരുന്നു. ഫിംഗര്‍ 4 ല്‍ നിന്നും കിഴക്കന്‍ ലഡാക്കില്‍ ഉള്ള മറ്റു സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറുന്നുണ്ടായിരുന്നില്ല. അതിനു ശേഷമാണു ഇന്ത്യന്‍ സൈന്യം തങ്ങളുടെ ശൈലി മാറ്റുകയും അധിനിവേശത്തിനു മറുപടി പത്രസമ്മേളനത്തില്‍ വച്ച് അപലപിക്കുകയോ ചര്‍ച്ചകളോ അല്ല പ്രത്യാക്രമണം തന്നെയാണ് എന്ന രീതിയിലേക്ക് മാറുകയും ചെയ്തത്.

പങ്ങൊങ് സൊ തടാകത്തിന്റെ വശങ്ങളിലായി അല്‍പം മുന്നോട്ടു തള്ളി നില്‍ക്കുന്ന രൂപത്തിലുള്ള ഭാഗങ്ങളെയാണ് സേന, ഫിംഗര്‍ ഏരിയകള്‍ എന്ന് വിളിക്കുന്നത്. മൊത്തത്തില്‍ ഇത് എട്ടെണ്ണം ഉണ്ട്. ഇതില്‍ ഏതില്‍ കൂടി ആണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്നു പോകുന്നത് എന്നതിനെ ചൊല്ലി ഇന്ത്യയും ചൈനയും ഇത് വരെ ഒരു പരസ്പര ധാരണയില്‍ എത്തിയിട്ടില്ല. ഫിംഗര്‍ 1 ഇന്ത്യയില്‍ നിന്നും തുടങ്ങി ഫിംഗര്‍ 8 ചൈനീസ് ഭാഗത്തു അവസാനിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ ഫിംഗര്‍ 8 വരെ ഉണ്ട് എന്ന് ഇന്ത്യ അവകാശപ്പെടുമ്പോള്‍ അത് ഫിംഗര്‍ 2 വരെ മാത്രമേ ഉള്ളു എന്നാണ് ചൈന പറയുന്നത്. എന്നാല്‍ ചൈനയുടെ വാദങ്ങള്‍ക്ക് സത്യത്തില്‍ ഒരു പ്രസക്തിയുമില്ല, കാരണം ആ രാജ്യം മുഴുവന്‍ ടിബറ്റായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. ടിബറ്റില്‍ ചൈന നടത്തിയ അധിനിവേശത്തിന്റെ ഒരു സ്വാഭാവികമായ വര്‍ദ്ധനവാണ് ചൈന ഇവിടെയും ഉദ്ദേശിക്കുന്നത്. എന്നാല്‍ ടിബറ്റ് അല്ല ഇന്ത്യ അത് ചൈനക്ക് നന്നായിട്ടു അറിയാം. 1962 ലെ യുദ്ധസമയത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധമുന്നണികളിലൊന്നായ ചുസുല്‍ താഴ്‌വരയോട് വളരെ അടുത്തായതിനാല്‍ പാങ്കോംഗ് സോ തന്ത്രപരമായി രണ്ടു സേനക്കും വളരെയധികം നിര്‍ണായകമാണ്.

പരമ്പരാഗതമായി, ഫിംഗര്‍ 4 വരെ ചൈന അവകാശവാദമുന്നയിക്കുന്നു, അവിടെയാണ് 2017 ല്‍ ഡോക്ലം നിലപാട് സമയത്ത് ചൈനീസ് സൈന്യം മുന്നേറ്റം നടത്തിയത്. എന്നാല്‍ 2014 -2015 കാലഘട്ടത്തില്‍ ആണ് താരതമ്യേനെ സ്ഥിരം ആണെന്ന് കരുതപ്പെടുന്ന തരത്തില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനം ചൈന ഫിംഗര്‍ 4 ഏരിയയില്‍ നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് പൊളിച്ചു മാറ്റുകയായിരുന്നു. ചൈന തങ്ങളുടെ നിര്‍മാണ പ്രവൃത്തി പൊളിച്ചു മാറ്റിയത് മേഖല ഇന്ത്യന്‍ അതിര്‍ത്തിയാണ് എന്നത് അടിവര ഇടുന്ന പ്രവൃത്തിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഗാല്‍വാന്‍ വാലി സംഘര്‍ഷത്തിലേക്ക് നയിച്ച ചൈനയുടെ നീക്കം അവരുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടുള്ള അധിനിവേശം തന്നെയാണ്. ഇത് ചൈന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിനു വേണ്ടി സേന ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്നും പിന്മാറേണ്ടി വന്നപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന 5 കിലോ മീറ്റര്‍ റോഡ് നിര്‍മിച്ചിരുന്നു.

പക്ഷെ ഇപ്പോള്‍ ചൈനയെ ഭയപ്പെടുത്തുന്ന കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്ന് പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ കൂടെ കടന്നു പോകുന്ന അവരുടെ ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍. രണ്ടാമത് ഇന്ത്യയുടെ കയ്യില്‍ നിന്ന് എടുത്തു പാകിസ്ഥാന്‍ ചൈനക്ക് കൊടുത്തു എന്ന് അവര്‍ അവകാശപ്പെടുന്ന അക്‌സായി ചിന്‍ . ഇത് രണ്ടും അതായതു പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരും അക്‌സായി ചിന്നും ഇന്ത്യ സമീപ ഭാവിയില്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കും എന്ന് ചൈന ഭയപ്പെടുന്നു. മേഖലയില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ ഇന്ത്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡുകളുടെ നിര്‍മാണവും നടത്തുന്നത് ചൈനയെ ഭയപെടുത്തുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഈ മേഖലയില്‍ വീണ്ടും ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ നിയന്ത്രണത്തില്‍ വയ്ക്കാന്‍ ചൈന ആഗ്രഹിക്കുന്നത്. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ അക്‌സായി ചിന്‍, പാക് അധീന കാശ്മീര്‍ എന്നിവ തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ മേഖലയിലെ ചൈനീസ് നിയന്ത്രണങ്ങള്‍ ഏതു വിധേനയും തടയും എന്നത് നിസ്തര്‍ക്കമാണ്. അതിനുവേണ്ടി സേന ഏതു മാര്‍ഗ്ഗവും കൈ കൊള്ളും . അതാണ് നമ്മള്‍ ഗാല്‍വാന്‍ വാലിയില്‍ കണ്ടത്. ഇന്ത്യയുടെ ഈ ഉദ്ദേശം ചൈനക്ക് അറിയാം അവര്‍ അതിനെ ഭയക്കുകയും ചെയ്യുന്നുണ്ട്.

പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ചൈനക്കാര്‍ ഫിംഗര്‍ 4 മുതല്‍ ഫിംഗര്‍ 8 വരെ കൈവശപ്പെടുത്തിയിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഭാഗത്ത് പോയി പ്രദേശം വിട്ടുനല്‍കാന്‍ ഇന്ത്യ പലതവണ ചൈനീസ് സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ സ്വാഭാവികമായും അതൊന്നും ചെവി കൊള്ളാതിരിക്കുകയും കൂടുതല്‍ അധിനിവേശങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയും ആയിരിന്നു ചെയ്തു കൊണ്ടിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ഫിംഗര്‍ 4 ഏരിയയിലെ തന്ത്ര പ്രധാനമായ മേഖലകള്‍ ഇപ്പോള്‍ കൈക്കലാക്കിയത്. ഇപ്പോള്‍ നിലവില്‍ മേഖലയിലെ ആധിപത്യം ഇന്ത്യക്കാണ്. അതിനാല്‍ തന്നെ ചൈനയും അവരുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയും പ്രകോപനങ്ങള്‍ തുടരും എന്ന് ഉറപ്പാണ്. എന്നാല്‍ നേരിടാന്‍ തന്നെയാണ് നമ്മള്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതു. ചൈനയെ പേടിച്ചു ഒന്നും ചെയ്യാതിരുന്ന കാലമൊക്കെ കഴിഞ്ഞു പോയിരിക്കുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (2 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (2 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (2 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (2 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (2 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (3 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (3 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (3 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (3 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (4 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (4 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (4 hours ago)

Malayali Vartha Recommends