ഇവനാള് ചില്ലറക്കാരനല്ല; സിനിമാ-സീരിയൽ നടിമാരെ കണ്ടാൽ കൺട്രോൾ പോകും.. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സൂരജിന് ഇംഗ്ലീഷ് ഭാഷയിലും ഐടി രംഗത്ത് അസാധാരണ കഴിവ്.. ഇഷ്ട്ടജോലി സിനിമ സീരിയൽ നടിമാരുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകൾ മോർഫ് ചെയ്ത് പണം സമ്പാദിക്കൽ! തിരുവനന്തപുരം സ്വദേശിയായ സൂരജിനെ കുടുക്കിയത് നടിയുടെ പരാതിയിൽ
സിനിമാ-സീരിയൽ നടിമാരുടെയും വനിതാ അവതാരകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് പണം നേടിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
ഹൈടെക് സെല്ലിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പൊലീസാണ് തിരുവനന്തപുരം സ്വദേശിയായ സൂരജിനെ അറസ്റ്റ് ചെയ്തത്.
ചലച്ചിത്ര സീരിയല്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോയും മോര്‍ഫ് ചെയ്ത് അശ്ലീല സംഭാഷണങ്ങള്‍ കലര്‍ത്തി അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു സൂരജിന്റെ രീതി.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നിരോധിച്ച ചില വെബ്സൈറ്റുകളില്‍ അടക്കം സൂരജിന് അക്കൗണ്ട് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സൂരജിന് ഐടി രംഗത്ത് നല്ല അറിവുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
അശ്ലീല സൈറ്റുകളില്‍ നിന്ന് സൂരജിന് പണം കിട്ടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു നടി ഹൈടെക് സെല്ലിന് നല്കിയ പരാതിയിലാണ് അന്വേഷണം നടത്തിയതും വട്ടിയൂര്‍ക്കാവ് പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തതും.
https://www.facebook.com/Malayalivartha