Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു...ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യത


ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു: കിടക്കിയില്‍ നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്ന് വീട്ടു ജോലിക്കാരിയുടെ മൊഴി: വീട്ടുകാരും ആരോടും സംസാരിക്കാത്ത പ്രകൃതം...


9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ


കുഞ്ഞിനെ കൊലപ്പെടുത്തിയത് യുവതി ഒറ്റക്കാണെന്ന് പൊലീസ്.... ഇക്കാര്യത്തിൽ വീട്ടുകാർക്ക് അടക്കം പങ്കില്ലെന്നാണ് നിലവിലെ അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്ന കാര്യം....


മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ, മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം.. തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ... മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തികൊണ്ടാണ് മാത്യുവിന്റെ നീക്കം...

ഞെട്ടി തരിച്ചു രാജ്യം; ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്ക് പങ്ക്; സത്യമാകുമോ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം; പോലീസിന്റെ നീക്കം ചെറുക്കുമെന്ന് സീതാറാം യെച്ചൂരി; യെച്ചൂരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും

13 SEPTEMBER 2020 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ട് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹി പോലീസ് ശനിയാഴ്ചയാണ് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയ് എന്നിവരെ ഫെബ്രുവരിയിലെ ദില്ലി കലാപത്തെ സംബന്ധിച്ച സപ്ലിമെന്ററി കുറ്റപത്രത്തില്‍ പേര് ചേര്‍ത്തത്. വന്‍ രാഷ്ട്രീയ വിവാദങ്ങളാണ് ഇതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടിയ ഹിന്ദുക്കള്‍, സിഖുകാര്‍, പാര്‍സികള്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടി കൊണ്ട് വന്ന നിയമ നിര്‍മാണം ആയ പൗരത്വ ബില്‍ പാസാക്കിയതിന് മറുപടിയായി 2019 ഡിസംബറില്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആരംഭിച്ച പ്രതിഷേധം ആണ് പിന്നീട് ഡല്‍ഹി കലാപം ആയി മാറപ്പെട്ടതു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സുമായി സംയോജിപ്പിക്കുമ്പോള്‍ മുസ്ലീങ്ങളോട് വിവേചനപരവും ഇന്ത്യയില്‍ അവരുടെ നിലനില്‍പ്പിന് ഭീഷണിയുമായാണ് പ്രതിഷേധക്കാര്‍ ഈ നിയമത്തെ കണ്ടത്. ഫെബ്രുവരി 23 ന് തലേദിവസം വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും സിഎഎ അനുകൂലികളും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അധികം വൈകാതെ തന്നെ ആക്രമണം ഒരു സാമുദായിക കലാപത്തിലേക്ക് വഴി തിരിച്ചു വിടപ്പെട്ടു , അടുത്ത 10 ദിവസത്തിനുള്ളില്‍ 53 ല്‍ അധികം ആളുകള്‍ മരിച്ചു. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. കടകളും വീടുകളും കത്തി നശിച്ചു , ആരാധനാലയങ്ങള്‍ പോലും ആക്രമിക്കപ്പെട്ടു.

കലാപകാരികളോട് ഏതറ്റം വരെ വേണമെങ്കിലും പോകാം എന്ന് ആഹ്വാനം ചെയ്തു എന്നാണ് അവര്‍ക്കെതിരെ ഡല്‍ഹി പോലീസ് നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മുസ്ലിം സമൂഹത്തിന്റെ ഇടയില്‍ സി.എ.എ യെയും എന്‍.ആര്‍.സിയെയും പറ്റി അസംതൃപ്തി പടര്‍ത്തുകയും ആ നിയമങ്ങള്‍ മുസ്ലിം വിരുദ്ധമാണെന്നു പ്രചരിപ്പിക്കുകയും അതിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇതിലൂടെ കലാപം ഏതറ്റം വരെ പോയാലും കുഴപ്പമില്ല എന്ന തരത്തില്‍ ആഹ്വാനം ചെയ്തു എന്നാണ് ഡല്‍ഹി പോലീസ് പുറത്തിറക്കിയ കുറ്റപാത്രത്തില്‍ പറയുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 23 നും 26 നും ഇടയില്‍ നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ നടന്ന കലാപത്തെക്കുറിച്ച് പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 97 പേര്‍ക്ക് വെടിയേറ്റ മുറിവുകളുണ്ട്.

വനിതാ കൂട്ടായ്മ ആയ പിഞ്ച്ര ടോഡ് അംഗങ്ങളുടെയും ജെഎന്‍യു വിദ്യാര്‍ത്ഥിനികളായ ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗള്‍ഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രമുഖരെ പ്രതികളാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം പ്രകാരം ആണ് ഈ മൂന്നു വ്യക്തികളുടെയും പേരില്‍ ആരോപണം ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരസ്യപ്പെടുത്തിയ കുറ്റപത്രത്തില്‍, കലിതയും നര്‍വാളും കലാപത്തില്‍ പങ്കാളികളാണെന്ന് സമ്മതിച്ചതായി ദില്ലി പോലീസ് അവകാശപ്പെട്ടു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്താനും അതിനു വേണ്ടി എത്ര തീവ്രതയിലേക്ക് വേണമെങ്കിലും പോകുവാനും അവരുടെ മെന്റര്‍മാരായ അപൂര്‍വാനന്ദയും റോയ്‌യും ആവശ്യപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി. സമാന പരാമര്‍ശങ്ങളുള്ള രണ്ടു കുറ്റസമ്മത പ്രസ്താവനകളില്‍ രണ്ടു ജെ എന്‍ യൂ വിദ്യാര്‍ത്ഥികള്‍, ഡിസംബറില്‍ നടന്ന ദാര്യഗഞ്ജ് പ്രക്ഷോഭവും, ജാഫറാഫാദ് ചൗക്ക് റോഡ് ഉപരോധവും ഏകോപിപ്പിച്ചത് ഘോഷ് , അപൂര്‍വാനന്ദ , റോയ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം തങ്ങള്‍ ആണെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നുണ്ട്.

സിഎഎയ്‌ക്കെതിരായ പ്രചാരണം മുന്നോട്ട് കൊണ്ടുപോകാന്‍ പിഞ്ച്ര ടോഡ് അംഗങ്ങളെ ഉപദേശിക്കാന്‍ ഇസ്ലാമിക ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുമായി ഏകോപിപ്പിച്ചത് ഈ മൂന്ന് പേര്‍ ആണെന്നും വിദ്യാര്‍ത്ഥിപ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞു.തുടര്‍ന്നുള്ള സംഭവങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പോലീസ് ജാമിയ വിദ്യാര്‍ത്ഥി ഫാത്തിമയുടെ പ്രസ്താവനയാണ് ഉപയോഗിക്കുന്നത്. യെച്ചൂരി, യോഗേന്ദ്ര യാദവ് എന്നിവരെ കൂടാതെ, ഫാത്തിമയുടെ പ്രസ്താവനയില്‍ ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍, വിദ്വേഷ പ്രവര്‍ത്തകനായ ഉമര്‍ ഖാലിദ് മുന്‍ എം എല്‍ എ മതീന്‍ അഹമ്മദ്, എംഎല്‍എ അമന്നത്തുല്ല ഖാന്‍ തുടങ്ങി മുസ്ലീം സമുദായത്തിലെ ചില നേതാക്കളെയും പരാമര്‍ശിക്കുന്നുണ്ട് . കുറ്റപത്ര പ്രകാരം ഇവര്‍ സംഘര്‍ഷത്തെ ഉത്തേജിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊടുത്തു എന്നാണ് പറയപ്പെടുന്നത്.

'ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി' പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നോട് പറഞ്ഞതായി ഫാത്തിമ പ്രസ്താവനയില്‍ പറഞ്ഞു. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്താവനയില്‍, ഒമര്‍ ഖാലിദ്, ചന്ദ്രശേഖര്‍ രാവണ്‍, യോഗേന്ദര്‍ യാദവ്, സീതാരം യെച്ചൂരി, അഭിഭാഷകന്‍ മഹമൂദ് പ്രാച്ച എന്നിവരുള്‍പ്പെടെ വലിയ വലിയ നേതാക്കളും അഭിഭാഷകരും ഈ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാനും അണിനിരത്താനും വന്നിരുന്നു ഫാത്തിമ വ്യക്തമാക്കുന്നു. സിഎഎ / എന്‍ആര്‍സിക്കെതിരെ പ്രതിഷേധം നടത്തുന്നതിന് ഉമര്‍ ഖാലിദ് ചില പൊടിക്കൈകള്‍ നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ കലിത കൂട്ടിച്ചേര്‍ത്തു. ഈ വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം, ഉമര്‍ ഖാലിദിന്റെ യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് ഗ്രൂപ്പും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഞങ്ങളുടെ പിഞ്ജ ടോഡ് അംഗങ്ങളും ചേര്‍ന്ന് ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു. വിദ്യാര്‍ത്ഥിനികള്‍ കുറ്റപത്രത്തില്‍ പറയുന്നു.

അതെ സമയം ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സീതാറാം യെച്ചൂരി. ദില്ലി പോലീസ് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയ് എന്നിവരെ ദില്ലി കലാപത്തില്‍ സഹ ഗൂഢാലോചകര്‍ എന്ന് കുറ്റപത്രത്തില്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തു വന്നത്. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് യെച്ചൂരി തുടര്‍ച്ചയായ ട്വീറ്റുകളില്‍ ആരോപിച്ചു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ പൗരത്വം ഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദില്ലി പൊലീസിനെ ഉപയോഗിച്ച് സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

വസ്തുതകള്‍ എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയം ഒന്ന് കൂടെ കലുഷിതമാകാന്‍ പോവുകയാണ്. പുറത്തു വന്ന ആരോപണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സത്യാവസ്ഥയുണ്ടെങ്കില്‍ കടുത്ത നടപടികളാകും ജനമധ്യത്തില്‍ നിന്നും നിയമ പരമായും ഇവര്‍ നേരിടാന്‍ പോകുന്നത്. എന്നാല്‍ ആരോപണങ്ങള്‍ സീതാറാം യെച്ചൂരി വിമര്‍ശിക്കുന്നത് പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ അത് ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് തന്നെ ഒരു തീരാ കളങ്കമായിരിക്കും. എന്ത് തന്നെ ആണെങ്കിലും കാത്തിരുന്ന് കാണാം എന്ന് മാത്രമേ പറയുവാനുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്  (11 minutes ago)

പൈനാപ്പിള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു....  (14 minutes ago)

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്  (18 minutes ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തൽ..യദു തിരികെ ജോലിയിലേക്കൊ  (38 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (43 minutes ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്... ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മ  (47 minutes ago)

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ...ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്  (49 minutes ago)

കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു...നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജ  (57 minutes ago)

ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു: കിടക്കിയില്‍ നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്ന് വീട്ടു ജോലിക്കാരിയുടെ മൊഴി: വീട്ടുകാരും ആരോടും സംസാരിക്കാത്ത പ്രകൃതം...  (1 hour ago)

സങ്കടം സഹിക്കാനാവാതെ..... വളകാപ്പ് ചടങ്ങിനായി ചെന്നൈയില്‍ നിന്നു തെങ്കാശിയിലേക്കു പോകവേ ഗര്‍ഭിണി ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അപായച്ചങ്ങല വലിച്ചെങ്കിലും  (1 hour ago)

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

'ജീവിച്ചിരുന്ന ടി.പി.യെക്കാള്‍ കരുത്തനാണ് രക്തസാക്ഷിയായ ടി.പി...' ടി.പി.യുടെ രക്തസാക്ഷിത്വത്തിന് ഒരുവ്യാഴവട്ടം പൂര്‍ത്തിയാകുമ്പോൾ  (1 hour ago)

സി.ബി.എസ്.ഇ 2024ലെ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം...  (1 hour ago)

യുവതിയുടെ അഞ്ചാം നിലയിലെ ഫ്ളാറ്റിൽ പോലീസ് എത്തി; പ്രത്യേക തരത്തിലുള്ള ഗന്ധം അവിടെയുണ്ടായിരുന്നു; മാതാപിതാക്കൾ പോലീസിനോട് സംസാരിച്ചപ്പോൾ യുവതി ശ്രദ്ധിക്കാതെ ഇരുന്നു; അസ്വാഭാവികത തോന്നിയ പോലീസ് തെളിവുകൾ  (2 hours ago)

അവനെതിരെ മൊഴിയുണ്ടെങ്കിൽ അഴിക്കുള്ളിലാകും...!  (2 hours ago)

Malayali Vartha Recommends