Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

പരാജയം ഉറപ്പിച്ച് എല്‍.ഡി.എഫ്; അടുത്ത സര്‍ക്കാരിന് എട്ടിന്റെ പണി കൊടുത്ത് തോമസ് ഐസക്ക്; സാലറി കട്ടും പി.എഫ് പലിശയും തിരിച്ച് നല്‍കേണ്ട ഉത്തരവാദിത്വം അടുത്ത സര്‍ക്കാരിന്; എല്ലാം ജൂണില്‍ തിരിച്ചു നല്‍കും

17 SEPTEMBER 2020 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

അടുത്ത് തങ്ങളുടെ ഭരണം ഉണ്ടാകില്ലെന്ന് എല്‍.ഡി.എഫ് ഉറപ്പിച്ച മട്ടാണ്. അതിന്റെ ഭാഗമായി തന്നെയാണ് അടുത്ത വരുന്ന സര്‍ക്കാരിന് എട്ടിന്റെ പണി ധനമന്ത്രി തോമസ് ഐസക് ഒരുക്കി വച്ചിരിക്കുന്നത്. ചാനല്‍ സര്‍വേയിലെ മുന്നേറ്റമെല്ലാം ഇപ്പോള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് സി.പി.എമ്മിന് മനസിലായിട്ടുണ്ട്. അതിന് ഒരു ഉദാഹരണം മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നത് (സാലറി കട്ട്) ആറു മാസം കൂടി തുടരാനുള്ള തീരുമാനം. നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പളംപിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസം കൂടി സാലറി കട്ട് തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഇതു പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം അടുത്ത ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചുനല്‍കിയാല്‍ 2500 കോടി രൂപയുടെ അധികബാധ്യത വരുമെന്നതിനാലാണിത്. പി.എഫില്‍ ലയിപ്പിക്കുന്ന തുക അടുത്ത ജൂണ്‍ ഒന്നിനുശേഷം പിന്‍വലിക്കാം. 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നല്‍കും. സെപ്റ്റംബര്‍ മുതല്‍ പിടിക്കുന്ന ശമ്പളത്തിനും 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കുന്നതുവരെ ഒമ്പത് ശതമാനം പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ചശേഷം പി.എഫ്. നിരക്കില്‍ പലിശ നല്‍കും. മാറ്റിവെയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം' എന്നായിരിക്കും പേര്. പി.എഫ്. ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ ഒന്നിനു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചുനല്‍കും. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നുമുതല്‍ മാത്രമേ പി.എഫില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കൂ. അടുത്ത സാമ്പത്തികവര്‍ഷത്തെ എല്ലാവിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നുമുതല്‍ മാത്രമേ അനുവദിക്കൂ.

പക്ഷേ ഇതില്‍ ഒരു പ്രശ്‌നമുണ്ട്. 2021 ഏപ്രില്‍ അവസാനത്തോടെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കാരണം മെയ്യിന്‍ ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും. ഈ സഹചര്യത്തില്‍ ജൂണിന്‍ അടുത്ത സര്‍ക്കരിനാകും ഈ ബധ്യതമുഴുവന്‍ വന്നു ചേരുക. ചുരുക്കത്തില്‍ വരുന്ന സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വന്നു ചേരുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത മുമ്പ് എ.കെ ആന്റണി മന്ത്രിസഭക്കുണ്ടായതു പോലുള്ള വന്‍ സാമ്പത്തിക ബാധ്യതയാണ് തോമസ് ഐസക് എന്ന ധനകാര്യ വിദഗ്ധന്‍ വിദഗ്ധമായി അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടി വച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ വികസനത്തെയും ഇതുകാര്യമായി ബാധിക്കും. കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ ഓഡിറ്റിംഗില്ലാതെ വരുത്തി വച്ച ബാധ്യതകള്‍ എത്രയാണെന്ന് അടുത്ത സര്‍ക്കാരിന്റെ കാലത്തായിരിക്കും പുറത്ത് വരുക. അപ്പോഴെക്കും കോടികളുടെ ബാധ്യത സര്‍ക്കാരിന് വരുകയും ചെയ്യും. പൊളിഞ്ഞ യെസ് ബാങ്ക് പോലുള്ള സംവിധാനത്തില്‍ കിഫ്ബി 250 കോടി രൂപയാണ് നിക്ഷേപിച്ചത്. എല്ലാത്തിനും പൊതുമേഖല എന്ന് അലമുറയിടുന്ന സര്‍ക്കാര്‍ എന്തിന് സ്വകാര്യ ബാങ്കില്‍ ഇത്രയും അധികം നിക്ഷേപിച്ചു എന്നത് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാലറി കട്ട് തുടരണമെന്ന നിര്‍ദേശത്തെ ധനമന്ത്രി വിളിച്ച യോഗത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമെന്യേ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തിയിരുന്നു. വീണ്ടും സാലറി കട്ടാണെങ്കില്‍ പണിമുടക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റൊ പറഞ്ഞു. സാലറി കട്ട് ജീവനക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നിര്‍ദേശമായതിനാല്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സി.പി.എം. സംഘടനയായ എഫ്.എസ്.ഇ.ടി.ഒയുടെ അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ വായ്പപരിധി ഉയര്‍ത്തിയതിനാല്‍ ജീവനക്കാരുടെ പണംപിടിച്ച് വിഭവസമാഹരണം നടത്തരുതെന്നാണ് ബി.ജെ.പി. സംഘടനായ ഫെറ്റൊയുടെ ആവശ്യം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും വന്‍ സാമ്പത്തിക പ്രതിസന്ധി വന്നുചേരുന്ന അടുത്ത സര്‍ക്കാരിന് ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ സാധിച്ചില്ലെങ്കിന്‍ തുടക്കത്തില്‍ തന്നെ വലിയ സമരങ്ങള്‍ അഭിമുഖികരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (1 hour ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (1 hour ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (1 hour ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (2 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (2 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (2 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (2 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (2 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (3 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (3 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (3 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (3 hours ago)

Malayali Vartha Recommends