കടലുണ്ടിപ്പുഴയിലൂടെ 13 കിലോമീറ്റര്‍ ഒഴുകിയ വീട്ടമ്മയെ നാട്ടുകാര്‍ 'കരകയറ്റി'!
മലപ്പുറം പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് കടലുണ്ടിപ്പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുത്തിയത്. കുമ്മങ്ങാട്ടുപറമ്പ് കടവില്‍ എത്തിയപ്പോള്‍ ഒഴുകി വരുന്നത് മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു.
പ്രഭാതനടത്തത്തിന് ഇറങ്ങിയ കളത്തിങ്ങല്‍പടി ജാഫര്‍, ഷെരീഫ്, നൗഫല്‍, പുള്ളിയിലങ്ങാടി സാഹിര്‍, അബ്ദുസലാം തുടങ്ങിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍ കണ്‍വെട്ടത്തുനിന്ന് മറഞ്ഞു. ഈ യുവാക്കള്‍ പിന്നീട് 2 കിലോമീറ്റര്‍ ദൂരം പിന്തുടര്ന്നു. ഒടുവില്‍ ആനക്കയം പാലത്തിനു സമീപം പാറക്കടവില്‍വച്ച് പുഴയിലിറങ്ങി പന്തല്ലൂര്‍ സ്വദേശിനിയായ മധ്യവയസ്കയെ രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ ആറരയോടെയാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. വിവരം അറിഞ്ഞ് പൊലീസും കൂടുതല്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.
കടമ്പോട്, പുള്ളിയിലങ്ങാടി, ചിറ്റത്തുപാറ, ചേപ്പൂര് വഴി ചുറ്റിവളഞ്ഞ് ഒഴുകുന്ന പുഴയിലൂടെ അപകടം സംഭവിക്കാതെ 13 കിലോ മീറ്റര്‍ ദൂരം ഒഴുകിയെത്തിയത് അദ്ഭുതമായി. നിസ്സാര പരുക്കുകള്‍ മാത്രമുണ്ടായിരുന്ന ഇവര്‍ ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.
https://www.facebook.com/Malayalivartha