Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റും പ്രതിചേര്‍ക്കപ്പെടുമ്പോള്‍; സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നു; അന്വേഷണം വിദേശത്തേക്ക്; നിലവിലെ കേസ് അന്വേഷണത്തിന്റെ പുരോഗതിക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കേണ്ടി വരും; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

19 SEPTEMBER 2020 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ പിടിവള്ളിയാണ് ഡിപ്ലോമാറ്റിക് പാക്കേജും യു.എ.ഇ കോണ്‍സുലേറ്റുമാണ്. കാരണം വെറൊന്നുമല്ല യു.എ.ഇ കോണ്‍സിലേറ്റിലേക്ക് അന്വേഷണം എത്തുമ്പോള്‍ രാജ്യങ്ങളുടെ സൗഹൃദത്തിന് വിഘാതം വരാതിരിക്കാന്‍ കേസന്വേഷണം എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ എജന്‍സികള്‍ നിര്‍ത്തുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ കേസില്‍ ഇപ്പോള്‍ സംഭവിച്ചതില്‍ കൂടുതലൊന്നും സംഭവിക്കില്ലെന്ന് അവര്‍ക്കറിയാം. കേസ് സ്വപ്‌നയിലും കൂട്ടാളികളിലും അവസാനിക്കുകയാണെങ്കില്‍ എം.ശിവശങ്കറിന് പോലും ഒന്നും സംഭവിക്കില്ലന്നു തന്നെയാണ് സി.പി.എമ്മിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെ അവസാനിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. കാരണം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക് കൂടി നീളുകയാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സി ഡാക് പരിശോധിച്ച് വരികയാണെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. വിദേശത്ത് നിന്ന് നയതന്ത്രബാഗില്‍ എത്തിയ ഖുറാന്‍ പുറത്ത് വിതരണം ചെയ്തതില്‍ കോണ്‍സുലേറ്റിനെ എതിര്‍ കക്ഷിയായി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് എന്‍ഐഎ നിലപാട് വ്യക്തമാക്കുന്നത്.

കോണ്‍സുലോറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അവര്‍ക്ക് നയതന്ത്ര പരിരക്ഷ നല്‍കേണ്ടി വരില്ല നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. കാരണം ഒദ്യോഗികമല്ലാത്ത കാര്യങ്ങളില്‍ നയതന്ത്രപരിരക്ഷ നല്‍കണമെന്ന വ്യവസ്ഥയില്ല. മുമ്പ് 2013 യില്‍ ഇന്ത്യയുടെ അമേരിക്കന്‍ അംബാസിഡറായിരുന്ന ദേവയാനി ഖോബ്രഗഡെ വേലക്കാരിയെ ഗാര്‍ഹിക പീഢനത്തിനിരയാക്കിയതിന് അമേരിക്കന്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇതെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. കോണ്‍സിലേറ്റിലെ ജീവനക്കാര്‍ക്ക് കൂടി സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിയുന്ന സാഹചര്യത്തില്‍ നിലവിലെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിനും ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് എന്‍.എ.എ കോടതിയില്‍ വാദിച്ചത്.

എന്‍.ഐ.എ കോടതിയില്‍ പറഞ്ഞതു പ്രകാരം വിദേശത്ത് നിന്ന് പല തവണയായി വലിയ അളവില്‍ത്തന്നെ സ്വര്‍ണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികള്‍ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു പ്രധാനമായും കടത്ത്. ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വര്‍ണം കടത്തിയിട്ടുള്ളത്. ഇത് പലര്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് പ്രതികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, ഈ കടത്ത് തീവ്രവാദഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും വെളിവായി.

ഇതിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്കും, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിലെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചന വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നടന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തിരുവനന്തപുരത്തെ സി ഡാക് ഓഫീസില്‍ സൈബര്‍ ഫൊറന്‍സിക് അനാലിസിസിനായി നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അത് ലഭിക്കുന്ന പക്ഷം, ഡിജിറ്റല്‍ തെളിവുകള്‍ കൂടി മുന്‍നിര്‍ത്തി, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അത് ഈ കേസില്‍ നിര്‍ണായകവുമാണ്. മാത്രമല്ല, നിലവില്‍ ലഭിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്നെ, പ്രതികള്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരേണ്ടതുണ്ട് എന്ന് തെളിയിക്കുന്നതാണ്.

വിദേശത്ത് നിന്ന് വലിയ തോതില്‍ സ്വര്‍ണം കടത്തിയതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ നീക്കം നടന്നിരുന്നു. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി, യുഎഇ എന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെത്തന്നെ തകര്‍ക്കാവുന്ന പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. ഈ പണം ആരിലേക്ക് എങ്ങനെയാണ് എത്തിയിരുന്നതെന്നതടക്കം ഇനിയും അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. ഇത് ആഴത്തില്‍ അന്വേഷിക്കേണ്ടതാണെന്നുമാണെന്നും എന്‍.ഐ.എ കോടതിയില്‍ വാദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (5 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (5 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (7 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (7 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (8 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (8 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends