Widgets Magazine
28
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം; കേസിന്റെ നാള്‍വഴികള്‍


ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണറായി സര്‍ക്കാര്‍


ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്


ശിവശങ്കര്‍ കസ്റ്റഡിയില്‍... ഇഡിയുടെ വാഹനത്തില്‍ ശിവശങ്കറിനെ കൊണ്ടു പോയി... ശിവശങ്കറിന് ഇഡി സമന്‍സ് കൈമാറി, കസ്റ്റഡിയിലെടുത്തത് ആശുപത്രിയില്‍ നിന്ന്... അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും


പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് ആകെ ഒന്‍പത് കേന്ദ്ര എജന്‍സികള്‍; റോയും മിലിട്ടറി ഇന്റലിജന്‍സും വരെ രംഗത്ത്; സംസ്ഥാന സര്‍ക്കാരിനെ മണിച്ചിത്ര താഴ്ട്ട് പൂട്ടി കേന്ദ്ര സര്‍ക്കാര്‍; കേന്ദ്ര എജന്‍സികള്‍ പിടിമുറുക്കുമ്പോള്‍ ഞെരിഞ്ഞ് അമര്‍ന്ന് സി.പി.എം

27 SEPTEMBER 2020 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തം; കേസിന്റെ നാള്‍വഴികള്‍

കേരളാപൊലീസിന് ഇങ്ങനെയുമുണ്ട് ഒരു മുഖം!

ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണറായി സര്‍ക്കാര്‍

ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്

വീട് വൃത്തിയാക്കാന്‍ അറിയാമോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളമുള്ള ജോലിയാണ് ..ബ്രിട്ടണിലെ രാജകുടുംബത്തിലാണ് വീട്ടുജോലിക്ക് ആളെ വേണ്ടത്..വർഷത്തിൽ 33 ദിവസം അവധി ,പെന്‍ഷൻ , ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ഉണ്ടായിരിക്കും

രാജ്യത്ത് ആകെ 10 കേന്ദ്ര അന്വേഷണ എജന്‍സികളാണുള്ളത്. ഇതില്‍ ഒന്‍പത് കേന്ദ്ര അന്വേഷണ എജന്‍സികളും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. അവസാനമായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ റോയും(റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് ) മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റംസ്, എന്‍ഐഎ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ് എന്നിവയാണ് കേസ് അന്വേഷിക്കുന്ന മറ്റ് കേന്ദ്ര ഏജന്‍സികള്‍. കേരള പോലീസിനും വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും പുറമേയാണ് ഈ അന്വേഷണ എജന്‍സികള്‍.

കോവളത്തു നടന്ന ബഹിരാകാശ ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുക. ബഹിരാകാശ സാങ്കേതികവിദ്യയിലെ ഗവേഷണത്തിനുള്ള നിര്‍ദിഷ്ട സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ടു നടത്തിയ ഉച്ചകോടിയുടെ സംഘാടകയും ഓപ്പറേഷന്‍സ് മാനേജരുമായിരുന്നു സ്വപ്‌ന. തിരുവനന്തപുരം സ്‌പേസ് നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഈ ചടങ്ങിലാണ്. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിനു പുറമേ യുഎഇയില്‍ നിന്നുള്ള ചില സര്‍വകലാശാലാ പ്രതിനിധികളെയും ചടങ്ങില്‍ കൊണ്ടുവന്നതു സ്വപ്‌നയുടെ ബന്ധങ്ങള്‍ ഉപയോഗിച്ചായിരുന്നു.എയര്‍ബസ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, നാസ, ഇഎസ്ആര്‍ഐ, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ തുടങ്ങി ബഹിരാകാശ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.ഉച്ചകോടിയുടെ മറവില്‍ രാജ്യദ്രോഹ പ്രവര്‍ത്തികള്‍ നടന്നിരുന്നോ എന്നാണ് അന്വേഷണം.

അഭിഭാഷക ദമ്പതികളും കസ്റ്റംസ് ഉദ്യോഗസ്ഥനും പ്രതിയായ തിരുവനന്തപുരത്ത് 25 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസ് 'റോ' അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ കേസില്‍ ഉള്‍പ്പെട്ട സെറീനയുടെ പാക്കിസ്ഥാന്‍ ബന്ധം തെളിഞ്ഞതിനാലാണ് റോ ഇടപെട്ടത്. തുടര്‍ച്ച എന്ന നിലയില്‍ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തും അന്വേഷിക്കുക. കേരള പൊലീസും സംസ്ഥാന വിജിലന്‍സും ക്രൈംബ്രാഞ്ചും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാം കൂടി ആകുമ്പോള്‍ 12 ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസായി നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു മാറും. യുഎഇ സര്‍ക്കാറിന്റെ അന്വേഷണം ഇതിനു പുറമെയുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് 13.5 കോടി വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചത് കസ്റ്റംസ ആണ്. സരിത്, സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ പ്രതികളായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഫൈസല്‍ ഫരീദ്, കെ.ടി. റമീസ് എന്നിവരുമായി ഇവര്‍ക്കുള്ള ബന്ധം പിന്നാലെ കണ്ടെത്തി. സ്വര്‍ണക്കടത്ത് ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ഭീകര, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ എന്നാണ് അന്വേഷണത്തിന്റെ ഊന്നല്‍. വിദേശ രാജ്യത്തു നിന്നുള്ള സ്വര്‍ണക്കടത്ത് നടത്താന്‍ സഹായം നല്‍കിയത് ആരൊക്കെയെന്ന് ഇന്റലിജന്‍സ് ബ്യൂറോ പ്രധാനമായി അന്വേഷിക്കുക. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണ പരിധിയിലാണ്

ബെംഗളൂരു സിനിമാ ലഹരി മരുന്നു കേസിലെ പ്രതികള്‍ക്കു സ്വര്‍ണക്കടത്ത് ലോബിയുമായുള്ള ബന്ധം കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു. ബിനിഷിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ നടപടി എടുക്കുകയും ചെയ്തു. സ്വപ്‌നയുടെയും കൂട്ടു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിനു സാമ്പത്തിക കുറ്റവിചാരണക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. കുറ്റകൃത്യം തെളിഞ്ഞാല്‍ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ (ഫെമ) 8-ാം വകുപ്പു പ്രകാരമാണ് നടപടിയെടുക്കുക. ലൈഫ് മിഷന്‍ അഴിമതിയും ഇഡി അന്വേഷിക്കുന്നുണ്ട്. അവസാനമായി രംഗത്തു വന്ന ഏജന്‍സിയാണ് സിബിഐ.ലൈഫ് മിഷന്‍ പദ്ധതിക്കു കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനാണ് സിബിഐ അന്വേഷണം തുടങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ 4.25 കോടി രൂപ കമ്മിഷന്‍ വാങ്ങിയത് ഉള്‍പ്പെടെ അന്വേഷണ വിഷയം. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതി.

സ്വപ്‌ന സുരേഷിന്റെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചാണ് കേരള പോലീസിന്റെ അന്വേഷണം. എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത ശേഷമായിരുന്നു പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍സലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ച കേസും പോലീസ് അന്വേഷണത്തിലാണ്. സ്പന എയര്‍പോര്‍ട്ട് അഥോററ്റി ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു തലേന്ന് സര്‍ക്കാര്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. വിജലന്‍സ് സെക്രട്ടിയേറ്റില്‍ പരിശോധന നടത്തി രേഖകള്‍ എടുത്തുകൊണ്ടുപോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോ..? സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്  (4 minutes ago)

വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കം  (12 minutes ago)

ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍; അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളർ ഫീസ്, കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം, അവസാനം 60  (29 minutes ago)

കുറ്റപത്രത്തിൽ പേര് വന്നാൽ തിരിഞ്ഞൊന്നും നോക്കില്ല; തീർച്ചയായും രാജിവയ്‌ക്കും ; പ്രശ്നങ്ങളെ രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് കാരാട്ട് റസാഖ്  (31 minutes ago)

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യൽ; നൂറോളം ചോദ്യങ്ങൾ;ഒന്നില്‍ നിന്നു പോലും ഒഴിഞ്ഞു മാറിയില്ല;ചോദ്യം ചെയ്യലിനിടയില്‍ ഇടവേള വേണമെന്ന് ആവശ്യപ്പെട്ടില്ല;ശാന്തനായിരുന്ന മണിക്കൂറുകൾ;അത്രത്തോളം ഊര്‍ജമുള്ള മനുഷ  (38 minutes ago)

ശിവശങ്കറിന് ഇനി ഉഴിച്ചിലും പിഴിച്ചിലും ഇ.ഡി വക; ഒപ്പം കസ്റ്റംസും; സൂപ്പര്‍ പവറില്‍ നിന്നും പ്രതിസ്ഥാനത്തേക്ക്; ഒരു പ്രമുഖന്റെ പതനം ഇങ്ങനെ? മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തിനുള്ള പങ്ക്; മുഖ്യമന്  (39 minutes ago)

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും മാത്രമല്ല കോഫെപോസ; സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ്; നടപടികൾക്ക് തുടക്കം  (45 minutes ago)

ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും; സമരങ്ങള്‍ക്ക് തടയിടാന്‍ പൊടികൈയുമായി പിണ  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപ കുറഞ്ഞു  (1 hour ago)

ലീഗിന് വര്‍ഗ്ഗീയ മുഖം; കോണ്‍ഗ്രസിന് നട്ടെല്ലില്ല; യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ; മുസ്ലിംലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിന്നും സാമുദായിക സംഘടനകളെ അകറ്റുന്നു; സംവരണം വേണമെന്നാണ് ക  (1 hour ago)

വീട് വൃത്തിയാക്കാന്‍ അറിയാമോ?  (1 hour ago)

ശിവശങ്കറിന്റെ കയ്യിൽ ഇഡി സമൻസ് കൈ മാറി; കൊച്ചിയിലെ ഓഫീസിലേക്ക് സ്വന്തം വണ്ടിയിലോ ഞങ്ങൾക്കൊപ്പമോ എത്താൻ നിർദേശം; ഒടുവിൽ എണ്ണത്തോണിയിൽ നിന്നും അവരുടെ വണ്ടിയിൽ ഇഡിയുടെ തട്ടകത്തിലേക്ക് ; അധികാര കേന്ദ്രത്ത  (1 hour ago)

ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി 2022-ഓടെ 5 തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

പ്രവാസികൾക്കുൾപ്പടെ അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനം; കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി  (2 hours ago)

Malayali Vartha Recommends