Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

നിങ്ങള്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നു ചൈന; ഓ ! കുഴപ്പമില്ലെന്ന് ഇന്ത്യയും ; പണി കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം; ചൈനയുടെ വണ്‍ ചൈന നയത്തിന് സംഭവിക്കുന്നത്; തായ്‌വാന് ഇന്ത്യയുടെ സമ്പൂര്‍ണ പിന്തുണ

12 OCTOBER 2020 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോവിഡ് മഹാമാരിക്ക് ശേഷവും ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കാരണവും മറ്റ് ലോക രാജ്യങ്ങള്‍ പോലെ ന്യൂഡല്‍ഹിയിലെ ശക്തി കേന്ദ്രങ്ങളും അവരുടെ നയങ്ങളില്‍ പുനര്‍വിചിന്തനം നടത്തി എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ചൈനയുടെ രണ്ടു പ്രഖ്യാപിത ശത്രുക്കള്‍ ആയ ഇന്ത്യയും തായ്‌വാനും കൂടുതല്‍ കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ചൈന നിരന്തരം ഭീഷണിയുടെ ശബ്ദം മുഴക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും കേട്ട ഭാവം പോലും നടിക്കുന്നില്ല എന്ന് മാത്രമല്ല കിട്ടുന്ന ഓരോ സാഹചര്യത്തിലും ചൈനയ്ക്കിട്ട് എട്ടിന്റെ തന്നെ പണി കൊടുക്കാന്‍ മുതിരുന്നുമുണ്ട്. അത്തരത്തില്‍ രാജ്യ തലസ്ഥാനത്തു ചൈനീസ് എംബസ്സിയുടെ മുന്നില്‍ വച്ച് കൊടുത്ത രസകരമായ ഒരു പണിയാണ് ഇപ്പോള്‍ ചൈനയെ വിളറി പിടിപ്പിക്കുന്നത്. നിങ്ങള്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും പറഞ്ഞ് കരയുകയാണ് കടലാസ് വ്യാളിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ഇവരുടെ ഈ കരച്ചില്‍ ഇന്ത്യ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റ് പറയാനും കഴിയില്ല.

കാലങ്ങളായി, തായ്‌വാനെ ചൈനയുടെ ഭാഗമായി കരുതുന്ന 'വണ്‍ ചൈന നയം' പിന്തുടരാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ വിജയകരമായി നിര്‍ബന്ധിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ തായ്‌വാന്‍ ദേശീയ ദിനം വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ ശാന്തമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ഒരു കാര്യവുമായിരിന്നു. 'വണ്‍ ചൈന പോളിസി' തുടര്‍ച്ചയായി പാലിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ ഇന്ത്യയും വലിയ മടിയൊന്നും കാണിച്ചിരുന്നില്ല, പക്ഷെ ഇപ്പോള്‍ അതിനൊക്കെ കടക വിരുദ്ധമായി ചൈനീസ് എംബസ്സിയുടെ മുന്നില്‍ വച്ച് തന്നെ പൂത്തിരി കത്തിച്ച് കളിക്കുകയാണ് ഇന്ത്യയിലെ ഭരണകക്ഷിയില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍.

തായ്‌വാനിലെ 109-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, ഇന്ത്യയിലെ ചൈനീസ് എംബസി ഉറക്കമുണര്‍ന്നത് ഞെട്ടലിലേക്കാണ് , 'തായ്‌വാന് സന്തോഷകരമായ ദേശീയ ദിനം ആശംസിക്കുന്നു ' എന്ന പോസ്റ്ററുകള്‍ ന്യൂഡല്‍ഹിയില്‍ ഉടനീളം, പ്രത്യേകിച്ച് ചൈനീസ് എംബസിക്ക് സമീപം ഉയര്‍ന്നു. ഇന്ത്യയുടെ ഭരണകക്ഷി അംഗമായ താജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ചൈനീസ് എംബസ്സിയുടെ മൂക്കിന് താഴെ കൊണ്ട് വച്ച് തായ്‌വാന് ദേശീയ ദിനാശംസ നല്‍കിയത് . ഇതിനേക്കാള്‍ വലിയ പ്രഖ്യാപനം ഒന്നും ചൈനക്ക് തായ്‌വാന്‍ വിഷയത്തില്‍ ഇന്ത്യന്‍ നയം എന്താണെന്നു കാണിച്ചു കൊടുക്കാന്‍ ചെയ്യാന്‍ ഇല്ല. പ്രേത്യേകിച് അല്‍പ ദിവസങ്ങള്‍ക്ക്ക് മുമ്പ് 'ഇന്ത്യന്‍ മാധ്യമങ്ങള്‍' നിലക്ക് നില്‍ക്കാന്‍ തയ്യാറാകണം എന്ന് പറഞ്ഞ് ഇന്ത്യയിലെ ചൈനീസ് മിഷന്‍ കത്തൊക്കെ കൊടുത്ത സാഹചര്യത്തില്‍. മാധ്യമങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍, എന്തിനു ഭരണ കക്ഷികള്‍ പോലും തായ്‌വാന്‍ വിഷയത്തില്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുക്കുമ്പോള്‍ ഇന്ത്യയുടെ നയം പകല്‍ പോലെ വ്യക്തമാണ്.

വേണമെങ്കില്‍ നിസ്സാരമായ ഒരു പ്രദര്‍ശനം എന്ന് കരുതി അവഗണിക്കാവുന്ന കാര്യമേ ഈ പ്രതിഷേധത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നുള്ളു. നമുക്കെല്ലാവര്‍ക്കും അത് തന്നെയാണ് തോന്നുകയും ചെയ്യുക. പക്ഷെ അത് നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലായതു കൊണ്ടും, സ്വാതന്ത്രം വിലങ്ങുകളിലല്ലാതെ അനുഭവിക്കാന്‍ കഴിയുന്നത് കൊണ്ടും ആണ്. എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രകടനങ്ങളൊക്കെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. 1989 ല്‍ ടിയാന്‍ മെന്‍ സ്‌ക്വയറില്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതിനാണ് നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ ചൈന ടാങ്ക് കയറ്റി കൊന്നത്. അത് കൊണ്ട് തന്നെ ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷത്തിനു തന്നെ കാരണമായി കാരണമായി. തുടര്‍ന്ന് അവരുടെ മുഖ പത്രവും മുഖ്യ പ്രചാരണകേന്ദ്രവുമായ ഗ്ലോബല്‍ ടൈംസിലേക്ക് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു

'ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് തായ്‌വാന്‍ ദ്വീപിന്റെ 'ദേശീയ ദിനം' ആഘോഷിക്കുന്ന ഇന്ത്യയിലെ ബിജെപി നേതാവ് ഒരുക്കിയ പോസ്റ്ററുകള്‍ തൂക്കിയിടുന്നത് തീയില്‍ കളിക്കുന്ന നടപടിയാണ്, ഇത് ഇതിനകം തന്നെ വഷളായ ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് ചൈനീസ് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് ഗ്ലോബല്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം തന്നെ ഒരു വിലപേശല്‍ തന്ത്രമായി തായ്‌വാന്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ഇന്ത്യ കരുതേണ്ടെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ ഇന്ത്യയുടെ നല്ല അയല്‍ക്കാരായ ചൈനയുമായുള്ള ബന്ധം മോശമാക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു വെക്കുന്നു. ഇതോടൊപ്പം തന്നെ ചൈനയുടെ ഭാഗത്തു നിന്നും കൂടുതല്‍ പ്രത്യാഘതങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യ അതിശയിക്കരുതെന്ന് ഭീഷണി മുഴക്കുവാനും ഗ്ലോബല്‍ ടൈംസ് മടിക്കുന്നില്ല. നല്ല അയല്‍ക്കാര്‍ എന്ന് ചൈന പറയുമ്പോള്‍ ചിരിക്കാതിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്കു എന്തോ തകരാറുണ്ടെന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളൂ. ഇനി അതല്ല ഈ നല്ല അയല്‍ക്കാര്‍ എന്നതിന് ചൈനീസ് ഭാഷയില്‍ വേറെ എന്തെങ്കിലും അര്‍ഥം ഉണ്ടോ എന്നും നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു

ചൈനയുമായി ഇടപെടുമ്പോള്‍ വിലപേശല്‍ കാര്‍ഡായി ഇന്ത്യ തായ്‌വാനെ ഉപയോഗിക്കുന്നുവെന്നത് സത്യമാണ്. അതെസമയം ഇന്ത്യ-തായ്‌വാനെ ഔദ്യോഗികമായി അംഗീകരിക്കുകയാണെങ്കില്‍, അത് ചൈനയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും തായ്‌വാനെ അംഗീകരിക്കാന്‍ മറ്റു ലോക രാജ്യങ്ങള്‍ അണിനിരക്കുന്ന ഒരു ചെയിന്‍ പ്രതികരണം ആരംഭിക്കുകയും ചെയ്യും. ഇത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുസ്സ്വപ്‌നം ആണെന്നതില്‍ സംശയമില്ല. . ഇന്ത്യ തായ്‌വാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്നതിന്റെ അര്‍ത്ഥം ഇരു രാജ്യങ്ങളും പരസ്പരം ഇടപഴകുന്നില്ല എന്നല്ല.

അടുത്തിടെ, തായ്‌വാന്‍-ഏഷ്യ എക്‌സ്‌ചേഞ്ച് ഫൗണ്ടേഷനും ഇന്ത്യയുടെ നാഷണല്‍ മാരിടൈം ഫൗണ്ടേഷനും വ്യാഴാഴ്ച അതായതു തായ്‌വാന്‍ ദേശീയ ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പ്രധാന ധാരണാപത്രത്തില്‍ ഒപ്പു വെക്കുകയുണ്ടായി. സമുദ്രകാര്യങ്ങളിലും പ്രാദേശിക വികസനത്തിലും ഇന്തോതായ്‌വാന്‍ സഹകരണം കൂടുതല്‍ ശക്തമാക്കാനും അതുവഴി 'ഒരു ചൈന തത്ത്വം' ചൈന പോലും അറിയാതെ പതുക്കെ പതുക്കെ സൂക്ഷ്മമായ രീതിയില്‍ അലിയിപ്പിച്ചു കളയാനും ആണ് ധാരണാപത്രം .ഉദ്ദേശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തായ്‌വാന്‍ തന്നെ ശ്രമിക്കുകയാണ് . അടുത്തിടെയാണ് , ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ തായ്‌വാന്‍ ടെക് ഭീമന്‍ ഫോക്‌സ്‌കോണ്‍ കമ്പനി ഇന്ത്യയില്‍ 'കൂടുതല്‍ നിക്ഷേപം' നടത്താന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യയും തായ്‌വാനും തമ്മിലുള്ള സമീപകാല സംഭവങ്ങള്‍ ആഗോള തലക്കെട്ടുകളില്‍ ആധിപത്യം പുലര്‍ത്താന്‍ പോലും സാധുത ഇല്ലാത്തവണ്ണം സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. ഇത് ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ തെറ്റിച്ചിരിക്കുകയാണ്. തായ്‌വാന്‍ സ്വതന്ത്ര രാജ്യം ആയി അംഗീകാരം ലഭിക്കുക എന്ന ഷി ജിന്‍പിങ്ങിന്റെ ഏറ്റവും വലിയ ദുസ്വപ്‌നം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം , ഇത് ഒരു പക്ഷെ ഷി ജിന്‍ പിംഗ് എന്ന സ്വേച്ഛാധിപതിയുടെ ഭരണത്തിന്റെ അവസാനത്തെയും ഇത് അടയാളപ്പെടുത്തിയേക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (2 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (2 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (2 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (2 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (3 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (3 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (4 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (9 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (10 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (10 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (10 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends