Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും... ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ? കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ താന്‍ മൊഴി മാറ്റിയതല്ല, പൊലീസ് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തിരുത്തി! ഞാന്‍ അറിയുന്ന ദിലീപ് അത് ചെയ്യില്ല, തുറന്ന് പറഞ്ഞ് ഇടവേള ബാബു...

12 OCTOBER 2020 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ താന്‍ മൊഴി മാറ്റിയതല്ല, പൊലീസ് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തിരുത്തിയതാണെന്ന് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു.

ഇടവേള ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

ആരാണ് മൊഴി മാറ്റിയെന്ന് പറയുന്നത്. എനിക്ക് മനസിലായിട്ടില്ല. കാരണം ഞാന്‍ കൊടുത്ത മൊഴി എനിക്കല്ലേ അറിയൂ. കോടതി രണ്ടാമത് നമ്മളെ വിളിക്കുന്നത് പൊലീസ് എഴുതിവെച്ചത് പൂര്‍ണമായും ശരിയല്ല എന്നത് കൊണ്ടല്ലേ?

പ്രത്യേകിച്ച്‌ ഞാന്‍ കൊടുത്ത മൊഴിയില്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടില്ല. ഞാന്‍ ചോദിച്ചതാണ്, ഒപ്പിടണോ എന്ന്?. ഒപ്പിടേണ്ട എന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത്, കുറെയൊക്കെ ഉണ്ട്, കുറെയൊക്കെ ഇല്ല. അവര്‍ക്ക് ആവശ്യമുളള ഭാഗങ്ങള്‍ അവര്‍ എടുത്തിട്ടുണ്ട്. ഇതാണ് അതിലുളളത്.

പിന്നെ കോടതി എന്നോട് ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാല്‍ പോരെ, ഞാന്‍. കോടതി എന്നോട് രണ്ട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. എന്തെങ്കിലും രേഖകള്‍ സൂക്ഷിക്കുന്നുണ്ടോ?, രേഖാപരമായി കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ?, ഇല്ല. ചോദിക്കാത്ത ചോദ്യത്തിന് അങ്ങോട്ട് ഞാന്‍ കേറി ഉത്തരം പറയണോ?

പിന്നെ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ? നടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ദിലീപ് കാരണമായോ എന്ന ചോദ്യത്തിന് രേഖാമൂലമായ പരാതി എനിക്ക് ലഭിച്ചിട്ടില്ല. അതാണ് കോടതിയിലും ഇപ്പോഴും തന്റെ സ്റ്റാന്‍ഡ് എന്നാണ് ഇടവേള ബാബുവിന്റെ മറുപടി.

അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്നത് വാക്കാല്‍ പറഞ്ഞോ എന്ന് ചോ​ദിച്ചപ്പോള്‍ അതും അതിന് അപ്പുറത്തുളളതുമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ആ വാക്ക് അല്ലായിരിക്കാം ഉപയോ​ഗിച്ചത്. അതെല്ലാം എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ? എന്നും ഇടവേള ബാബു ചോ​​ദിക്കുന്നു.

ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടില്ല, ഇതാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. പൊലീസിന് ഞാന്‍ കൊടുത്ത സ്റ്റേറ്റ്‌മെന്റാണ് എഴുതിവെച്ചതെന്ന് എങ്ങനെ പറയാന്‍ കഴിയും?. പൊലീസ് മൊഴി വായിച്ച്‌ കേള്‍പ്പിച്ചില്ല. എന്റെ മുന്നില്‍ എഴുതിയിട്ട് പോലുമില്ല. ഞാന്‍ അറിയുന്ന ദിലീപ് അത് ചെയ്യില്ല, എനിക്ക് അത്രയേ പറയാന്‍ കഴിയൂ.

നടിയെ എല്ലാ കാര്യങ്ങളിലും താരസം​ഘടന പിന്തുണച്ചിരുന്നു എന്നും ഇടവേള ബാബു സമര്‍ത്ഥിക്കുന്നു. അമ്മ 100 ശതമാനം നടിയുടെ കൂടെ നിന്നു. ഒരു ഘട്ടത്തില്‍ നമ്മളെ അകറ്റിയതാണ്. ഒരു പോയിന്റില്‍ നമ്മളെ അകറ്റി. തെറ്റിദ്ധാരണാപരമായ ചിലരുടെ അജണ്ടകള്‍ ഉണ്ടായിരിക്കും അതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ആദ്യമായി കൂറുമാറിയതായി ഇടവേള ബാബു ആയിരുന്നു. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദീലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നുമായിരുന്നു ഇടവേള ബാബു നേരത്തെ പൊലീസിന് മൊഴി നല്‍കിയത്.

ദിലീപുമായി താന്‍ സംസാരിച്ചു, എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതിന് ശേഷമാണ് കാവ്യയും അക്രമത്തിന് ഇരയായ നടിയും തമ്മില്‍ മിണ്ടാതായതെന്നും ഇടവേള ബാബു മൊഴി കൊടുത്തിരുന്നു.

 

എന്നാല്‍ നടി പരാതി നല്‍കിയതായി ഓര്‍മ്മയില്ലെന്നാണ് 'അമ്മ' ജനറല്‍ സെക്രട്ടറി കൂടിയായ ബാബു കോടതിയില്‍ വിചാരണ വേളയില്‍ വ്യക്തമാക്കിയത്. ഇതോടെയാണ് ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (20 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (32 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (45 minutes ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (52 minutes ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (1 hour ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (7 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends