സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിക്ക് തീവ്രവാദ ബന്ധം; എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു; ഒരാള്‍ കൈവെട്ടു കേസില്‍ ഉള്‍പ്പെടെ 10 കേസുകളില്‍ പ്രതി; പ്രതികള്‍ സ്വര്‍ണക്കടത്തിന് വിശദമായ പദ്ധതി തയ്യാറാക്കി
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തെളിവുകള്‍ ഉണ്ടോ എന്ന ചോദ്യം നേരത്തെ തന്നെ എന്‍.ഐ.എ കോടതി ചോദിച്ചതാണ്. കേസ് കള്ളക്കടത്ത് മാത്രമാണെന്ന വാദമാണ് പ്രതികള്‍ കോടതിയില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടിയാണ് ഇന്ന് കോടതിയില്‍ എന്‍.ഐ.എ നല്‍കിയത്. സ്വര്‍ണക്കടത്ത് പ്രതികള്‍ എങ്ങനെ രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നതിന് കൃത്യമായ വിവരം അവര്‍ കോടതിക്ക് കൈമാറി. കേസിലെ പ്രതിയായ മുഹമ്മദലിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൈവെട്ട് കേസില്‍ ഉള്‍പ്പെട്ട കേസില്‍ ഉള്‍പ്പെട്ട ശേഷം വിട്ടയക്കപ്പെട്ടയാളാണ് മുഹമ്മദലിയെന്നും എന്‍ഐഎ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഭാവിയിലും സ്വര്‍ണക്കടത്തിന് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ വീണ്ടെടുത്തെന്നും പ്രതികളില്‍ ഒരാള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
ഓരോ ഇടപാടുകളുടേയും തീയ്യതി വെച്ചുള്ള രേഖകള്‍ സരിത്ത് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. ജൂലൈയ്ക്ക് ശേഷം എത്തേണ്ട കണ്‍സൈന്‍മെന്റുകളുടെ വിശദാംശങ്ങള്‍ എന്‍ഐഎ കോടതിയില്‍ വിശദീകരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പത്തോളം പ്രതികളുടെ ജാമ്യാപേക്ഷയാണ് കൊച്ചി എന്‍ഐഎ കോടതിക്ക് മുന്നില്‍ വന്നത്. അന്വേഷണസംഘത്തിന്റെ അപേക്ഷപ്രകാരം ജാമ്യാപേക്ഷ നല്കിയവരില് അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നിലപാടെടുത്തു. ഡിജിറ്റല്‍ തെളിവുകളുടെ രേഖകള്‍ കിട്ടാന്‍ ഇനിയും സമയം എടുക്കുമെന്നാണ് എന്‍ഐഎ വാദിച്ചത്. സ്വപ്ന അടക്കം പത്ത് പ്രതികളാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. അതിനിടെ കേസില്‍ 5 പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു.
അബ്ദു പിടി, ഷറഫുദീന്‍ കെ ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം . അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത് എങ്കിലും ബുധനാഴ്ച വരെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.
അതിനിടെ കസ്റ്റംസിന് നല്കിയ മൊഴിയുടെ പകര്‍പ്പ് നല്‍കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ അപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപ്പകര്‍പ്പ് കൈമാറാനാകില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴിയിലെ വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തു വിടാന്‍ കഴിയില്ല. അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിന് ശേഷം മൊഴിപ്പകര്‍പ്പ് നല്‍കാം എന്നും കസ്റ്റംസ് വാദിച്ചു. മൊഴി രഹസ്യ രേഖയായി കാണാനാകില്ലെന്നായിരു സ്വപ്നയുടെ വാദം. മൊഴിപ്പകര്‍പ്പ് ലഭിക്കേണ്ടത് അവകാശം ആണെന്നും സ്വപ്ന ഹൈക്കോടതിയെ അറിയിച്ചു.
അതെ സമയം സ്വപ്നാ സുരേഷ് നല്കിയ രഹസ്യമൊഴി പുറത്തുവിട്ടാല്‍ രാഷ്ട്രീയത്തിലെയടക്കം ഉന്നതര്‍ രക്ഷപ്പെടുമെന്ന് കസ്റ്റംസ് നിലപാട് എടുത്തയിരുന്നു. മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന നല്കിയ ഹര്‍ജിക്കെതിരേ ഹൈക്കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മൊഴി പുറത്തുവിടുന്നതിനെ എതിര്‍ത്തത്. മൊഴിപ്പകര്‍പ്പ് സ്വപ്നയ്ക്ക് നല്കിയാല് കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നതവ്യക്തികളിലേക്ക് അതെത്തുമെന്ന് കസ്റ്റംസ് അഭിഭാഷകന് അഡ്വ. കെ. രാംകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ തെളിവുകളുടെ പട്ടികയില്‍ മൊഴികള്‍ നല്‍കിയിട്ടില്ല. പ്രതിയുടെ കസ്റ്റഡി ആവശ്യത്തിനുവേണ്ടി അന്വേഷണസംഘം സമര്‍പ്പിച്ചതാണീ രഹസ്യമൊഴി. അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ തുടരുന്ന രേഖകള്‍ ആവശ്യപ്പെടാന്‍ പ്രതിക്ക് നിയമപരമായി അവകാശമില്ലെന്നും കസ്റ്റംസ് പറഞ്ഞു.
https://www.facebook.com/Malayalivartha