എനിക്ക് എന്താ എന്നോട് ബഹുമാനം തോന്നിക്കൂടെ; ശ്രീരാമകൃഷ്ണന് ട്രോളി സോഷ്യല്‍ മീഡിയ; അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് സ്പീക്കര്‍; പോലീസില്‍ പരാതിയുമായി ശ്രീരാമകൃഷ്ണന്; മലയാളികളുടെ അറിയാത്ത മലയാളികളുടെ സ്വന്തം എസ്.ആര്.കെ
സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. പൊന്നാനിയില്‍ ഹൗറ മോഡല്‍ പാലത്തിന് അനുമതിയായ പശ്ചാത്തലത്തില്‍ എം.എല്‍.എ എന്നനിലയില്‍ അഭിനന്ദിച്ചുകൊണ്ട് സ്വയം കമന്റ് ചെയ്തതായി സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കറെ ട്രോളി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ എത്തിയത്. ഇതു അതിരു കടന്നോടെ വിശദീകരണവുമായി സ്പീക്കര്‍ തന്നെ രംഗത്ത് വന്നിരിക്കിന്നു. എനിക് എന്നോട് തന്നെ ബഹുമാനം തോന്നിട്ട് ഞാന്‍ തന്നെ എഴുന്നേറ്റു നിന്നു എന്ന സലീംകുമാറിന്റെ ഡയലോഗ് വച്ചുള്ള ട്രാളാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ സാധാരണ എസ്്.ആര്.കെ എന്ന എഴുത്തുകാണുമ്പോള്‍ ഷാറുഖ് ഖാനെയാണ് പലരും ഓര്‍ക്കുക. എന്നാല്‍ ശ്രീരാമകൃഷ്ണനും ഇങ്ങനെയൊരു വിളിപ്പേരുണ്ടെന്ന് മലയാളികള്‍ അറിയുന്നത് ഇപ്പോഴാണെന്ന തരത്തിലും ട്രാളുകള്‍ ഉണ്ടായി. ട്രാളുകള്‍ അതിരുവിട്ടതോടെ വിശദീകരണവും ആവശ്യമായി വന്നു.
കേരളത്തിലെ മനുഷ്യ നിര്‍മ്മിത അത്ഭുതമായി പൊന്നാനി പാലം മാറും SRKയുടെ വികസന മാജിക്ക് അഭിനന്ദനങ്ങള്‍ PROUD OF YOU ' ഇതാണ് ശ്രീരാമകൃഷ്ണന്റെ പേരില്‍ പ്രചരിച്ച കമന്റ്. എന്നാല്‍ പരിഹാസത്തിന് ഇടയാക്കിയ കമന്റ് താന്‍ ചെയ്തത് അല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വ്യക്തമാക്കി ശ്രീരാമകൃഷ്ണന്. ഇതു സംബന്ധിച്ചുള്ള തെളിവു സ്പീക്കര്‍ പുറത്ത് വിട്ടു. പോലീസിന് പരാതി നല്‍കിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ച;
ഫെയ്സ് ബുക്കിലൂടെയായിരുന്നു ശ്രീരാമകൃഷ്ണന്റെ വിശദീകരണം.
പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍
'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.
അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.
https://www.facebook.com/Malayalivartha