Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ആശങ്ക മാറാതെ ശബരിമല; ഭക്തരെ പ്രവേശിപ്പിക്കണോ? ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ആശങ്ക; തന്ത്രിക്കോ മേല്‍ശാന്തിക്കോ കോവിഡ് ബധിച്ചാല്‍ പകരം സംവിധാനം? ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവരാനുള്ള കാരണങ്ങള്‍ ഇവയാണ്

14 OCTOBER 2020 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോവിഡ് കാലത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ ആശങ്ക മാറുന്നില്ല. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ ആശങ്ക പ്രകടമാണ്. കോവിഡ് കാലത്ത് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലാണ് പ്രധാന ആശങ്ക. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്നും പമ്പയില്‍ ഭക്തര്‍ക്ക് സ്‌നാനം അനുവദിക്കരുതെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പമ്പയിലും സന്നിധാനത്തും, നിലയ്ക്കലിലും വിരി വയ്ക്കാന്‍ പാടില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വച്ച് കോവിഡ് പരിശോധിക്കണമെന്നും സന്നിധാനത്ത് അടക്കം എവിടെയും ക്യു അനുവദിക്കരുതെന്നും ക്യൂ വേണ്ടി വന്നാല്‍ തന്നെ കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ നിര്‍ദേശിക്കുന്നു. തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യത്തില്‍ തന്ത്രിക്കും മേല്‍ശാന്തിക്കും കോവിഡ് ബാധിച്ചാല്‍ തുടര്‍ നടപടി എങ്ങനെ വേണമെന്ന് ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഭക്തരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒപ്പം വന്ന മറ്റ് ഭക്തരെ എന്ത് ചെയ്യണമെന്നതിലും വ്യക്തമായ പദ്ധതി വേണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു. പമ്പയിലെ കെട്ടു നിറചടങ്ങുകള്‍ അനുവദിക്കരുതെന്നും ശബരിമലയിലേക്കുളള പ്രവേശനം പൂര്‍ണമായി വെര്‍ച്വല്‍ ക്യൂ വഴിയാക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 60 വയസ് കഴിഞ്ഞവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമായി വെര്‍ച്വല്‍ ക്യൂ ചുരുക്കണമെന്നും സ്‌പെഷ്യല്‍ കമ്മിഷണര്‍ നിര്‍ദേശിക്കുന്നു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏകപക്ഷീയമായെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് ശബരിമല കര്‍മസമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടി സര്‍ക്കാര്‍ ഏകപക്ഷീയമായി ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും കര്‍മസമിതി കുറ്റപ്പെടുത്തി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങളും കര്‍മസമിതി സര്‍ക്കാരിന് മുന്നില്‍വെച്ചു. സന്ന്യാസി ശ്രേഷ്ഠന്മാര്‍, പന്തളം കൊട്ടാര പ്രതിനിധികള്‍, ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ സംഘങ്ങള്‍, ഗുരുസ്വാമിമാര്‍, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയതെന്ന് ശബരിമല കര്‍മസമിതി എസ്.ജെ.ആര്‍. കുമാര്‍ അറിയിച്ചു.

കോവിഡ് സമൂഹവ്യാപനം ഭീതിദമാം വിധം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ അയ്യപ്പന്മാര്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ആയിരക്കണക്കിന് അയ്യപ്പന്മാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമായിരിക്കുമെന്നും കര്‍മ്മ സമതി വ്യക്തമാക്കിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ചു കൈക്കൊണ്ടിട്ടുള്ള എല്ലാവിധ തീരുമാനങ്ങളും പുനഃപരിശോധിക്കേണ്ടതാമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ വെച്ചുകൊണ്ട് പരമ്പരാഗതമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ അനുസരിച്ച് ഭക്തജനങ്ങള്‍ക്ക് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ സാധ്യമല്ലെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാര്‍ ഏകപക്ഷീയമായി ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കും. ഭക്തജനങ്ങളെ സംബന്ധിച്ച് സാധാരണ ഒരു ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്ര പോലെയല്ല ശബരിമല തീര്‍ത്ഥയാത്ര. അയ്യപ്പമുദ്രയുള്ള മാല ധരിച്ച് വ്രതശുദ്ധിയോടെ പരമ്പരാഗതമായി കൈക്കൊണ്ടുവരുന്ന ചില ചിട്ടവട്ടങ്ങളോടുകൂടി അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച നെയ്‌ത്തേങ്ങ ഉള്‍പ്പെടുന്ന ഇരുമുടിക്കെട്ടുമായി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ ഒരുമിച്ചുള്ള ഒരു തീര്‍ത്ഥയാത്രയാണ് അയ്യപ്പന്മാര്‍ നടത്തുന്നത്. പമ്പാ സ്റ്റാനവും ബലിതര്‍പ്പണവും നടത്തി മല കയറി പതിനെട്ടാംപടി ചവുട്ടി അയ്യപ്പനെ ദര്‍ശിക്കുന്ന ഭക്തനെ സംബന്ധിച്ച് ഇരുമുടിക്കെട്ടിലുള്ള നെയ്യ് വിഗഹത്തില്‍ അഭിഷേകം ചെയ്ത് അത് ഒരു പ്രസാദമായി തിരികെ സ്വീകരിക്കുക എന്നുള്ളതാണ് തീര്‍ത്ഥാടനത്തിന്റെ മുഖ്യ വഴിപാട്. പരമപ്രധാനമായ ഈ വഴിപാട് നടത്താതെയുള്ള ശബരിമല തീര്‍ത്ഥാടനം അപൂര്‍ണ്ണമാകും. ഇത് ഒരു ഭക്തനെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല. ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവേശനത്തിന് അനുവദിക്കപ്പെട്ട ഉയര്‍ന്ന പ്രായപരിധിക്ക് മുകളിലുളളവരാണ്. അതുകൊണ്ടുതന്നെ ഗുരുസ്വാമിമാരോടൊപ്പം തീര്‍ത്ഥാടനം നടത്തുന്ന പല അയ്യപ്പന്മാര്‍ക്കും ഇത് തീര്‍ത്ഥയാത്രയ്ക്കുള്ള പ്രതിബന്ധമാകും. അത്തരത്തില്‍ ഗുരുസ്വാമിമാരുടെ നേതൃത്വത്തിലല്ലാതെയുള്ള യാത്ര അപൂര്‍ണ്ണവും ഒരു സാധാരണ ക്ഷേത്രത്തിലേക്കുള്ള യാത്രപോലെയായി മാറുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends