ടിപ്പുക്കോട്ടയിലെ ഭൂഗര്‍ഭ അറയില്‍ നിന്നും അച്ചിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു, നാണയം നിര്‍മിച്ചതിന്റെ തെളിവ്
ഫറോക്കിലെ ടിപ്പുക്കോട്ടയിലെ ഭൂഗര്‍ഭ അറയില്‍ നാണയം നിര്‍മിച്ചതിനു തെളിവു കണ്ടെത്തി. കോട്ടയിലെ ഭൂഗര്‍ഭ അറയില്‍ പരിശോധനയ്ക്ക് എടുത്ത കുഴിയില്‍ നിന്നും കളിമണ്ണില്‍ നിര്‍മിച്ച അച്ചിന്റെ ഭാഗങ്ങള്‍ കിട്ടി. ഏറെക്കാലം മണ്ണിനടിയില്‍ ജീര്‍ണിച്ചു കഷണങ്ങളായ നിലയിലാണ് അച്ച്. പുരാവസ്തു വകുപ്പ് നടത്തുന്ന പര്യവേക്ഷണത്തിനിടെ ചെമ്പുനാണയം ലഭിച്ചതിനു പിന്നാലെ നാണയം വാര്‍ത്തെടുക്കുന്ന അച്ചിന്റെ(കോയിന് പെല്ലറ്റ് മോള്‍ഡ്) ഭാഗങ്ങളാണ് കണ്ടെടുത്തത്.
നാണയ നിര്‍മാണത്തിനുള്ള ലോഹം ഉരുക്കി വൃത്താകൃതിയില്‍ രൂപപ്പെടുത്താനാണ് ഇത്തരം അച്ചുകള്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തുന്നതിനിടെ ചൈനീസ് പാത്രക്കഷണങ്ങളും കണ്ടെത്തിയിരുന്നു. കാടുകള്‍ വെട്ടിയപ്പോള്‍ ഭൂഗര്‍ഭ അറയുള്ള പാറയുടെ കൂടുതല്‍ ഭാഗങ്ങളും കൊത്തളവും കാണപ്പെട്ടു. തുടര്‍ പരിശോധനയില്‍ കൂടുതല്‍ തെളിവു കിട്ടുമെന്ന പ്രതീക്ഷയിലാണു പുരാവസ്തു സംഘം.
മണ്ണു മൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി തനിമ നഷ്ടപ്പെടാതെ കോട്ട സംരക്ഷിക്കാനാണു പദ്ധതി. കോട്ടയിലെ പുരാവസ്തു അവശിഷ്ടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവു പ്രകാരമാണു പുരാവസ്തു വകുപ്പ് പര്യവേക്ഷണവും ഉപരിതല സര്‍വേയും നടത്തുന്നത്. ഭൂഗര്‍ഭ അറയിലെ മണ്ണ് അടരുകളാക്കി നീക്കിയുള്ള സൂക്ഷ്മ പരിശോധന തുടരുകയാണ്. ഇതിനൊപ്പം കോട്ടയിലെ പടികളോടു കൂടിയ കിണര്‍ വൃത്തിയാക്കിയും പരിശോധന നടത്തും.
https://www.facebook.com/Malayalivartha