പിളര്‍ന്ന് പിറന്നവന് വയസ് നൂറ്!!!; സോഷ്യല്‍ മിഡീയമാത്രമല്ല സി.പി.എമ്മിനെ ട്രോളി സി.പി.ഐയും; നൂറാം വാര്‍ഷികം പോലും; സി.പി.എം ആഘോഷിച്ചത് താഷ്ക്കന്റിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവി; നൂറാം വാര്‍ഷികത്തില്‍ ഒരു വരിപോലും എഴുതാതെ ജനയുഗം
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ചിട്ട് എത്ര വര്‍ഷമായി? നൂറെന്ന് സിപിഎം. ഇത് സിപിഐ അംഗീകരിക്കുന്നില്ല. ഇവരെ സംബന്ധിച്ച് 100 2025 ഡിസംബറിലാണ്. 1920ഒക്ടോബര്‍ 17 ന് ഇന്ത്യന്‍ പാര്‍ട്ടി പിറന്നുവെന്ന് അവകാശപ്പെട്ടാണ് നൂറാം വാര്‍ഷികം സിപിഎം 2020 ഒക്ടോബര്‍ പതിനേഴായ ഇന്നലെ ആഘോഷിച്ചത്. സിപിഐ യുടെ ചരിത്രത്തില്‍ അങ്ങനെയൊരു ജനനതീയതിയേ ഇല്ല. ഇന്നലെ സിപിഐ ഒരു കൊടി പോലും ഉയര്‍ത്തിയില്ല. അവരുടെ ജനയുഗം പത്രത്തില്‍ ഒരുവരിപോലുമില്ല. നൂറുവര്‍ഷം തികയാന്‍ ഇനിയും ആറു വര്‍ഷമുണ്ട്. ഇതിനിടെ ആറു വര്‍ഷം തള്ളി കയറ്റി വിക്കിപീഡിയ തിരുത്തി 100 വര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സി.പി.എം സഖാക്കള്‍. എന്നാല്‍ വിക്കി പീഡിയ തിരുത്താന്‍ കാണിച്ച ബുദ്ധി സ്വന്തം പാര്‍ട്ടി വെബസൈറ്റ് തിരുത്താന്‍ അവര്‍ കാണിച്ചില്ല. ഇതോടെ സോഷ്യല്‍ മീഡിയ ട്രോളുകളില്‍ സി.പി.എമ്മിന്റെ നൂറാം വാര്‍ഷികം കൊഴുക്കുകയാണ്. എന്നിരുന്നാലും സി.പി.എം ഇന്നലെ നൂറാം വാര്‍ഷികം സംഭവ ബഹുലമായി തന്നെ ആഘോഷിച്ചു.
ഇതിനിടെയാണ് സി.പി.ഐ തന്നെ നൂറാം വാര്‍ഷികത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദിയില്‍ സിപിഎം അഭിമാനം കൊണ്ടപ്പോള്‍ സമൂഹമാധ്യങ്ങളില്‍ സിപിഐയുടെ എതിര് പ്രചാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല, താഷ്ക്കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് സിപിഎം ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു. സംസ്ഥാന നേതാക്കള്‍ പോലും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ മാറ്റം വരുത്തി.
ഇന്ത്യയില്‍, 1920 ഓഗസ്റ്റ് 17ന് താഷ്ക്കന്റിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്ന് സിപിഎമ്മും 1925 ഡിസംബര്‍ 26ന് കാന്‍പുരിലാണ് പിറവിയെന്ന് സിപിഐയും കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ സിപിഎം ശതാബ്ദി ആഘോഷിച്ചപ്പോള്‍ എതിര്‍വാദത്തിന് സിപിഐ സമൂഹമാധ്യമങ്ങളെയാണ് കൂട്ടുപിടിച്ചത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയതിന് പിന്നാലെയായിരുന്നു സിപിഐയുടെ സൈബര്‍ വിമര്‍ശനം.
താഷ്ക്കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമെന്ന പ്രൊഫൈലുകള്‍ സിപിഐ നേതാക്കളുടെ പേജിലെത്തി. സിപിഐ നിര്‍വാഹകസമിതി അംഗം മുല്ലക്കര രത്നാകരന് ഉള്‍പ്പെടെയുള്ളവര്‍ ഡിജിറ്റല്‍ പ്രചാരണത്തില്‍ പങ്കാളികളായി. പിന്നാലെ അണികളും ഏറ്റെടുത്തു. ഈ തര്‍ക്കത്തെപ്പറ്റി കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവര്‍ത്തിച്ചതും സൈബര്‍ യുദ്ധത്തിനു വാശി കൂട്ടി.
രൂപീകരണ വര്‍ഷം 1925 എന്ന് പിളര്‍പ്പിന് മുന്‍പ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചെന്ന് രേഖകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഐയുടെ പ്രചാരണം. പണ്ടും പലയിടത്തും കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും എവിടെയെങ്കിലും തട്ടിന്‍പുറത്ത് ഇരുന്ന് ആലോചിക്കുന്നത് ഔദ്യോഗിക രൂപീകരണമാണോ എന്നുമാണു സിപിഐയുടെ ചോദ്യം. കേരളത്തില്‍ പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിന് അതിനെ സിപിഐ അംഗീകരിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറുചോദ്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) അതേപേരില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1964 ല്‍ ഉണ്ടായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന് സിപിഐ എന്നപേരില്‍ ജന്മനാള് കൊണ്ടാടാന്‍ മടി. അപ്പോള്‍ അവര്‍ കണ്ട സൂത്രമാണ് മുമ്പേ ജനിക്കുക എന്നത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തന്തക്ക് മുമ്പേ പിറന്നവര്‍. അങ്ങനെയാണ് 1920ലെ താഴ്കന്റ് യോഗത്തെ ജന്മദിനമായി സ്വീകരിച്ചത്. എന്നാല്‍ 1964 വരെ ഇന്നത്തെ സിപിഎമ്മിനെ ഉണ്ടാക്കിയ വി എസ് അച്യുതാനന്ദന് അടക്കം ഇത്തരത്തില്‍ ഒരു ജനനതീയതി പറഞ്ഞിട്ടില്ല. അന്ന് പാസ്സാക്കിയ പ്രമേയങ്ങളെല്ലാം കാണ്പൂരിലെസമ്മേളന തീയതി അടിസ്ഥാനമാക്കി കൊണ്ടാണ്.ചുരുക്കി പറഞ്ഞാല്‍ പാര്‍ട്ടിയുടെ ജനനത്തീയതി തിരുത്തിയവരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ കാരാട്ടും യെച്ചൂരിയുംപിണറായിയും കോടിയേരിയുമെല്ലാം.അതു കൊണ്ടാണ് ഇന്നലെ സിപിഐക്കാരോ അവരുടെ നേതാക്കളോ പാര്‍ട്ടി മുഖപത്രമോ ഒരു വരി പോലും പറയാതേയും എഴുതാതേയും ഇരുന്നത്.ഇടത് മുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ ജനനം 1964 ലാണ്. അതു വേണമെങ്കില്‍ ആഘോഷിക്കട്ടെ. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ പിറന്നത് 1920 ലാണെന്ന് പറഞ്ഞ് നുണ പ്രചരിപ്പിച്ച് ആഘോഷിക്കേണ്ട എന്നാണ്സിപിഐ തത്വം.
https://www.facebook.com/Malayalivartha