ആരോഗ്യത്തിന്റെ രഹസ്യം സ്വന്തം മൂത്രം; മൂത്രം കുടിച്ച് ആരോഗ്യം നിലനിറുത്തുന്ന കാര്യത്തില്‍ പ്രസിദ്ധി നേടി ജര്‍മ്മന്‍ സ്വദേശി, ദിവസവും കുടിക്കുന്നത് ഏഴ് പൈന്റ് മൂത്രം
ദിവസവും സ്വന്തം മൂത്രം കുടിച്ച് ആരോഗ്യം നിലനിറുത്തുന്ന കാര്യത്തില്‍ പ്രസിദ്ധി നേടുകയാണ് ജര്‍മ്മന്‍ സ്വദേശിയായ ജാന്‍ ഷൂണിമന് എന്ന 26കാരന്. ഒരു ദിവസം ഏഴ് പൈന്റ് മൂത്രമാണ് കുടിക്കുന്നത്. എന്നാല്‍, വെറുതെ മൂത്രം കുടിക്കുക മാത്രമല്ല. അതിനൊരു പ്രത്യേക രീതിയുണ്ട്. തൊലി, കണ്ണുകള്‍, ചെവി എന്നിവിടങ്ങളില്‍ സിറിഞ്ച് വഴി മൂത്രം കയറ്റുന്ന പ്രകൃതക്കാരനാണ് ഇയാള്‍. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി തനിക്ക് ഒരു ദിവസം നാല് മുതല്‍ ഏഴ് മണിക്കൂര്‍ വരെയേ ഉറക്കം ആവശ്യമായി വരുകയുള്ളു. മാത്രമല്ല ശരീരം ആവശ്യപ്പെടുന്നതെല്ലാം നല്കാന് മൂത്രത്തിന് കഴിയുമത്രേ. യൂറോ തെറാപ്പി എന്നാണ് ഈ രീതിക്കു പേര് നൽകിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ സ്പോര്‍ട്സ് കോച്ചും വിദ്യാര്‍ത്ഥിയും ആണ്. എപ്പോള്‍ വേണമെങ്കിലും ലഭിക്കാം എന്നതുകൊണ്ട് ഇതിന് പ്രത്യേക പണച്ചെലവും ഇല്ലഎന്നതാണ് . ഇത്രയൊക്കെ ചെയ്താലും ജീവിതത്തില്‍ ഒരു ബാലന്‍സ് വേണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. രോഗങ്ങള്‍ മാറാന്‍ സ്വന്തം മൂത്രം കുടിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഇതിനോടകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha