ന്യൂനപക്ഷങ്ങളെ കുപ്പിലാക്കാന്‍ പിണറായി; സമസ്ത ഒപ്പംകൂടി; മാറിനിന്ന് ക്രിസ്ത്യന്‍ സഭകള്‍; ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കി; മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇങ്ങനെ; ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്ന് സമസ്ത
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നടക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല. കേരള പര്യടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോഴിക്കോട് വിളിച്ചുചേര്‍ത്ത വിവിധ സംഘടനാപ്രതിനിധികളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും പൗരപ്രമുഖരുടെയും യോഗം ഇത് മുന്നില്‍ കണ്ടു തന്നെയാണ്. ഈ യോഗത്തില്‍ സമസ്ത എത്തിയത് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായിയാണ്. പോരായ്മയുണ്ടെങ്കിലും പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം കോഴിക്കോട് പ്രതികരിച്ചു.
മുസ്ളീം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ കെ - എ പി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എം ഇ എസ്, കെ എന്‍ എം തുടങ്ങിയ സംഘടനാ പ്രതിനിധികളെയും ക്ഷണിച്ച യോഗത്തില്‍ നിന്നും ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ സമസ്ത വ്യക്തമാക്കി. ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്നും വ്യക്തമാക്കി.
അതേ സമയം പ്രതികരണം സമസ്തയുടെ നിലപാടാകാന്‍ സാധ്യതയില്ലെന്നും വ്യക്തി തീരുമാനമോ പ്രതികരണോ സമതയുടേതായി വ്യാഖ്യാനിക്കാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍പി ചെക്കുട്ടി പ്രതികരിച്ചു. നിലവിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മാറ്റി നിര്‍ത്തിയിത്. എസ്ഡിപിഐയെയും മാറ്റിനിര്‍ത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നകാര്യത്തില്‍ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങള്‍ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായായിരുന്നു കോഴിക്കോട്ടെ യോഗവും. യോഗത്തിലേക്ക് 120 പേരെയാണ് ക്ഷണിച്ചിരുന്നത്. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. ഞായറാഴ്ച ആയതിനാല്‍ സഭയുടെ ചില അത്യാവശ്യകാര്യങ്ങള്‍ ഉളളതുകൊണ്ട് എത്താനാവില്ലെന്നാണ് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, എ കെ ശശീന്ദ്രന്, ടി പി രാമകൃഷ്ണന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha