Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

40 എ ക്ലാസ് മണ്ഡലങ്ങള്‍; 15 സീറ്റ് ഉറപ്പായി നേടണം; ബി.ജെ.പിയുടെ ജയസാധ്യതകള്‍; തിരുവനന്തപുരത്ത് എട്ട് മണ്ഡലങ്ങളില്‍ ജയ സാധ്യത; കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കും; ചലച്ചിത്രതാരങ്ങളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകും

24 JANUARY 2021 10:49 AM IST
മലയാളി വാര്‍ത്ത

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തങ്ങളുടെ നിലമെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. എത്ര സീറ്റുകള്‍ ബി.ജെ.പി നേടും എന്നതില്‍ മാത്രമേ ചോദ്യമുണ്ടാകാന്‍ സാധ്യതയുള്ളു. 40 മണ്ഡലങ്ങളാണ് ബി.ജെ.പി എ ക്ലാസ് വിഭാഗത്തില്‍ കണക്കാക്കുന്നത്. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന മണ്ഡലങ്ങളാണിവ. പതിനഞ്ചു മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ടന്നാണ് ബി.ജെ.പി വിലയിരുത്തുന്നു. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും ബി.ജെ.പി നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ എട്ടു സീറ്റുകളിലാണ് ബി.ജെ.പിക്ക് പ്രതീക്ഷ. നേമം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, കാട്ടാക്കട, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവയില്‍. കൊല്ലത്ത് ചാത്തന്നൂരിലും കരുനാഗപ്പള്ളിയിലും പത്തനംതിട്ടയില്‍ കോന്നി, ആറന്മുള, അടുര്‍ എന്നിവിടങ്ങളിലും ആലപ്പുഴയില്‍ ചെങ്ങന്നുര്‍ മണ്ഡലത്തിലും ജയസാധ്യത പ്രതീക്ഷിക്കുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, നടന്‍ സുരേഷ് ഗോപി എം.പി എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. സുരേന്ദ്രന്‍ ഒഴികെയുള്ള എല്ലാ സംസ്ഥാന ഭാരവാഹികളും മല്‍സരിച്ചേക്കും. ജനസമ്മതിയുള്ള നേതാക്കളെയിറക്കി വിജയം ഉറപ്പാക്കാനാണ് തീരുമാനം.

കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ കോഴിക്കോട് സൗത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.പി. പ്രകാശ്ബാബു ബേപ്പൂരിലും ജനവിധി തേടിയേക്കും. കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ വി.മുരളീധരന്‍ കഴക്കൂട്ടത്ത് മല്‍സരിച്ചേക്കും. ചലച്ചിത്ര ലോകത്തുനിന്ന് നടന്‍ കൃഷ്ണകുമാറും മല്‍സര രംഗത്തുണ്ടാവും. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച പി.കെ. സുപ്രന്‍ ബാലുശേരിയില്‍നിന്നു വീണ്ടും ജനവിധി തേടിയേക്കും.

അതെ സമയം ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് കുന്ദമംഗലത്ത് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റും മുന്‍ എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടി മല്‍സരിച്ചേക്കുമെന്നാണ് സൂചന. നേരത്തെ സി.പി.എമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച അബ്ദുള്ളക്കുട്ടി 2019-ലാണ് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പിയിലെത്തിയശേഷമുള്ള അബ്ദുള്ളക്കുട്ടിയുടെ ആദ്യ തെരഞ്ഞെടുപ്പുപരീക്ഷണമാകുമിത്. കഴിഞ്ഞതവണ ഇവിടെ മല്‍സരിച്ച ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പദ്മനാഭന്‍ 32,702 വോട്ട് നേടിയിരുന്നു. സി.കെ പഗമനാഭന്‍ ഉടക്കിയാന്‍ തലശേരിയും അബ്ദുള്ളക്കുട്ടിക്കായി പരിഗണിക്കുന്നുണ്ട്.

ചലച്ചിത്ര താരങ്ങളും വിരമിച്ച ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും. മുന്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ സ്ഥാപകനുമായ ഡോ: സി.വി. ആനന്ദബോസ്, മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്, മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ: കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. ആനന്ദബോസ് കൊല്ലത്തും രാധാകൃഷ്ണന്‍ കരുനാഗപ്പള്ളിയിലും ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളിയിലോ ഇരിങ്ങാലക്കുടയിലോ മല്‍സരിക്കാനാണ് സാധ്യത.

ക്രൈസ്തവ സംഘടനകള്‍ ബി.ജെ.പിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച സാഹചര്യത്തില്‍ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, എറണാകുളത്ത് തൃപ്പൂണിത്തുറ, തൃശൂരില്‍ മണലൂര്‍, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്നീ സീറ്റുകളിലാണ് ബി.ജെ.പി. കണ്ണുവയ്ക്കുന്നത്. കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജയസാധ്യത കണക്കുകൂട്ടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (1 minute ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (44 minutes ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (1 hour ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (1 hour ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (1 hour ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (1 hour ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (1 hour ago)

സ്വർണവിലയിൽ കുറവ്.  (2 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (2 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (2 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (2 hours ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (2 hours ago)

ദിലീപിന്റെത് മന്ത്രവാദമോ കൂടോത്രമോ മാനേജ് മെന്റോ ? അകാലവിയോഗങ്ങൾ ചർച്ചയാവുന്നു  (2 hours ago)

സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് റെയിൽവേ ജനുവരി അവസാനം...  (2 hours ago)

കുലുങ്ങി വിറച്ച് രാജ്യം.. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത വീട് വിട്ട് ചിതറിയോടി ജനം മുന്നറിയിപ്പ്..! അടുത്ത മണിക്കൂറിൽ  (2 hours ago)

Malayali Vartha Recommends