ഹാ ഇത് കൊള്ളാം, ഇതിലും നല്ല സമ്മാനം സ്വപ്നങ്ങളിൽ മാത്രം; വിവാഹത്തിന് നൽകിയ വിലകൂടിയ സമ്മാനങ്ങൾ കണ്ടാൽ ചിരിച്ചു പോകും, ഇത് സ്വർണമോ രത്നമോ ഒന്നുമല്ല
ഇന്ധനവില ക്രമാതീതമായി കൂടി വരുകയാണ്. ഇതോടുകൂടി സാധാരണക്കാരന്റെ ജീവിതം തകിടം മറിഞ്ഞു തുടങ്ങി. അതിനിടെ ഉയരുന്ന ഇന്ധന വിലയെ ട്രോളികൊണ്ട് തമിഴ് നാട്ടിൽ നടന്ന സംഭവം ഇപ്പോൾ സമൂഹ മാത്രമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. വിവാഹത്തിന് വിലകൂടിയ സമ്മാനങ്ങൾ നല്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. എല്ലാവരും ഇതിനായി മത്സരിക്കുകയും ചെയ്യാറുണ്ട്. തമിഴ്നാട്ടിൽ ഒരു വിവാഹത്തിന് വരന്റെ സുഹൃത്തുക്കൾ സമ്മാനിച്ചതും 'വിലകൂടിയ' സമ്മാനമാണ്. സ്വർണമോ രത്നമോ ഒന്നുമല്ല. ഇപ്പോൾ ഏറ്റവും വിലകൂടുന്ന വസ്തുക്കൾ തന്നെ, ഒരു കുറ്റി ഗ്യാസ് സിലിണ്ടർ, ഒരു കാൻ പെട്രോൾ, പിന്നെ കുറച്ച് സവാളയും.
മൻരാജ്_മൊഖ എന്ന ട്വിറ്റെർ പേജിലാണ് വിവാഹ സമ്മാനങ്ങൾ നൽകുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ സുഹൃത്തുക്കൾ നവദമ്പതികൾക്ക് പെട്രോൾ, ഗ്യാസ് സിലിണ്ടർ, സവാള കൊണ്ടുള്ള മാല എന്നിവ നൽകുന്നത് കാണാം. സമ്മാനങ്ങൾ ലഭിച്ച ശേഷം, ദമ്പതികളും അതിഥികളും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും ഈ സമയത്ത് വധു ചിരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതും കാണാവുന്നതാണ്.
സ്വാഭാവികമായും വൈറലായ വീഡിയോക്ക് നിരവധി കമെന്റുകളും ഷെയറുകളും ലഭിച്ചിരിക്കുകയാണ്. "ആ ചെലവേറിയ സമ്മാനം ഒപ്പിക്കാൻ സുഹൃത്തുക്കൾ ഏറെനാൾ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടുണ്ടാകും" എന്നായിരുന്നു ഒരു ഉപഭോക്താവ് കുറിച്ചത്. അതെ സമയം പെട്രോളും ഗ്യാസും പെട്ടന്ന് തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ ആയതിനാൽ കൈകാര്യം ചെയ്യുമ്പോൾ അതിഥികളും ദമ്പതികളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചില ഉപയോക്താക്കൾ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha