ഭാര്യ പ്രസവത്തിനായി വീട്ടില്‍ പോയതോടെ ഭർത്താവിന്റെ തനി നിറം പുറത്ത് വന്നു.... പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കിടപ്പുമുറിയില്‍ സൂക്ഷിച്ചത് കഞ്ചാവ്! ഒടുക്കം രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ കണ്ടത്; അമ്പരന്ന് നാട്ടുകാർ
വീട്ടില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്‍പത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ 33കാരന് സക്കറിയ (ജിക്കി) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. പരിശോധനയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് എക്സൈസ് സംഘം സക്കറിയയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. കര്‍ണാടകയില്‍ നിന്നും വില്‍പനക്കെത്തിച്ചതാണ് പിടികൂടിയ കഞ്ചാവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭാര്യ പ്രസവത്തിനായി വീട്ടില്‍ പോയ സമയത്താണ് കഞ്ചാവ് കച്ചവടം തുടങ്ങിയതെന്ന് സക്കറിയ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha