നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരാപാരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.... ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്തകേസുകള് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍...
ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്തകേസുകള് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട നിരാപാരാധികളായ ആളുകള്‍ക്കും ദര്‍ശനത്തിനായി എത്തിയ ആളുകള്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ക്രിമിനല്‍ സ്വഭാവമുള്ളത് സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും. ക്രിമിനല്‍ സ്വഭാവമുള്ളതാക്കി മാറ്റിയ കേസുകളുണ്ടോ എന്നും പരിശോധിക്കട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഒരു തീരുമാനം എടുത്തിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എതിര് കക്ഷി തന്നെയാണ്. വിശ്വാസം കേസ് പിന്‍വലിക്കാനുള്ള തീരുമാനം കൊണ്ട് സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും സുകുമാരന്‍ നായര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വിശ്വാസ സമൂഹത്തെ ഒപ്പം നിര്‍ത്താനാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. അതേസമയം കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. അതേസമയം എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തി.
ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ ഒരുപോലെ പരിഗണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും ശബരിമലയില്‍ ഒരു ക്രിമിനല്‍ ആക്രമണവും വിശ്വാസികള്‍ നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.
നിവര്‍ത്തിയില്ലാതെ സര്‍ക്കരിന് എടുക്കേണ്ടി വന്ന തീരുമാനമാണിതെന്ന് കരുതുന്നതായി മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha