മോഡി പറഞ്ഞു അടിക്കാന്‍, ഇന്ത്യന്‍സൈന്യം മ്യാന്‍മാര്‍ അതിര്‍ത്തികടന്ന് തീവ്രവാദികളെ കൊന്നു

15 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത തീവ്രവാദികള്‍ക്ക് അതേ നാണയത്തില്‍ ഇന്ത്യന്‍ സൈന്യം
മറുപടി കൊടുത്തു. തീവ്രവാദികളെ മ്യാന്മാറിലെ അവരുടെ മടയില്‍ കയറിയാണ് ഇന്ത്യന്‍ സൈന്യം തുരത്തിയത്. കേന്ദ്രത്തില്‍ നിന്നും അനുമതി കിട്ടിയതോടെയാണ് ഇന്ത്യയന്‍ സൈന്യം തീവ്രവാദികളെ ആക്രമിച്ചത്. ആക്രമണത്തില്‍ 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമായിരുന്നു കരസേന നടത്തിയത്. ഇന്ത്യ മ്യാന്മര്‍ അതിര്‍ത്തിയിലെ രണ്ടിടങ്ങളിലായി ഭീകര കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.
എന്‍.എസ്.സി.എന്‍(കെ), കെ.വൈ.കെ.എല്‍. തീവ്രവാദികളാണു കൊല്ലപ്പെട്ടത്. മ്യാന്മറില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നീക്കമെന്നു മേജര്‍ ജനറല്‍ റണ്‍ബീര്‍ സിങ് അറിയിച്ചു. നാഗാലാന്‍ഡ്, മണിപ്പുര്‍ സംസ്ഥാന അതിര്‍ത്തികളോട് ചേര്‍ന്നുള്ള മ്യാന്മറിലെ രണ്ട് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സൈനികര്‍ സുരക്ഷിതരായി മടങ്ങിയതായി അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്നു സൈനിക വക്താവ് അറിയിച്ചു.
ജൂണ്‍ നാലിന് ആക്രമണം നടന്ന ശേഷം അതീവ ജാഗ്രതയിലായിരുന്നു സൈന്യം. കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതിനാല്‍ തീവ്രവാദ ഭീഷണി ഒഴിവാക്കാനായാണ് ആക്രമണം നടത്തിയതെന്ന് സൈനിക ഓപ്പറേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ രണ്‍ബീര്‍ സിങ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരുംദിവസങ്ങളിലും ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരില്‍ സൈന്യത്തിനുനേരെ ആക്രമണം നടന്നയുടനെ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
അതേസമയം മ്യാന്മാറില്‍ അതിര്‍ത്തി കടത്തും തീവ്രവാദികളെ തുരത്തിയത് ഇന്ത്യയുടെ നിലപാട് മാറ്റമായി വിലയിരുത്തുന്നുണ്ട്. എന്തിനും സമാധാനം പാലിക്കുക എന്ന നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. കാശ്മീരില്‍ പാക്ക് സൈന്യം പ്രകോപനം സൃഷ്ടിക്കുമ്പോള്‍ പലപ്പോഴും സമാധാനം കാത്തുസൂക്ഷിക്കുക എന്ന തന്ത്രമായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാല്‍, അടിച്ചാല്‍ തിരിച്ചടിക്കുമെന്ന ശക്തമായ സന്ദേശം നല്‍കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























