ഇനി ചാനല്‍ മാറ്റാന്‍ റിമോട്ട് വേണ്ട മനസു മതി

ഏതെങ്കിലും ഒരു ചാനല്‍ സ്ഥിരമായി കാണാന്‍ നമുക്ക് കഴിയില്ല. കാരണം നമ്മുടെ മനസ് അങ്ങനെയാണ്. ഒന്നില്‍ നിന്നും ഒന്നിലേക്ക് നമ്മള്‍ പാറിപ്പറന്നു നടക്കും. നമ്മുടെ മനസിന് ഒന്നിലും തൃപ്തി കിട്ടില്ല. കുടുംബത്തിലാണെങ്കില്‍ ആകെ ബഹളമാകും. ഒരാള്‍ക്ക് സീരിയല്‍ മറ്റൊരാള്‍ക്ക് വാര്‍ത്ത വേറൊരാള്‍ക്ക് കാര്‍ട്ടൂണ്‍ അങ്ങനെ പോകുന്നു. ഏതായാലും ചാനല്‍ മാറ്റാനായി ഇനി റിമോട്ടിനായി പിടിവലി കൂടേണ്ട. മനസ് മാത്രം മതി. ചാനല്‍ മാറിക്കോളും.
സംഗതി കളിയല്ല. യുകെയില്‍ ഇതുസംബന്ധിച്ച് ഗവേഷണങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. തലച്ചോറിലെ തരംഗങ്ങള്‍ മനസിലാക്കിയാണു ചാനല്‍ മാറുക. ഇതിനായി ആദ്യം തരംഗങ്ങള്‍ മനസിലാക്കുന്ന ഹെഡ്‌സെറ്റ് ധരിക്കണം, യുകെയിലെ ഗവേഷണ സ്ഥാപനമായ ദിസ് പ്ലേസുമായി ചേര്‍ന്ന് ബിബിസി മൈന്‍ഡ് കണ്‍ട്രോള്‍ ടിവിയുടെ ആദ്യരൂപമുണ്ടാക്കി.
ബിബിസിയിലെ പത്തു ജീവനക്കാരിലാണ് ആദ്യപരീക്ഷണം നടത്തിയത്. ചിലര്‍ മനസില്‍ വിചാരിച്ച ചാനല്‍ ടിവിയില്‍ തെളിയുക തന്നെ ചെയ്തു. ചിലര്‍ക്കു പക്ഷേ പലതവണ വിചാരിക്കേണ്ടതായും വന്നു ഇഷ്ടചാനല്‍ മുന്നില്‍ തെളിയാന്‍. ഈ സാങ്കേതികവിദ്യ അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























