Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി

13 AUGUST 2026 09:04 AM IST
മലയാളി വാര്‍ത്ത


സൈബർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു. ഒളിവില്‍ കഴിഞ്ഞ സമയത്ത് പോയ വഴികളിലൂടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരള പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ അർജുൻ ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവാണ് മൊബൈല്‍ ഫോണ്‍. കണ്ണൂര്‍ സൈബർ പൊലീസിന്റെ തെളിവെടുപ്പിനിടെ ആയങ്കിയുടെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. താൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതെന്ന് ആയങ്കി മൊഴി നൽകിയിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചെന്നും ആയങ്കി മൊഴി നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും ആയങ്കിയെ കൊണ്ട് പോകും. കസ്റ്റഡിയിലെടുത്ത ഫോണുകളും ലാപ്ടോപ്പും ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടത് അറസ്റ്റ് ചെയ്തപ്പോള്‍ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ലെന്ന നിയമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് കസ്റ്റഡി കാലാവധി.

 

 

അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി. വളപട്ടണം ഇൻസ്‌പെക്ടറാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.

ഇന്നലെ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു. അതേസമയം, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ റിമൻഡിൽ കഴിയുന്നത്. അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു പൊലീസ് മടങ്ങിയത്. കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (10 minutes ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (41 minutes ago)

സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!  (44 minutes ago)

ജമ്മു കശ്മീരിലെ ലഡാക്കിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി  (51 minutes ago)

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി  (1 hour ago)

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (1 hour ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (1 hour ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (1 hour ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (1 hour ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (2 hours ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (2 hours ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends