Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി; സ്വന്തം അമ്മാവനടക്കം രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയ പലരെയും വധശിക്ഷക്ക് ഇരയാക്കുക, കൊവിഡ് ബാധിച്ചവരെ വെടിവെച്ചു കൊല്ലുക, അനിഷ്ടം തോന്നുന്നവരെ പട്ടിണിക്കിട്ട വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുക്കുക! അങ്ങനെ നീളുന്നു ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരത്തേയ്ക്ക്....

24 MAY 2021 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യമാണ് എന്ന വിശേഷണമാണ് ഉത്തരകൊറിയക്ക് ഉള്ളത്. അതുകൊണ്ട് തന്നെ അതിന്‍റെ ഭരണാധികാരി അദ്ദേവിശേഷണം തന്നെ ചേരും ലോകത്തിലെ ഏറ്റവും നിഗൂഡനായ വ്യക്തി ഇതാണ് കിം ജോ ഉന്‍. ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ' വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു.

എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു. ഉത്തരകൊറിയയ്ക്കുള്ളില്‍ എന്ത് നടക്കുന്നു എന്നതിനെപ്പറ്റി ലോകത്തിന് കാര്യമായ വിവരങ്ങളൊന്നുമില്ല. കാരണം അത്രമാത്രം ഇരുളടഞ്ഞ അല്ലെങ്കില്‍ ഇരുമ്പ് മറകൊണ്ട് ലോകത്തെ മാറ്റിനിര്‍ത്തുന്ന ഏകാധിപത്യ രാജ്യമാണ് ഉത്തരകൊറിയ. അവര്‍ പറയുന്നതല്ലാതെ മറ്റൊന്നും വിശ്വാസ്യമല്ല. അതുകൊണ്ട് തന്നെ ഉത്തരകൊറിയകുറിച്ച് പുറമേ പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ വീരസ്യം എന്ന് വേർതിരിച്ചറിയുക.

ആരാണ് കിം ജോങ് ഉൻ ? കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ ജനപ്രിയ നേതാവുമായിരുന്ന കിം ജോങ് ഇൽ 2011 ഡിസംബര്‍ 17 അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് ഉൻ അധികാരത്തിലെത്തിയത്. 2010 അവസാനത്തോടെ കിം ജോങ്-ഉൻ ഡി.പി.ആർ.കെ.യുടെ നേതൃത്വത്തിന് അനുകൂലമായി കാണപ്പെടുകയും,.മുൻ കിം ജോങ് ഇൽന്‍റെ മരണത്തെ തുടർന്ന് വടക്കൻ കൊറിയൻ സ്റ്റേറ്റ് ടെലിവിഷൻ അദ്ദേഹത്തെ "മഹത്തായ പിൻഗാമി" എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യമൊക്കെ കിം ജോങ് ഉൻ ആയിരുന്നില്ല കൊറിയയുടെ അടുത്ത ഭരണാവകാശി എന്നായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. അത് അദ്ദേഹത്തിന്റെ മൂത്ത അർദ്ധസഹോദരന്മാരായ കിം ജോങ് നാം, കിം ജോങ് ജോൽ എന്നിവരായിരുന്നു. ഇതിൽ, കിം കോങ്ങ് നാമിനെ വ്യാജപാസ്‌പോർട്ടുമായി ജപ്പാനിൽ പിടിയിലായി നാടുകടത്തപ്പെട്ടതോടെ അതിന് അയോഗ്യനായി. കിം ജോങ് ജോലിനാകട്ടെ രാജ്യത്തെ നയിക്കാൻ വേണ്ടത്ര ആണത്തമില്ല എന്ന് അച്ഛൻ കിം ജോങ് ഇൽ ധരിച്ചിരുന്നു. അങ്ങനെ ഒടുവിൽ അടുത്ത അവകാശിയായ കിം ജോങ് ഉന്നിന് നറുക്കു വീഴുകയായിരുന്നു.

എന്നാല്‍ കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിലാണ് കിം ജോങ് ഉന്‍ിന്‍റെ ജനനം.1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ, അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ അക്കാലത്ത് അദ്ദേഹം വിരുദം നേടി. കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉൻ എങ്കിലും, ബാസ്കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിർത്താൻ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്കറ്റ് ബോൾ ഇതിഹാസം ഷിക്കാഗോ ബുൾസിന്റെ സുവർണതാരം മൈക്കൽ ജോർദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളിൽ പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്.

വിലപിടിപ്പുള്ള സ്പോര്‍‌ട്‌സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉൻ, തൊട്ടാൽ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യൻ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും. എന്നാൽ, അന്ന് പെൺകുട്ടികളോട് ഇടപെടുമ്പോൾ മാത്രം വല്ലാത്ത ഒരു അന്തർമുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കൽ മാത്രം, ക്‌ളാസിൽ തന്റെ ഡെസ്ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരൻ മിഹായേലോയോട് മാത്രം താൻ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞിരുന്നു.

2011 -ൽ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉൻ അധികാരത്തിൽ അവരോധിക്കപ്പെട്ടു. 'ദ ഗ്രേറ്റ് സക്സസർ' അഥവാ 'മഹാനായ പിൻഗാമി' എന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു. അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്തുകൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ജങ് ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്ദ്ധമായി വിഷം കൊടുത്തുകൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്. അധികാരം ഏറ്റെടുത്ത കാലം മുതൽ തുടങ്ങിയിരുന്ന കൊല്ലും കൊലയും വധശിക്ഷകളും മിസൈൽ ആണവ പരീക്ഷണങ്ങളും ഒകെ നടത്തിയിരുന്ന കിം ജോങ് ഉൻ എന്ന ധിക്കാരിയിൽ നിന്ന്, കിം ജോങ് ഉൻ എന്ന രാഷ്ട്രനേതാവിലേക്കുള്ള വളർച്ചയാണ് 2018 -നു ശേഷം ദൃശ്യമായത്.

കൂടാതെ കിംനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇയാള്‍ ആഢംബരജീവിതമാണ് നയിക്കുന്നത്. പണത്തിനായി ആനകൊമ്പ് കടത്തിയാണ് പണം ഉണ്ടാക്കുന്നത്.അതിനായി ആനയെ കൊന്ന് അതിന്‍റെ കൊമ്പ് എടുത്ത് കയറ്റിമതി ചെയ്ത് പണമുണ്ടാക്കുന്നു. വന്‍ രീതിയിലുള്ള മദ്ധ്യം മയക്കുമരുന്നു ഇറക്കുമതി. ആയുധശേഖരണം അങ്ങനെപോകുന്നു. അത് കൂടാതെ ഉത്തരകൊറിയിയില്‍ മാത്രം അദ്ദേഹത്തിന് 200 ത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. അതില്‍ വ്യക്തിപരമായി ആവശ്യങ്ങള്‍ക്കായി അദ്ദേഹം ചിലവഴിക്കുന്നത് നാന്നൂറ് കോടി രൂപയാണ്. അത്രമാത്രം ആര്‍ഭാടം നിറഞ്ഞ ‍‍ജീവിതം.

അതോടപ്പം അദ്ദേഹത്തിന്‍റെ ആഹാര രീതിയും വ്യത്യസ്തമായിരുന്നു. വളരെ വിചിത്രമായ ഭക്ഷണശീലങ്ങളാണ് കിം ജോങ് ഉന്നിനുണ്ടായിരുന്നത്. ഈ ശീലങ്ങൾ അധികം താമസിയാതെ കിമ്മിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നുള്ള മുന്നറിയിപ്പ് ഡോക്ടർമാരിൽ നിന്ന് കിട്ടിയിട്ടും അതൊന്നും തന്നെ കിം മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കിമ്മിന്റെ ചീസ് അഥവാ പാൽക്കട്ടിയോടുള്ള കൊതി പരസ്യമായ ഒരു രഹസ്യമാണ്. ഇതിനു മുമ്പൊരിക്കലും കണക്കിലധികം ചീസ് ശാപ്പിട്ട് അസുഖബാധിതനായി ആശുപത്രിവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട് കിമ്മിന്. സലാമി പോലുള്ള മാംസോത്പന്നങ്ങൾ, പ്രോസസ് ചെയ്ത മത്സ്യം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ സോഡിയത്തിന്റെ അംശം ഏറെയുളള ഭക്ഷണമായിരുന്നു അദ്ദേഹത്തിന് പ്രിയം. ഭക്ഷണത്തിലെ സോഡിയത്തിന്റെ കൂടിയ അംശം ദീർഘകാലത്തെ സേവകൊണ്ട് ആരോഗ്യത്തിനുണ്ടാക്കുന്ന ആഘാതം വളരെ ഗുരുതരമാണ് എന്ന മുന്നറിയിപ്പുകൾ നേരത്തെ കിട്ടിയിട്ടും കിം അവഗണിക്കുകയായിരുന്നു ഉണ്ടായത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത പ്രമേഹവും, രക്താതിമർദ്ദവും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. രക്ത ധമനികളിൽ പലയിടത്തും ബ്ലോക്കുകളുള്ളതായും ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നു. ഭക്ഷണത്തിനു പുറമെ കിമ്മിനെ ഈ ഗുരുതരാവസ്ഥയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ കടുത്ത മദ്യപാനമായിരുന്നു.സ്നേക്ക് വൈനിന്റെയും ആരാധകനായിരുന്നു കിം.കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി സേവിച്ചാൽ ലൈംഗിക ശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്. കരളിനെ ഇല്ലാതാക്കാൻ പോന്നത്ര കൂടിയ അളവിലായിരുന്നു കിമ്മിന്റെ മദ്യസേവ എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വർഷാവർഷം ഏകദേശം 30 മില്യൺ ഡോളർ കിമ്മിന്റെ മദ്യപാനത്തിന് തന്നെ ചെലവുവന്നിരുന്നു.

അതോടൊപ്പം തനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്‍ മരണശേഷവും ഉപേക്ഷിക്കാന്‍ തയാറാകാതിരുന്ന പ്രസിഡന്റ് വരെ ഉണ്ടായിരുന്ന രാജ്യമാണ് ഉത്തരകൊറിയ. അന്ന് രാഷ്ട്രതലവന്റെ ശവകുടീരത്തിന് സമീപം കുഴിയില്‍ ഈ പ്രിയ വാഹനം കൂടി അടക്കം ചെയ്യുകയാണ് പതിവ് . എന്നാല്‍ ഉത്തരകൊറിയയിലെ അധികാര സ്ഥാനത്തുള്ള കിം കുടുംബത്തിന് ഇഷ്ടപ്പെട്ട കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം. മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു100 600അതിസമ്പന്നര്‍ക്ക് മാത്രം വാങ്ങാനാകുന്ന വാഹനങ്ങളിലൊന്നായിരുന്നു 1960കളില്‍ മെഴ്‌സിഡസ് ബെന്‍സ് ഡബ്ലു100 600. ഏതാണ്ട് 22,000 ഡോളറായിരുന്നു അന്ന് ഈ ആഡംബര കാറിന്റെ വില. ഉത്തരകൊറിയയുടെ ആദ്യ പ്രസിഡന്റ് കിം ഇല്‍ സുങിന്റെ പ്രിയ വാഹനമായിരുന്നു ഇത്. ലോകത്തെ ഏകാധിപതികള്‍ക്ക് വേണ്ടി പ്രത്യേകമായി മൂന്ന് ഡബ്യു100 600 കാറുകളാണ് മെഴ്‌സിഡസ് ബെന്‍സ് നിര്‍മിച്ചത്. ഒന്ന് കിം ഇല്‍ സുങിന് വേണ്ടിയായിരുന്നുവെങ്കില്‍ രണ്ടാമത്തേത് അല്‍ബേനിയന്‍ ഏകാധിപതിയായിരുന്ന എന്‍വര്‍ ഹോക്‌സക്കു വേണ്ടിയായിരുന്നു. ആറു ഡോറുകളും ഉയര്‍ന്ന മേല്‍ക്കൂരയും നിരവധി ആഡംബര സൗകര്യങ്ങളും ഈ കാറിലുണ്ടായിരുന്നു. കാറില്‍ ഏകാധിപതികള്‍ ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ നേരെ എതിര്‍വശത്തായിട്ടായിരുന്നു സുരക്ഷാ കാരണങ്ങളാല്‍ ഇവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നത്.

247 എച്ച്പി പുറത്തുവിടാന്‍ ശേഷിയുള്ള 6.3 ലീറ്ററിന്റെ വി8 എൻജിനാണ് ഈ കാറിലുണ്ടായിരുന്നത്. വെടിയുണ്ടകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത വിധമായിരുന്നു ഈ വാഹനത്തിന്റെ നിര്‍മാണം. സീറ്റുകളുടെ ഉയരം ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നു. ഉത്തരകൊറിയന്‍ ഏകാധിപതികളായ കിം ജോങ് ഇല്ലും കിം ജോങ് ഉന്നും ഈ വാഹനം ഉപയോഗിച്ചിരുന്നു. അതുപൊലെ തന്നെ മറ്റൊരു കാറാണ് ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്കിടയില്‍ തന്നെ ഏറ്റവും ജനപ്രീതിയുള്ള കാറാണ് മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു 140. 1992ല്‍ പുറത്തിറങ്ങിയ ശേഷം ഈ വാഹനത്തില്‍ സഞ്ചരിക്കുന്ന നിരവധി ലോക നേതാക്കളെ നമ്മള്‍ കണ്ടിട്ടുമുണ്ട്. ഉത്തരകൊറിയന്‍ അധികാരികള്‍ സ്വന്തമാക്കിയത് മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു 140 500 എസ്ഇഎല്‍ ആയിരുന്നു. 330 എച്ച്.പി ശേഷിയുള്ള 5.0ലിറ്റര്‍ വി8 എൻജിനായിരുന്നു ഈ വാഹനത്തിന്റെ കരുത്ത്. ഡബ്ല്യു 140 മെഴ്‌സിഡസ് അടക്കമുള്ള വാഹനങ്ങളായിരുന്നു പ്രസിഡന്റിന്റെ പ്രധാന വാഹനത്തിന്റെ സംഘത്തിലുണ്ടായിരുന്നത്. ഉത്തരകൊറിയയുടെ ആദ്യ ഏകാധിപതിയായ കിം ഇല്‍ സുങിന് മെഴ്‌സിഡസ് ബെന്‍സുമായുള്ള ബന്ധം ഏറെ പ്രസിദ്ധമായിരുന്നു. അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഡബ്ല്യു 140 500 എസ്.ഇ.എല്‍ കാറും അടക്കം ചെയ്യുക പോലും ചെയ്തിട്ടുണ്ട് ഉത്തരകൊറിയക്കാര്‍.

മേബാക് 62എസ്...കിം ഇല്‍ സുങിന് പിന്‍ഗാമിയായെത്തിയ കിം ജോങ് ഇല്ലിന്റെ പ്രിയ വാഹനം ജര്‍മന്‍ നിര്‍മിത മേബാക് 62 എസ് ആയിരുന്നു. 2000മുതല്‍ വിപണിയിലെത്തിയ ഈ കാര്‍ വളരെ പെട്ടെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ കണ്ണിലുടക്കുന്നത്. 604 എച്ച്.പിയുള്ള വി 12 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. മേബാക് 57എസിന് സമാനമായ എൻജിനാണിത്. കിം ജോങ് ഉന്‍ വിയറ്റ്‌നാം സന്ദര്‍ശനത്തിനായി പോയപ്പോഴാണ് ഈ വാഹനങ്ങള്‍ പുറം ലോകം കാണുന്നത്.

ഡബ്ല്യു221 എസ് 600 പുള്‍മാന്‍ ഗാര്‍ഡ്‌സ്......അതിസമ്പന്നര്‍ക്കും പോപ് താരങ്ങള്‍ക്കും ലോക നേതാക്കള്‍ക്കും ഇടയില്‍ ഏറെ പ്രസിദ്ധമായ മെഴ്‌സിഡസ് വാഹനമാണ് ഡബ്ല്യു221. നീളമേറിയ ഈ ലിമസീന്‍ വാഹനം ആഡംബരത്തിനും സുരക്ഷക്കും സുഖകരമായ യാത്രക്കും പേരുകേട്ടതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഉത്തരകൊറിയയുടേത് അടക്കമുള്ള ലോക നേതാക്കള്‍ ഇതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചത്. ഔഡി എ6എല്‍ ...ഇപ്പോഴത്തെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നാണ് ഔഡി എ6എല്‍. മൂന്നാം തലമുറയിലെ റേഞ്ച് റോവര്‍ അടക്കമുള്ള വാഹനങ്ങള്‍ കിം ജോങ് ഉന്നിനുണ്ട്. വെള്ളപ്പൊക്കത്തിലായ ഉത്തരകൊറിയന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ കിം ജോങ് ഉന്നിനെ റേഞ്ച് റോവറും പുള്‍മാന്‍ എസ് 600ഉമൊക്കെ അനുഗമിച്ചിരുന്നു. മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, ലെക്‌സസ് ജി.എസ് എന്നീ ആഡംബര വാഹനങ്ങളും കിം കുടുംബത്തിനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (1 hour ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (1 hour ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (2 hours ago)

ഇത് ദൈവത്തിന്റെ ശിക്ഷ  (2 hours ago)

ഗവർണർ ക്ക് തിരിച്ചടി....കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം.... സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി...  (2 hours ago)

3 ജില്ലകളിൽ റെഡ് അല‌ർട്ട്  (2 hours ago)

മുഖ്യമന്ത്രി വിദേശത്ത് പോയത്  (2 hours ago)

എല്ലാം മാറി മറിഞ്ഞു...സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.... മൂന്ന് ജില്ലകളിലെ അതിതീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു... ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്  (2 hours ago)

സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി; മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി  (3 hours ago)

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

ഉന്മൂലനം, കൂട്ടക്കൊല, പട്ടിണിയ്ക്ക് കാരണക്കാരാകുക, സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യം വച്ച് ആക്രമിക്കുക, മാനുഷിക സഹായങ്ങള്‍ തടയുക ; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറണ്ടുമായി  (3 hours ago)

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം  (4 hours ago)

കണ്ണീരടക്കാനാവാതെ... അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരുക്ക്  (4 hours ago)

മൊസാദ് ഉനംവെച്ചത് റെയ്സിയെ അല്ല ,ഇറാന്റെ ബുദ്ധിരാക്ഷസന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനെ...?!  (4 hours ago)

Malayali Vartha Recommends