ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു . ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അമിനി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമാണ് തടവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതെ സമയം ജാമ്യവ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോലം കത്തിച്ചതിന് അറസ്റ്റിലായ 23 പേരെയും പാര്‍പ്പിച്ചത് ഒരു സ്ഥലത്തായിരുന്നു .
ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. കോലം കത്തിച്ചവര്‍ക്കെതിരെയുള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കാവുന്ന കുറ്റമേയുള്ളൂ. അഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നു മണിക്കൂറിനുള്ളില്‍ തടവുകാരെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha