കോഴിക്കോട് റജിലയ്ക്ക് രണ്ട് ഡോസ് വാക്സിന് ഒന്നിച്ചു നല്കി! മൂന്നു മണിക്കൂര്‍ ആശുപത്രി നിരീക്ഷണത്തിന് ശേഷം വീട്ടിലേയ്ക്ക്! പക്ഷെ വീട്ടിലെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു... 44കാരി കുഴഞ്ഞു വീണതിന് പിന്നാലെ സംഭവിച്ചത്.. പരാതിയുമായി യുവതിയുടെ കുടുംബം
രണ്ട് ഡോസ് കോവിഡ് വാക്സിന് ഒന്നിച്ചു നല്‍കിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പരാതി.
കോഴിക്കോട് വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റജില വാക്സിനെടുത്തത്.
തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷമാണ് കുഴഞ്ഞു വീഴുകയായിരുന്നു.
പരസഹായമില്ലാതെ എഴുന്നേല്ക്കാന് കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്ഥതയുണ്ടെന്നും നിസാര്‍ പറഞ്ഞു. ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് റജിലയും നിസാറും വാക്സീന് എടുത്തത്.
റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് എന്തിനെന്ന് അപ്പോള്‍ തന്നെ ചോദിച്ചിരുന്നെന്ന് നിസാര്‍ പറഞ്ഞു. കുത്തിവയ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂര്‍ അവിടെ നിര്‍ത്തിയതിനു ശേഷമാണ് വിട്ടത്.
രണ്ട് ഡോസ് വാക്സിന് എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ അതിനു ആര്‍എംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ അവിടെ നിന്നു നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു തവണ കുത്തിയെങ്കിലും ഒരു തവണ മാത്രമാണ് വാക്സീന് നല്‍കിയതെന്നാണ് ആയഞ്ചേരി സിഎച്ച്സി മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ലഭിച്ച മറുപടിയെന്നു ഡിഎംഒ ഡോ. വി.ജയശ്രീ പറഞ്ഞു.
https://www.facebook.com/Malayalivartha