Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഗ്യാസ് പൊട്ടിത്തെറിച്ചത് ആര്‍ക്കു വേണ്ടി... ആറു വയസുകാരി മകളും വേണിയും ഗ്യാസ് തീഗോളത്തില്‍ കത്തിയമരുമ്പോള്‍ ബാക്കിയാകുന്നത് ആനശ്വര പ്രേമം

16 JULY 2015 01:58 PM IST
മലയാളി വാര്‍ത്ത.

പ്രണയം ആര്‍ക്ക് ആരോട് എപ്പോള്‍ തോന്നുമെന്നൊന്നും പറയാന്‍ കഴിയില്ല. അതാണ് വേണിയുടെ ജീവിതത്തിലും സംഭവിച്ചത്. പ്രായപൂര്‍ത്തായായ മകനേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനോടൊത്ത് കഴിയാനുള്ള അതിയായ ആഗ്രഹം എവിടയോവച്ച് നഷ്ടമായി. അതോടെ അഗ്നിക്കിരയായി വേണിയും മകളും ഈ ലോകത്തോട് തന്നെ വിടപറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച എറണാകുളം ഇടപ്പള്ളിയിലെ പ്രശാന്ത് നഗറിലെ റാല്‍കണ്‍ ഫ്‌ളാറ്റിലാണ് വേണിയും മകള്‍ ആറു വയസുകാരി കിരണും കത്തിക്കരിഞ്ഞത്. 
പതിനൊന്ന് വര്‍ഷം മുമ്പ് പാലക്കാട് വൈസ്‌മെന്‍ ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണ് സിബു ജോര്‍ജും വേണിയും തമ്മില്‍ പരിചയപ്പെടുന്നത്. വീട് വയ്ക്കാനുള്ള ലോണിനായി ബാങ്കിലെത്തിയതായിരുന്നു വേണി. സിബു ബാങ്കുദ്യോഗസ്ഥനും. ലോണിന്റെ കാര്യങ്ങളാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പിന്നീട് ജീവിതത്തെ കുറിച്ചായി. ഒടുവിലെപ്പോഴോ വയ്ക്കാന്‍ പോകുന്ന വീടിനേക്കാള്‍ പ്രിയപ്പെട്ടവനായി വേണിക്ക് സിബു. അങ്ങനെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് വേണി സിബുവിനൊപ്പം പോയി. 
വിവാഹ ബന്ധം വേര്‍പ്പെടുത്തി പാലക്കാട് തന്നെയായിരുന്നു സിബിയുമൊത്ത് വേണി താമസിച്ച് തുടങ്ങിയത്. പിന്നീട് സിബുവിന് ഐ.സി.ഐ.സി ബാങ്കില്‍ ഉദ്യോഗം ലഭിച്ചതോടെ പാലക്കാട് നിന്നും എറണാകുളത്തേക്ക് താമസം മാറി. ഇടപ്പള്ളി പ്രശാന്ത് നഗറിലെ ഫഌറ്റില്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞു പിറന്നു. എന്നിട്ടും ഇവര്‍ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ചിറങ്ങിയിട്ടും തന്നെ വിവാഹം ചെയ്യാന്‍ കാമുകന്‍ തയ്യാറാകാത്തത് വേണിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കളോടും സഹോദരി ലക്ഷ്മിയോടും വേണി പറഞ്ഞിരുന്നു. 
വിവാഹത്തിന് സിബു തയ്യാറാകാതിരുന്നതാണ് ഇവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ തുടക്കം. വേണി സ്ഥിരമായി വിവാഹക്കാര്യം പറയാന്‍ തുടങ്ങിയതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. പിന്നീട്, സിബു ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലേക്ക് വരുന്നത് തന്നെ കുറഞ്ഞു. കൂടാതെ, വഴക്കിനിടയില്‍ ദേഹോപദ്രവവും തുടങ്ങി. ഇതൊക്കെ കണ്ട് പേടിച്ചു തുടങ്ങി കുഞ്ഞു കിരണ്‍. 
ആദ്യ ഭര്‍ത്താവിലുള്ള തന്റെ മകന്‍ പാര്‍ഥിപനോടും സിബുവിന്റെ പീഡനത്തെ കുറിച്ച് വേണി പറഞ്ഞിരുന്നു. തന്റെ കൂടെ വന്ന് താമസിക്കാന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന മകന്‍ വേണിയോട് പല തവണ പറഞ്ഞെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. 
അടുത്ത കാലത്തായി വല്ലപ്പോഴും മാത്രമാണ് സിബു ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ വന്നിരുന്നത്. ഫ്‌ളാറ്റിന്റെ വാടകയും അത്യാവശ്യ ചെലവുകള്‍ക്കുള്ള തുകയും മാത്രമേ സിബു ഇവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. വീട്ടുചിലവുകളും മകളുടെ പഠനവുമായി സാമ്പത്തികമായ ബുദ്ധിമുട്ടുകളും വേണി അനുഭവിച്ചിരുന്നു. ഇതിനിടയിലാണ് കോട്ടയത്ത് സിബുവിന് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന് വേണി മനസിലാക്കിയത്. വേണിയുടെ ബന്ധുക്കളും ഇക്കാര്യം അവളുടെ ശ്രദ്ധയില്‍പെടുത്തി. ഇത് വേണിയെ മാനസികമായി തകര്‍ത്തു. പിന്നീട്, സിബു വീട്ടില്‍ വന്നപ്പോഴും വേണി വിവാഹക്കാര്യം പറഞ്ഞെങ്കിലും അയാള്‍ കേട്ടതായി നടിച്ചില്ല. തുടര്‍ന്ന്, തങ്ങളുടെ ജീവിതം അവസാനിപ്പിക്കാനായി വേണി തീരുമാനിച്ചുറപ്പിച്ചു.
ശനിയാഴ്ച വെളുപ്പിനെ നാലരയോടെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഗ്യാസ് കുറ്റി ഹാളിലേയ്ക്ക് കൊണ്ടു വന്ന് തുറന്നുവിട്ടതാണെന്നാണ് പൊലീസ് നിഗമനം. വേണിയുടെ മൃതദേഹം കിടപ്പുമുറിയിലെ ബാത്ത്‌റൂമിലും മകളുടെത് കിടപ്പുമുറിയിലെ കട്ടിലിലും. കിരണിന്റെ ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലായിരുന്നു. മുറിക്കുള്ളിലെ വീട്ടുപകരണങ്ങളെല്ലാം തന്നെ കത്തി നശിച്ചു. 
തമിഴ് വംശജയായ വേണി തമിഴില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. അതില്‍ സിബുവിന് മറ്റൊരു ബന്ധമുണ്ടെന്നും അതിനാല്‍ മകളെയും കൂട്ടി പോകുന്നുവെന്നുമാണ് വേണി എഴുതിയിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (5 minutes ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (18 minutes ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (27 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (41 minutes ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (49 minutes ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (1 hour ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (1 hour ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (1 hour ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (9 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (9 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (10 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (10 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (10 hours ago)

Malayali Vartha Recommends