സ്ത്രീപുരുഷ ജനനേന്ദ്രിയവുമായി കുഞ്ഞ് പിറന്നു, ശിവന്റെ അവതാരമായ അര്ധനാരീശ്വരന് ആണെന്ന് നാട്ടുക്കാര്
ശാസ്ത്ര ലോകത്തിന് തന്നെ മറുപടി പറയാന്‍ പറ്റാത്ത രീതിയില്‍ സ്ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രിയുമായി ബിഹാറില്‍ നവജാത ശിശു ജനിച്ചു. കുഞ്ഞ് ജനിച്ചതോടെ എല്ലാവരുടെയും മുന്നില്‍ സംശയങ്ങള്‍ മാത്രം. ഇത് ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ?. എന്നാല്‍ എല്ലാവരും പറയുന്നത് \'അര്‍ധനാരീശ്വരന്റെ\' അവതാരമാണ് ഈ കുഞ്ഞെന്നാണ്. ദൈവം എന്ന പേരില്‍ അവിടത്തെ നാട്ടുക്കാരും അയല്‍വാസികളും ഈ കുഞ്ഞിനെ ആരാധിക്കുകയാണ്.
കുട്ടി ഭഗവാന് ശിവന്റെ അവതാരമായ \'അര്ധനാരീശ്വരന്\' ആണെന്നാണ് ജനങ്ങള്‍ ഈ കുഞ്ഞിനെ വിശ്വാസിക്കുന്നത്. നവാഡയിലെ ഛത്തര്പൂര് ഗ്രാമത്തില്‍ ജാനി ദേവി എന്ന യുവതിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിക്ക് രണ്ട് ജനനേന്ദ്രിയങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ ഭയചകിതരായി കുട്ടിയുമായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു തിരിച്ചു. പിന്നീട് കുട്ടിയെ ഇവിടെനിന്നും സദാര്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കുട്ടിയുടെ ജനിതക വൈകല്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്ന സദാറിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വാര്‍ത്ത അറിഞ്ഞതോടെ ആശുപത്രിയിലേക്ക് വന്‍ജനാവലിയാണ് ഒഴുകുന്നത്. ഈ കുഞ്ഞിനെ കാണാന്‍ വിവിധയിടങ്ങളില്‍ നിരവധി പേരാണ് ആശുപത്രിയില്‍ എത്തിച്ചേരുന്നത്. കുഞ്ഞില്‍ നിന്നും അനുഗ്രഹം വാങ്ങാന്‍ വിവിധദേശക്കാരാണ് ദിനംപ്രതി എത്തിച്ചേരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha