ടെലിവിഷനില്‍ തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു
ടെലിവിഷനില്‍ തല്‍സമയ അഭിമുഖം നടത്തുന്നതിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. അമേരിക്കയിലെ വിര്‍ജീനിയയില്‍ ഡബ്ള്യു.ഡി.ബി.ജെ 7 എന്ന ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറാമാനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചാനലിലെ തന്നെ മുന്‍ ജീവനക്കാരനെയാണ് ഈ കേസില്‍ സംശയിക്കുന്നത്.
ഡബ്ള്യു.ഡി.ബി.ജെ 7 ചാനലിലെ പ്രഭാത പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ അലിസണ് പാര്‍ക്കറും ക്യാമറാമാന് ആഡം വാര്‍ഡും തല്‍സമയ അഭിമുഖം നടത്തവെയാണ് കൊല്ലപ്പെട്ടത്.
പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്രിഡ്ജ്വാട്ടര് പ്ളാസ എന്ന ഷോപ്പിങ് കേന്ദ്രത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. ആരാണ് ഇവരെ വെടിവച്ചതെന്നോ എന്തിനാണ് കൊലപാതകമെന്നോ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ വെടിവയ്ക്കുന്ന ആളിന്റെ അവ്യക്തദൃശ്യം എടുത്താണ് ക്യാമറാമാന് വെടിയേറ്റ് വീഴുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha